1 GBP = 92.40 INR                       

BREAKING NEWS

ജീവന്‍ ഉണ്ടെന്ന് തോന്നിക്കുന്ന വവ്വാലിനെ പൊരിച്ചു കടിച്ചു തിന്നുന്ന സുന്ദരി; കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ ചൈനയിലെ റസ്റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണ ചിത്രങ്ങളും ഭയപ്പെടുത്തുന്നു: ഒരു സുന്ദരിയുടെ വൈറലായ ചിത്രത്തിന്റെ കഥ

Britishmalayali
kz´wteJI³

ബീജിങ്: മൃഗങ്ങളില്‍ നിന്നും പടര്‍ന്ന കൊറോണ വൈറസ് ലോകത്തെ ഭയപ്പെടുത്തുമ്പോള്‍ ചൈനയിലെ റസ്റ്റൊറന്റുകളില്‍ നിന്നുള്ള ഭക്ഷണ ചിത്രങ്ങളും ഭയപ്പെടുത്തുകയാണ്. പാമ്പിനേയും പല്ലിയേയും ജീവനുണ്ടെന്ന് തോന്നിക്കുന്ന വവ്വാലിനെയും പൊരിച്ചു തിന്നുന്ന ചിത്രങ്ങളാണ് ഭീതിയിലാഴ്ത്തുന്നത്. റസ്റ്റൊറന്റില്‍ നിന്നും ജീവന്‍ ഉണ്ടെന്ന് തോന്നിക്കുന്ന വവ്വാലിനെ പൊരിച്ചു കടിച്ചു തിന്നുന്ന സുന്ദരിയുടെ ചിത്രങ്ങളാണ് മാധ്യമങ്ങള്‍ ആശങ്കയോടെ പങ്കുവയ്ക്കുന്നത്.

ചൈനയില്‍ കൊറോണ വൈറസ് ലോകത്തെ തന്നെ ഭയപ്പെടുത്തും വിധം പടര്‍ന്ന് പിടിക്കുമ്പോള്‍ ചൈനീസ് റസ്റ്റൊറന്റുകളില്‍ വിവിധ മൃഗങ്ങളെയും ഷഡ്പദങ്ങളെയും കൊന്നു കറിവെയ്ക്കുന്നതും ഒരു കുറവ് മില്ലാതെ പൊടിപൊടിക്കുകയാണ്. കൊറോണ വൈറസ് 25 പേരുടെ ജീവന്‍ എടുക്കുകയും 800 പേര്‍ക്ക് അസുഖം ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇതിനെ ആശങ്കയോടെയാണ് ലോകം ഉറ്റു നോക്കുന്നത്. പാമ്പില്‍ നിന്നോ വവ്വാലില്‍ നിന്നോ ആകാം വൈറസ് പടര്‍ന്ന് പിടിച്ചതെന്ന് ശാസ്ത്രജ്ഞര്‍ ഭയപ്പെടുമ്പോഴാണ് ചൈനിസ് റസ്റ്റൊറന്റുകളില്‍ പൊരിച്ച വവ്വാലും വവ്വാല്‍ സൂപ്പുമെല്ലാം ചൂടപ്പം പോലെ വിറ്റു പോകുന്നത്.

വൈറസ് പടര്‍ന്ന് പിടിച്ച വുഹാന്‍ സിറ്റിയെ ഒറ്റപ്പെടുത്തിയിരിക്കുമ്പോഴും ഇത്തരം വൈറസുകള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂട്ടുകയാണ് വവ്വാല്‍ തീനികളായ മനുഷ്യര്‍. 17 വര്‍ഷം മുമ്പുണ്ടായ ദുരന്തത്തേക്കാളും പത്തിരട്ടി വലിയ ദുരന്തമാവാം ഉണ്ടാവുക എന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനീസ് മരുന്നുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് വവ്വാലുകള്‍. ഗൊണോറിയ, മലേറിയ, ചുമ എന്നിവയ്ക്കുള്ള മരുന്നുകളില്‍ വവ്വാലുകളെ ഉപയോഗിക്കാറുണ്ട്. കണ്മ് സംബന്ധമായ അസുഖങ്ങള്‍ക്കും വവ്വാലിനെ മരുന്നില്‍ ചേര്‍ക്കാറുണ്ട്. വവ്വാല്‍സൂപ്പ് കുടിക്കുന്നതിന്റെയും പൊരിച്ച വവ്വാലിനെ തിന്നുന്നതിന്റെയും വീഡിയോ ആണ് വൈറലായിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category