1 GBP = 98.80INR                       

BREAKING NEWS

ചെറിയൊരു കള്ളം; ഓക്സ്ഫോര്‍ഡ് എന്‍എച്ച്എസ് മാനേജര്‍ക്ക് നഷ്ടമായത് 1,30,000 പൗണ്ടിന്റെ തൊഴിലും ഭാര്യയെയും; ഒപ്പം രണ്ടു വര്‍ഷത്തെ തടവും; മലയാളികള്‍ക്കും ഇത് പാഠമാവട്ടെ

Britishmalayali
kz´wteJI³

ന്‍എച്ച്എസില്‍ ജോലി ചെയ്യുമ്പോള്‍ വളരെ സത്യസന്ധമായി നീങ്ങിയില്ലെങ്കില്‍ പണി പോകുന്നതിന് പുറമെ കടുത്ത ശിക്ഷയും ലഭിക്കുമെന്ന് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ളവര്‍ ഓര്‍ത്താല്‍ നന്നായിരിക്കും. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവം ഇതിനുള്ള നല്ലൊരു മുന്നറിയിപ്പാണ്. ചെറിയൊരു കള്ളം പറഞ്ഞതിന്റെ പേരില്‍ 1,30,000 പൗണ്ട് ശമ്പളം ലഭിക്കുന്ന ജോലിയും ഭാര്യയും നഷ്ടമാവുകയും രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കുകയും ചെയ്ത ഹതഭാഗ്യനായ എന്‍എച്ച്എസ് മാനേജരുടെ ദുരനുഭവമാണിത്.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ഡയറക്ടറായ പീറ്റര്‍ നൈറ്റാണീ വാര്‍ത്തയിലെ വില്ലന്‍. തനിക്ക് ക്ലാസിക്ക് ഡിഗ്രിയുണ്ടെന്ന് കള്ളം പറഞ്ഞതിനെ തുടര്‍ന്നാണ് പീറ്ററിന് പണി കിട്ടിയിരിക്കുന്നത്. പീറ്റര്‍ സമര്‍പ്പിച്ച ഫയലുകളില്‍ ഈ ഡിഗ്രി സംബന്ധിച്ച രേഖ ഹാജരാക്കാന്‍ പീറ്ററിന് സാധിച്ചില്ലെന്ന് എന്‍എച്ച്എസ് കൗണ്ടര്‍ ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം കുടുങ്ങിയിരിക്കുന്നത്. തനിക്ക് തൊഴിലില്‍ നേട്ടമുണ്ടാക്കുന്നതിന് താന്‍ ഇത്തരത്തില്‍ കള്ളം പറഞ്ഞുവെന്ന് പീറ്റര്‍ ഓക്സ്ഫോര്‍ഡ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ വര്‍ഷം സമ്മതിച്ചതിനെ തുടര്‍ന്നാണ് ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നത്.
തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തിനെതിരെ വിധിയുണ്ടായിരിക്കുന്നത്. തന്റെ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പീറ്ററിന് ജീവിതം തന്നെയാണ് നഷ്ടമായിരിക്കുന്നത്. ഇത്തരമൊരു ഡിഗ്രി ആ തൊഴിലിന് അത്യാവശ്യമല്ലാതിരുന്നിട്ട് കൂടി തന്റെ സിവിയില്‍ തനിക്ക് ക്ലാസിക്ക് ഡിഗ്രിയുണ്ടെന്ന് പീറ്റര്‍ വ്യാജമായി ബോധിപ്പിച്ചുവെന്നാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 2016 മുതല്‍ ജോലിയില്‍ പ്രവേശിച്ച പീറ്റര്‍ 2,60,000 പൗണ്ട് ശമ്പള ഇനത്തില്‍ കരസ്ഥമാക്കിയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തട്ടിപ്പ് വെളിച്ചത്തായതിനെ തുടര്‍ന്ന് 2018 സെപ്റ്റംബറിലാണ് പീറ്റര്‍ ജോലിയില്‍ നിന്നും രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നത്.

ഇദ്ദേഹത്തിന് ക്ലാസിക് ഡിഗ്രിയുണ്ടെന്ന കാര്യത്തില്‍ എംപ്ലോയര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലൂടെ പീറ്ററിന്റെ കള്ളം പൊളിയുകയായിരുന്നു. പീറ്റര്‍ സമര്‍പ്പിച്ച ഫയലുകളില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്ലെന്ന് എന്‍എച്ച്എസ് കൗണ്ടര്‍ ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ നടപടികളുണ്ടായിരിക്കുന്നത്. 2019 ഡിസംബറിലാണ് കോടതിക്ക് മുമ്പാകെ പീറ്റര്‍ തന്റെ തട്ടിപ്പ് സമ്മതിച്ചത്. ജയില്‍ ശിക്ഷക്ക് പുറമെ 200 മണിക്കുറുകള്‍ കൂലിയില്ലാത്ത തൊഴില്‍ ചെയ്യാനും 30 ദിവസം റീഹാബിലിറ്റേഷന്‍ നിര്‍വഹിക്കാനും ഇന്നലെ കോടതി വിധിച്ചിട്ടുണ്ട്.

കുറ്റം സമ്മതിച്ചതിന് ശേഷം ഭാര്യ ഇയാളെ വിട്ട് പോവുകയും ഇയാളുടെ ജീവിതം തന്നെ താറുമാറായിരിക്കുന്നുവെന്ന കാര്യം ഇദ്ദേഹത്തിന്റെ ലോയറായ മൈക്കല്‍ മാക് അലിന്‍ഡെന്‍ കോടതിയില്‍ ബോധിപ്പിച്ചെങ്കിലും ശിക്ഷയില്‍ ഇളവ് ലഭിച്ചിട്ടില്ല. ഇദ്ദേഹം നീതിക്ക് നിരക്കാത്ത കടുത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ മാതൃകാപരമായി ശിക്ഷിച്ചേ മതിയാവൂ എന്നുമാണ് വിധി പ്രസ്താവിച്ച് കൊണ്ട് ജഡ്ജ് നിഗെല്‍ ഡാലി ഉത്തരവിട്ടിരിക്കുന്നത്. ഇദ്ദേഹം ട്രസ്റ്റിന് വേണ്ടി മുമ്പ് ചെയ്ത ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം മാനിച്ചാണ് ശിക്ഷാ കാലാവധി കുറച്ചിരിക്കുന്നതെന്നും ന്യായാധിപന്‍ എടുത്ത് കാട്ടിയിരുന്നു. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തികമായ നീക്കുപോക്കുകള്‍ പിന്നീട് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി. സൗത്ത് വെസ്റ്റ് ലണ്ടനിലെ ടെഡിംഗ്ടണിലാണ് ഈ 53 കാരന്‍ കഴിയുന്നത്. തട്ടിപ്പിനെ തുടര്‍ന്ന് ഇയാളുടെ സാമൂഹിക ബന്ധങ്ങള്‍ പോലും നഷ്ടപ്പെട്ട ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category