1 GBP = 92.00 INR                       

BREAKING NEWS

ലോകമെമ്പാടും നിന്നുമുള്ള അപകടം പിടിച്ച വൈറസുകളെ വാങ്ങി വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ച് ഗവേഷണം നടത്തി; ഏതെങ്കിലും ഒന്ന് ചാടി പോയാല്‍ പണിയാകുമെന്ന് അന്നേ അമേരിക്ക പറഞ്ഞു; കൊറോണ വൈറസിന്റെ ഉത്ഭവവും ചാടി പോയ വൈറസില്‍ നിന്ന് തന്നെയോ?

Britishmalayali
kz´wteJI³

ചൈനയില്‍ വുഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിന്റെ ഉത്ഭവസ്ഥാനം അവിടുത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ  വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറിയാണെന്ന ഞെട്ടിക്കുന്ന ആരോപണം പുറത്തു വന്നു. അപകടകാരികളായ വൈറസുകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനാി  2017ല്‍ വുഹാനില്‍ ചൈന ആരംഭിച്ച ബയോലാബില്‍ നിന്നാണ് ഈ വൈറസ് ചാടിപ്പോയി പടര്‍ന്ന് പിടിച്ചിരിക്കുന്നതെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇവിടെ ഗവേഷണത്തിനായി ലോകമെമ്പാട് നിന്നും അപകടം പിടിച്ച വൈറസുകളെ വാങ്ങിക്കൊണ്ട് വന്ന് ഈ ലാബില്‍ സൂക്ഷിച്ചിരുന്നു.

ഇവയില്‍ ഏതെങ്കിലും ഒന്ന് ചാടിപ്പോയാല്‍ പണിയാകുമെന്ന് അന്നേ അമേരിക്ക ചൈനയ്ക്ക് മുന്നറിയിപ്പേകുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കൊറോണ വൈറസിന്റെ ഉത്ഭവവും ചാടിപ്പോയ വൈറസില്‍ നിന്നാണോ എന്ന ചോദ്യം ഈ അവസരത്തില്‍ ഉയരുന്നുണ്ട്. ചൈനയില്‍ ഈ മഹാവ്യാധി വില കൊടുത്ത് വാങ്ങിയതാണെന്ന ആരോപണവും ഇപ്പോള്‍ ശക്തമാകുന്നുണ്ട്. സാര്‍സിനെ പോലുളള വൈറസുകള്‍ ഈ ലാബില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യതയേറെയാണെന്ന മുന്നറിയിപ്പ് ഏറെ മുമ്പ് തന്നെ വിദഗ്ധര്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും ചൈന ഇത് അവഗണിക്കുകയായിരുന്നുവെന്ന ആരോപണവും ഇപ്പോള്‍ ഉയരുന്നുണ്ട്.

ഇത്തരം വൈറസുകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി സ്ഥാപിച്ച അഞ്ച് ബയോലാബുകളില്‍  ആദ്യത്തേതായിരുന്നു വുഹാനില്‍ ആരംഭിച്ചിരുന്നത്. എബോള, സാര്‍സ് അടക്കമുള്ള ഏറ്റവും അപകടകാരികളായ വൈറസുകളെ കുറിച്ച് പഠിക്കുന്നതിനാണ് ഈ ലാബ് ആരംഭിച്ചിരുന്നത്.ചൈനയുടെ സംസ്‌കാരം പരിഗണിക്കുമ്പോള്‍ ഇത്തരമൊരു ലാബ് സുരക്ഷിതമായി നടത്തിക്കൊണ്ട് പോകാന്‍ സാധ്യമല്ലെന്നും ഇവിടെ നിന്നും അപകടകാരികളായ വൈറസുകള്‍ ചോര്‍ന്ന് പോയി വന്‍ അപകടമുണ്ടാക്കുമെന്ന് അന്ന് തന്നെ അമേരിക്കയലെ മേരിലാന്‍ഡ് ബയോസേഫ്റ്റി കണ്‍സള്‍ട്ടന്റായ ടിം ട്രെവന്‍ മുന്നറിയിപ്പേകിയിരുന്നു.
ബീജിംഗിലെ ഒരു ലാബില്‍ നിന്നും സാര്‍സ് വൈറസ് നിരവധി തവണ ചോര്‍ന്ന് പോയിരുന്നുവെന്നാണ് നാച്വര്‍  എന്ന മാഗസിനിലെ ലേഖനം വെളിപ്പെടുത്തുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനിലെ ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നും വെറും 20 മൈല്‍ അകലത്താണ് വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മൃഗങ്ങളില്‍ നിന്നാണ് കൊറോണ മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് സംശയം ശക്തമാണ്.

എന്നാല്‍ ഇതിന് അടിസ്ഥാനമില്ലെന്നും മറിച്ച് വുഹാനിലെ ലാബില്‍ നിന്നാണീ വൈറസിന്റെ ഉത്ഭവമെന്നുമാണ് റുട്ട്ഗേര്‍സ് യൂണിവേഴ്സിറ്റി മൈക്രോബയോളജിസ്റ്റായ ഡോ. റിച്ചാര്‍ഡ് എബ്റൈറ്റ് പറയുന്നു. ലോകത്തിലെ ഏറ്റവും അപകടകാരികളായ വൈറസുകളെ കുറിച്ചുള്ള ഗവേഷണത്തിന് തങ്ങളുടേതായ സംഭാനകള്‍ ഏകുകയെന്ന നല്ല ലക്ഷ്യത്തോടെയാണ് ചൈന വുഹാനിലെ ലബോറട്ടറി 2017ല്‍ ആരംഭിച്ചിരുന്നത്. അതിനായി കൊലയാളി വൈറസുകളെയെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് ഇവിടെ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നല്ല ലക്ഷ്യത്തോടെ ആരംഭിച്ച ഈ ഗവേഷണ സ്ഥാപനം ഇപ്പോള്‍ വിനയായിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category