1 GBP = 92.40 INR                       

BREAKING NEWS

ചൈനയില്‍ അസുഖമുണ്ടായത് പാമ്പിനേയും എലിയേയും പല്ലിയേയും കഴിക്കുന്നവരില്‍; രോഗം സ്ഥിരീകരിച്ചവര്‍ മീനും കോഴിയും പാമ്പും വവ്വാലും വില്‍ക്കുന്ന വുഹാനിലെ മൊത്തക്കച്ചവട ചന്തയിലെത്തിയവര്‍; സൗദിയിലെ മലയാളി നേഴ്സ് അപകട നില തരണം ചെയ്തു; ചൈനയില്‍ നിന്ന് തൃശൂരില്‍ എത്തിയ ഏഴു പേരില്‍ ഒരാള്‍ ഐസുലേഷനില്‍; കൊറോണ വൈറസിനെ പേടിക്കേണ്ടതില്ലെന്ന് വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍; ആഗോള ആരോഗ്യ അടിയന്തരാവസ്ഥയില്‍ തീരുമാനം എടുക്കാതെ ലോകാരോഗ്യ സംഘടന

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് കേന്ദ്രം. ഇതേസമയം, ചൈനയില്‍ നിന്നു തൃശൂരില്‍ എത്തിയ 7 മലയാളികള്‍ കരുതല്‍ നിരീക്ഷണത്തിലാണ്. ഇവരിലൊരാള്‍ പനി ബാധിച്ച് ഐസലേഷന്‍ വാര്‍ഡിലാണ്. ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ മുന്നൊരുക്കവുമായി ആരോഗ്യവകുപ്പ്. രക്തസാമ്പിളെടുത്ത് പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ചൈനയില്‍നിന്നെത്തിയവരുടെ വിലാസം വിവിധ വിമാനത്താവളങ്ങളില്‍നിന്നു കണ്ടെത്തിയാണ് ആരോഗ്യവകുപ്പ് പ്രതിരോധ നടപടിയെടുക്കുന്നത്. അതിനിടെ ചൈനയിലെ വൈറസ് പാമ്പില്‍ നിന്നോ വവ്വാലില്‍ നിന്നോ ആകാം രോഗം മനുഷ്യരിലേക്കു പകര്‍ന്നതെന്നു ഗവേഷകര്‍ വ്യക്തമാക്കി. പാമ്പിനെയാണ് പ്രധാനമായും സംശയിക്കുന്നത്.

വൈറസ് ചൈനയില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്കു വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന തീരുമാനം ലോകാരോഗ്യ സംഘടന നീട്ടിവച്ചിരിക്കുകയാണ്. ഇന്നു വീണ്ടും യോഗം ചേരുന്നുണ്ട്. അപൂര്‍വമായി മാത്രമേ ഈ പ്രഖ്യാപനം നടത്താറുള്ളൂ. രോഗബാധയെ നേരിടാനുള്ള ചൈനയുടെ ശക്തമായ ഇടപെടലില്‍ തൃപ്തി അറിയിച്ച ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനോം ഗെബ്രെയേസസ് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞു. ചൈനയില്‍ 17 പേരാണ് ഇതു വരെ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ചു മരിച്ചത്. മരിച്ചവര്‍ 48 - 89 പ്രായപരിധിയിലുള്ളവരും മറ്റു രോഗങ്ങള്‍ മുന്‍പേയുള്ളവരുമാണെന്നാണ് ചൈനീസ് ആരോഗ്യവകുപ്പ് അറിയിച്ചത്.
ചൈനയില്‍നിന്നു 14 ദിവസത്തിനിടെ കേരളത്തില്‍ എത്തിയവര്‍ 28 ദിവസം ബാഹ്യസമ്പര്‍ക്കം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും 2 ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അസീറിലെ നാഷണല്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. സൗദിയില്‍ ഫിലിപ്പീന്‍സ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയില്‍ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്സുമാര്‍ക്കും രോഗമില്ല.

സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിലെ കൊറോണ വൈറസല്ലെന്ന് കണ്ടെത്തി. 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനു സമാനമായ കൊറോണ വൈറസാണ് കണ്ടെത്തിയിരിക്കുന്നത്. മലയാളി യുവതിയെ ബാധിച്ചത് മെര്‍സ് കൊറോണ വൈറസാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണമായത്. അതിനിടെ ഇന്ത്യയില്‍ ആശങ്ക നല്‍കുന്ന റിപ്പോര്‍ട്ടുകളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ന്യൂഡല്‍ഹിയില്‍ വ്യക്തമാക്കി. കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളില്‍, ഇതുവരെ 60 വിമാനങ്ങളിലായെത്തിയ പതിമൂവായിരത്തോളം പേരെ പരിശോധിച്ചു.

വൈറസിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന വുഹാന്‍, സമീപനഗരമായ ഹോങ്കോങ് എന്നിവയാണ് അടച്ചത്. വിമാന, ട്രെയിന്‍, റോഡ് ഗതാഗതം നിര്‍ത്തി. കടകളും ഓഫിസുകളും അടച്ചു. മൊത്തം 1.85 കോടി ജനങ്ങളാണ് ഈ നഗരങ്ങളില്‍ പാര്‍ക്കുന്നത്. നഗരം വിട്ടു പോകരുതെന്ന് ഇവര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഒരു കോടിയിലേറെ ജനസംഖ്യയുള്ള എജൗ നഗരത്തിലെ റെയില്‍വേ സ്റ്റേഷന്‍ അടച്ചു. വൈറസ് ഭീതിമൂലം ബോക്സിങ്, വനിതാ ഫുട്ബോള്‍ എന്നിവയുടെ ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ വുഹാനില്‍ നിന്നു മാറ്റി. ബോക്സിങ് യോഗ്യതാ മത്സരങ്ങള്‍ ആവശ്യമെങ്കില്‍ ഇന്ത്യയില്‍ നടത്താമെന്നു ബോക്സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

സംശയം പാമ്പിനെ
ചൈനയിലെ കൊറോണ വൈറസിന്റെ ഉറവിടം പാമ്പില്‍നിന്നാകാമെന്ന് പഠനം. പീക്കിങ് സര്‍വകലാശാലയിലെ ആരോഗ്യശാസ്ത്രവിഭാഗം ഗവേഷകരാണ് പഠനം നടത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ സമുദ്രോത്പന്നങ്ങള്‍, കോഴി, പാമ്പ്, വവ്വാല്‍, മറ്റുമൃഗങ്ങള്‍ എന്നിവയെ വില്‍ക്കുന്ന വുഹാനിലെ മൊത്തക്കച്ചവട ചന്തയിലെത്തിയിരുന്നുവെന്ന് വ്യക്തമായതായി 'ജേണല്‍ ഓഫ് മെഡിക്കല്‍ വൈറോളജി'യില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.

'2019 നോവല്‍ കൊറോണ' വൈറസെന്ന് ലോകാരോഗ്യസംഘടന പേരിട്ട വൈറസിന്റെ വിശദമായ ജനിതകപരിശോധനയിലാണ് കണ്ടെത്തല്‍. ''വിവിധയിടങ്ങളിലുണ്ടായ കൊറോണ വൈറസ് ബാധയും അതിന്റെ ഉറവിടങ്ങളുമായി താരതമ്യം ചെയ്തു നടത്തിയ പഠനത്തില്‍, വവ്വാലുകളിലും മറ്റൊരു അജ്ഞാത ഉറവിടത്തിലും കാണപ്പെടുന്ന കൊറോണ വൈറസിന്റെ സങ്കലനമാണ് പുതിയ വൈറസിന്റെ കേന്ദ്രമെന്ന് കണ്ടെത്തി. പിന്നീടു നടത്തിയ വിശദഗവേഷണത്തിലാണ് വൈറസിന്റെ ഉറവിടം പാമ്പുകളാകാമെന്ന് തിരിച്ചറിഞ്ഞത്'' -ഗവേഷകര്‍ പറഞ്ഞു. ചൈനീസ് ക്രയ്റ്റ്, ചൈനീസ് കോബ്ര എന്നീ പാമ്പുകളാകാം വൈറസിന്റെ യഥാര്‍ഥകേന്ദ്രമെന്നും പഠനം പറയുന്നു. പാമ്പ്, എലി, പല്ലി തുടങ്ങിയവയെയെല്ലാം ചൈനക്കാര്‍ ആഹാരമാക്കാറുണ്ട്.

