1 GBP = 92.80 INR                       

BREAKING NEWS

ബ്രിട്ടനില്‍ 14 പേര്‍ക്ക് രോഗബാധയെന്ന് സംശയം; എല്ലാവര്‍ക്കും ഐസൊലേഷനില്‍ ചികിത്സ; എന്‍എച്ച്എസ് നഴ്സുമാരും ഭീതിയില്‍

Britishmalayali
kz´wteJI³

ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്ന് കൊണ്ടിരിക്കുന്ന കൊലയാളി വൈറസായ കൊറോണ ബ്രിട്ടനിലെത്തിയെന്നും 14 പേര്‍ക്ക് രോഗബാധയുണ്ടെന്ന സംശയമുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് രോഗബാധയുണ്ടെന്ന് സംശയിക്കുന്ന ഏവര്‍ക്കും ഐസൊലേഷനില്‍ ചികിത്സ ആരംഭിച്ചിട്ടുമുണ്ട്. യുകെയില്‍ പഠിക്കാനായി ചൈനയില്‍ നിന്നും ഏറെ വിദ്യാര്‍ത്ഥികളെത്തുന്നതിനാല്‍ യുകെയിലെ ക്യാമ്പസുകളില്‍ കടുത്ത ആശങ്കയും രോഗഭീതിയും പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഈ അപകടകരമായ സാഹചര്യത്തില്‍ എന്‍എച്ച്എസ് ആശുപത്രികളിലെ നഴ്സുമാരും കടുത്ത ഭീതിയിലാണ്.

വുഹാനില്‍ നിന്നും യുകെയിലേക്ക് വരുകയും ജലദോഷത്തിനും പനിക്കും സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തവരെയാണ് ഐസൊലേഷനില്‍ ചികിത്സക്ക് വിധേയരാക്കിക്കൊണ്ടിരിക്കുന്നത്. ചൈനയില്‍ നിന്നും യുകെയിലേക്ക് എത്തുന്ന എല്ലാ വിമാനങ്ങളിലെയും യാത്രക്കാരെ കടുത്ത പരിശോധനകള്‍ക്ക് വിധേയരാക്കി രോഗബാധയില്ലെന്നുറപ്പാക്കണമെന്ന കര്‍ക്കശമായ ഉത്തരവ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പുറപ്പെടുവിച്ചിട്ടുണ്ട്. യുകെയില്‍ നിലവില്‍ കൊറോണ ബാധയുണ്ടെന്ന സംശയത്താല്‍ ചികിത്സയില്‍ കഴിയുന്നവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇവരെല്ലാം ഈ അടുത്ത ദിവസങ്ങളില്‍ വുഹാനില്‍ നിന്നും ഇവിടേക്ക് വന്നവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവര്‍ക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് നിലവില്‍ ചികിത്സ നല്‍കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. ഇക്കൂട്ടത്തില്‍ പെട്ട രോഗികളില്‍ അഞ്ച്പേര്‍ സ്‌കോട്ട്ലന്‍ഡിലും ഒരാള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമാണ്. കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ ലണ്ടനിലേക്ക് വുഹാനില്‍ നിന്നുമെത്തിയവരാണിവരെല്ലാം. മെക്സിക്കോ സിറ്റിയില്‍ നിന്നും യുഎസിലെ ലോസ് ഏയ്ജല്‍സിലേക്ക് എത്തിയ വിമാനത്തില്‍ വന്ന ഒരാള്‍ക്ക് കൊറോണ ബാധയുണ്ടെന്ന് യുഎസ് വെളിപ്പെടുത്തുന്നു. യുഎസില്‍ തിരിച്ചറിഞ്ഞ രണ്ടാമത്തെ കൊറോണ കേസാണിത്. ചൈന, യുഎസ്, സിംഗപ്പൂര്‍, വിയറ്റ്നാം എന്നിവയടക്കം നിലവില്‍ ഒമ്പത് രാജ്യങ്ങളിലെ 800ല്‍ അധികം പേര്‍ക്കാണ് രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഏതാണ്ട് 10,000ത്തോളം പേര്‍ക്ക് യഥാര്‍ത്ഥത്തില്‍ രോഗബാധയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

യുകെയില്‍ രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ എവിടെയാണ് ചികിത്സിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ഇവരെ ഗ്ലാസ്‌കോയിലെ ക്യൂന്‍ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, എഡിന്‍ബര്‍ഗ് റോയല്‍ ഇന്‍ഫേമറി എന്നിവിടങ്ങളിലാണ് ചികിത്സിക്കുന്നതെന്ന് ചില ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ രോഗിയെ ചികിത്സിക്കുന്നത് ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ഹോസ്പിറ്റലിലാണ്. കൊറോണ ബാധയില്‍ നിന്നും പൊതുജനത്തെ സംരക്ഷിക്കാന്‍ കൂടുതല്‍ മുന്‍കരുതല്‍ അനുവര്‍ത്തിക്കാനുള്ള സമ്മര്‍ദം ഈ അവസരത്തില്‍ യുകെയിലെ മിനിസ്റ്റര്‍മാര്‍ക്ക് മുകളില്‍ വരുന്നുണ്ട്.

യുകെയില്‍ ചൈനീസ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസുകളില്‍ ആശങ്ക
യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളിലായി ഏതാണ്ട് 1,20,000 ചൈനീസ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നത് ഈ അവസരത്തില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെന്നതാണ് ഈ ആശങ്കയ്ക്ക് കാരണം.  ഇതില്‍ ആയിരക്കണക്കിന് ചൈനീസ് വിദ്യാര്‍ത്ഥികള്‍ ചൈനയിലെ ഹുബെയ് മേഖലയില്‍ നിന്നുള്ളവരാണ്. ഇവിടെയാണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമെന്നതും ഭീതി വര്‍ധിപ്പിക്കുന്നു. വിവിധ ബ്രിട്ടീഷ് അക്കാദമിക്സുകള്‍ വുഹാനിലെ  എഡ്യുക്കേഷന്‍ പ്രൊജക്ടുകളി്ല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതും ബ്രിട്ടന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്.

ഭീതി വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ രാത്രി യുകെ യൂണിവേഴ്സിറ്റികള്‍ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കടുത്ത പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ചൈനയുമായി ബന്ധമുള്ളവരെയും അല്ലെങ്കില്‍ അടുത്ത ദിവസങ്ങളിലായി ചൈനയില്‍ നിന്നും യുകെയില്‍ എത്തിയവരെയുമാണ് ഇത്തരത്തില്‍ പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പാക്കുന്നത്. ന്യൂകാസില്‍ യൂണിവേഴ്സിറ്റിയില്‍ ഹുബെയില്‍ നിന്നുള്ള  300 വിദ്യാര്‍ത്ഥികളുണ്ട്. മാഞ്ചസ്റ്റര്‍, ലിവര്‍ പൂള്‍ യൂണിവേഴ്സിറ്റികളിലാണ് ഏറ്റവും കൂടുതല്‍ ചൈനീസ് വിദ്യാര്‍ത്ഥികളുള്ളത്. യഥാക്രമം 4940ഉം 4905മാണ് ഇവരുടെ എണ്ണം. യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനില്‍ 4875ഉം ഗ്ലാസ്‌കോ യൂണിവേഴ്സിറ്റിയില്‍ 2725ഉം എഡിന്‍ബര്‍ഗില്‍ 2570ഉം ചൈനീസ് വിദ്യാര്‍ത്ഥികളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category