1 GBP = 92.40 INR                       

BREAKING NEWS

ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ച തൊഴിലുകള്‍ക്ക് കൂടുതല്‍ പോയിന്റ്‌സ്; കെയറര്‍മാര്‍ക്ക് പ്രത്യേക ഇളവുകളില്ല; മിനിമം സാലറി നിബന്ധന എടുത്ത് കളയും

Britishmalayali
kz´wteJI³

യുകെയില്‍ ബ്രക്സിറ്റിന് ശേഷം ടോറി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ ഇമിഗ്രേഷന്‍ നയത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നു. ഇത് പ്രകാരം ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ച തൊഴിലുകള്‍ക്ക് കൂടുതല്‍ പോയിന്റ്സ് ലഭിക്കുന്നതായിരിക്കും. കൂടാതെ  കെയറര്‍മാര്‍ക്ക് മാത്രമായി പ്രത്യേക ഇളവുകള്‍ ഇല്ലെന്നതും പുതിയ നയത്തിന്റെ പ്രത്യേകതയാണ്. ഇതിന് പുറമെ മിനിമം സാലറി നിബന്ധന എടുത്ത് കളയാനും ബോറിസ് സര്‍ക്കാര്‍ ഇതനുസരിച്ച് ഒരുങ്ങുകയാണ്. സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരുടെ കടുത്ത ക്ഷാമം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ബ്രക്സിറ്റിന് ശേഷം നടപ്പിലാക്കുന്ന കടുത്ത ഇമിഗ്രേഷന്‍ നിയമങ്ങളില്‍ നിന്നും  അവരെ മാറ്റി നിര്‍ത്തേണ്ടെന്ന നിര്‍ണായകമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത്.  

നിര്‍ണായകമായ മേഖലകളിലെ ലോ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ബ്രക്സിറ്റിന് ശേഷം യുകെയില്‍ തുടരാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ പുതിയ നയമനുസരിച്ച് യാതൊരു ഉറപ്പുമേകാന്‍ സാധിക്കില്ലെന്നാണ് ഇതിനെ സംബന്ധിച്ച് കാബിനറ്റില്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കിയിരിക്കുന്നത്. ബ്രക്സിറ്റിന് ശേഷമുള്ള യുകെയിലെ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ഈ മാസം തന്നെ നടപ്പിലാക്കിയേക്കും. ബോറിസിന്റെ ഓസ്ട്രേലിയന്‍ സ്റ്റൈലിലുള്ള പോയിന്റ്സ് അധിഷ്ഠിത കുടിയേറ്റ വ്യവസ്ഥയില്‍ ആര്‍ക്കും പ്രത്യേക ഇളവുകള്‍ അനുവദിക്കില്ലെന്നാണ് ചൊവ്വാഴ്ച പ്രീതി പട്ടേല്‍ വ്യക്തമാക്കിയിരിക്കുന്നത്.
യുകെയിലെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന തൊഴില്‍ ചെയ്യാനെത്തുന്ന കുടിയേറ്റക്കാര്‍ക്ക പുതിയ നിയമങ്ങള്‍ അനുസരിച്ച് കൂടുതല്‍ പോയിന്റുകള്‍ പ്രദാനം ചെയ്യുന്നതായിരിക്കും. ഇതിലൂടെ അവര്‍ക്ക് ഇവിടേക്ക് എത്തുന്നതിനുള്ള അവസരങ്ങള്‍ വര്‍ധിക്കുന്നതുമായിരിക്കും. എന്നാല്‍ കുറഞ്ഞ കഴിവുകളുള്ള വിദേശ തൊഴിലാളികള്‍ ഇവിടേക്ക് വരുന്നത് കുറയുമെന്നും അതിനാല്‍ തൊഴിലാളി ക്ഷാമം രൂക്ഷമാകുമെന്നും ബിസിനസുകള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഇവിടേക്ക് എത്തിച്ചേരാനാവുമെന്ന് പുതിയ സമ്പ്രദായപ്രകാരം യാതൊരു ഉറപ്പുമേകാനാവില്ലെന്നാണ് ഗവണ്‍മെന്റ് ആവര്‍ത്തിക്കുന്നത്.

നിലവിലെ ഇമിഗ്രേഷന്‍ വ്യവസ്ഥയേക്കാള്‍ സുതാര്യമായ ഒരു പുതിയ വ്യവസ്ഥ നടപ്പിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഒരു കാബിനറ്റ് ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ രാജ്യത്തെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കുഴഞ്ഞ് മറിഞ്ഞ് സങ്കീര്‍ണമായിരിക്കുന്നുവെന്നും ഇതിന് അറുതി വരുത്തി എല്ലാ ലളിതവും അനായാസവുമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രസ്തുത ഉറവിടം വിശദീകരിക്കുന്നു. കൂടുതല്‍ വ്യക്തമായ നിയമങ്ങളുള്ള കുടിയേറ്റ വ്യവസ്ഥ നടപ്പിലാക്കുകയാണ് ഇതിലൂടെ ഹോം സെക്രട്ടറി ലക്ഷ്യമിടുന്നതെന്നും ഇതില്‍ ആര്‍ക്കും പ്രത്യേകിച്ച് ഇളവുകളൊന്നും നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കാബിനറ്റ് ഉറവിടം പറയുന്നു.

യുകെയിലേക്ക് വരാന്‍ കൊതിക്കുന്ന കുടിയേറ്റക്കാര്‍ക്ക് വര്‍ഷത്തില്‍ 30,000 പൗണ്ടെങ്കിലും ശമ്പളം വേണമെന്ന് മുന്‍ പ്രധാനമന്ത്രി തെരേസ മേ നടപ്പിലാക്കിയ ശമ്പള പരിധി റദ്ദാക്കാന്‍ ബോറിസ് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നിരുന്നത്. പുതിയ വ്യവസ്ഥയനുസരിച്ചും കുടിയേറ്റക്കാരുടെ ശമ്പളം പരിഗണിക്കുമെങ്കിലും വിവിധ ഘടകങ്ങളില്‍ ഒന്ന് മാത്രമായിട്ടാണിതിനെ കണക്കാക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category