കേരളത്തില്‍ അതീവ ജാഗ്രത
കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ സംശയിച്ചാല്‍ ഉടന്‍ വെന്റിലേറ്ററും ഐസിയുവുമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. ഈ ആശുപത്രികളില്‍ ജീവനക്കാര്‍ക്കു രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ വേണം. കൊച്ചി, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ചൈനയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇ വിമാനത്താവളങ്ങളില്‍ സ്‌ക്രീന്‍ ടെസ്റ്റിനു വിധേയമാക്കി തുടങ്ങി. നിരീക്ഷണം ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. അതേ സമയം രാജ്യത്തുകൊറോണ കേസുകള്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാവിലെ മുതല്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാരെ സ്‌ക്രീന്‍ ടെസ്റ്റിനു വിധേയമാക്കിയത്. വൈകീട്ട് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്‌ക്രീന്‍ ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തി. ഷാര്‍ജ ഉള്‍പ്പെടെ യു.എ.ഇയിലെ മറ്റു വിമാനത്താവളങ്ങളിലും ചൈനയില്‍ നിന്നുള്ള യാത്രക്കാരെ സ്‌ക്രീന്‍ ടെസ്റ്റിന് ഉടന്‍ വിധേയമാക്കും എന്നാണ് സൂചന. ചൈനയില്‍ നിന്ന് നേരിട്ട് യു.എ.ഇ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവരെ മാത്രമാണ് സ്‌ക്രീന്‍ ടെസ്റ്റിനു വിധേയമാക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി എന്ന നിലക്കാണ് വിമാനത്താവളങ്ങളിലെ പരിേശാധനാ സംവിധാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചൈനയുടെ വിവിധ നഗരങ്ങളില്‍ നിന്ന് നിത്യം ആയിരങ്ങളാണ് യു.എ.ഇ എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുന്നത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നു നേരിട്ടല്ലാതെയും രാജ്യത്തേക്കു കടക്കുന്ന യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കും. കൊറോണ ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കണമെന്ന നിര്‍ദ്ദേശവും യു.എ.ഇ നല്‍കി. രാജ്യത്ത് ഇതുവരെ ഒറ്റ കൊറോണ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി.

ചൈനയിലേക്ക് യാത്രയ്ക്ക് പദ്ധതിയിടുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും അധികൃതര്‍ പുറത്തുവിട്ടു. ജീവനുള്ളതോ ചത്തതോ ആയ മൃഗങ്ങളില്‍നിന്ന് ഈ വൈറസ് പകരാം. പൂര്‍ണമായും പാകം ചെയ്യാത്ത ഇറച്ചികളില്‍നിന്നും വൈറസ് ബാധയുണ്ടാവാനുള്ള സാധ്യതയുണ്ട്. ശ്വസനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ കാണിക്കുന്നവരുമായി അടുത്ത ബന്ധം പുലര്‍ത്താതിരിക്കണം. സോപ്പ് ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകണം. വെള്ളമോ സോപ്പോ ലഭ്യമല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം.

ജലദോഷം, തുമ്മല്‍ എന്നിവയുള്ളപ്പോള്‍ ടവ്വല്‍ ഉപയോഗിക്കണം. ഏതെങ്കിലും തരത്തിലുള്ള അസുഖലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category