1 GBP = 92.00 INR                       

BREAKING NEWS

ഒരു ജീവനക്കാരന്‍ ശരാശരി ആപ്പിളിന് നല്‍കുന്നത് 4,35,000 ഡോളര്‍; 6.5 ലക്ഷം ജീവനക്കാരെ വച്ച് റെക്കോര്‍ഡ് ഇടുന്ന ആമസോണിന്റെ പെര്‍ എംപ്ലോയീ ലാഭം 16,000 ഡോളര്‍ മാത്രം; ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ എന്നീ നാലു വമ്പന്‍ കമ്പനികള്‍ ലാഭം പങ്കിടുന്നതിന്റെ രസികന്‍ കണക്കുകള്‍ അറിയാം

Britishmalayali
kz´wteJI³

ലോകത്തിലെ മുന്‍നിര കമ്പനികള്‍ ഓരോ തൊഴിലാളിയെയും വച്ച് എത്ര മാത്രം ലാഭമാണുണ്ടാക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ഒരു ജീവനക്കാരന്‍ ശരാശരി ആപ്പിളിന് നല്‍കുന്നത് 4,35,000 ഡോളറാണ്. 6.5 ലക്ഷം ജീവനക്കാരെ വച്ച് റെക്കോര്‍ഡ് ഇടുന്ന ആമസോണിന്റെ പെര്‍ എംപ്ലോയീ ലാഭം 16,000 ഡോളര്‍ മാത്രമാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ എന്നീ നാല് വമ്പന്‍ കമ്പനികള്‍ ലാഭം പങ്കിടുന്നതിന്റെ രസികന്‍ കണക്കുകളാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഈ നാല് കമ്പനികളും കൂടി മാര്‍ക്കറ്റില്‍ നിന്നുണ്ടാക്കുന്നത് ഒരു ട്രില്യണ്‍ ഡോളറാണ്. ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടം പിടിച്ച കമ്പനികളില്‍ ആപ്പിളിനാണ് ഏറ്റവും കുറവ് തൊഴിലാളികളുള്ളത്. അതായത് ഐഫോണ്‍ നിര്‍മാതാവായ ഈ കമ്പനിയില്‍ മൊത്തം 1,04,000 തൊഴിലാളികള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഇക്കാര്യത്തില്‍ 6,48,500 പേര്‍ക്ക് തൊഴിലേകുന്ന ആമസോണാണ് മുമ്പിലുള്ളത്. ഇക്കൂട്ടത്തില്‍ പെര്‍ വര്‍ക്കര്‍ എമൗണ്ടില്‍ ഏറ്റവും കുറവ് ലാഭമുണ്ടാക്കുന്നതും ആമസോണാണ്. അതായത് ഓരോ തൊഴിലാളിയില്‍ നിന്നും ആമസോണുണ്ടാക്കുന്നത് 16,000 ഡോളര്‍ മാത്രമാണ്.
ഹൗമച്ച്.നെറ്റ് ആണ് ഇത് സംബന്ധിച്ച പുതിയ ബ്രേക്ക്ഡൗണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഓരോ തൊഴിലാളിയില്‍ നിന്നും ആപ്പിളുണ്ടാക്കുന്നത് 59.5 ബില്യണ്‍ ഡോളറാണ്. ഇക്കാര്യത്തില്‍ 30.7 ബില്യണ്‍ ഡോളറുമായി ഗൂഗിളാണ് രണ്ടാം സ്ഥാനത്തുള്ളത്. ട്രില്യണ്‍ ക്ലബില്‍ ഏറ്റവും ഒടുവില്‍ ഇടം പിടിച്ച കമ്പനിയായ ആല്‍ഫബെറ്റ് ഈ മാസം ആദ്യമാണ് ക്ലബില്‍ സ്ഥാനം നേടിയിരിക്കുന്നത്. ഈ കമ്പനികളെല്ലാം യുഎസ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നതും ഇവരുടെ പ്രാഥമിക ബിസിനസ് ടെക്നോളജി മേഖലയിലാണെന്നതും ശ്രദ്ധേയമാണ്. ഈ ക്ലബില്‍ മുന്‍നിരയിലുള്ളത് 1.4 ട്രില്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റ് ക്യാപുമായി ആപ്പിളാണ്.

1.28 ട്രില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് ക്യാപുമായി മൈക്രോസോഫ്റ്റ് രണ്ടാം സ്ഥാനത്തും 1.02 ട്രില്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റ് ക്യാപുമായി ആല്‍ഫബെറ്റ് മൂന്നാം സ്ഥാനത്തും 0.93 ട്രില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് ക്യാപുമായി ആമസോണ്‍ നാലാം സ്ഥാനത്തുമാണ്. ഈ കമ്പനികളില്‍ ഏറ്റവും പഴക്കമുളള മൈക്രോസോഫ്റ്റ് തൊഴിലാളികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ്. ഇതില്‍ 1,44,000 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിന്റെ പ്രോഫിറ്റ് പെര്‍ എംപ്ലോയീസ് 11,5,000 ഡോളറാണ്. കുറഞ്ഞ തൊഴിലാളികളുള്ള ആല്‍ഫബെറ്റില്‍ 1,14,000 പേരാണ് ജോലി ചെയ്യുന്നത്.ഇതിന്റെ പ്രോഫിറ്റ് പെര്‍ എംപ്ലോയീസ് 2,69,000 ഡോളറാണ്.

ആല്‍ഫബെറ്റിന്റെ ഡിജിറ്റല്‍ ടാക്സ് ഫ്രാന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്നാണിത് ട്രില്യണ്‍ ക്ലബില്‍ അംഗത്വം നേടിയിരിക്കുന്നത്. ഫ്രാന്‍സ് യുഎസുമായുണ്ടാകാനിരുന്ന ഡിജിറ്റല്‍ വ്യാപാര യുദ്ധത്തിന് അന്ത്യമായതോടെയാണ് ഈ കമ്പനിയുടെ ഡിജിറ്റല്‍ ടാക്സ് റദ്ദാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച താരിഫ് തര്‍ക്കങ്ങള്‍ ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നു. ഒരു ട്രില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് ക്യാപ് ഉണ്ടാക്കിയ ആദ്യ കമ്പനിയാണ് ആപ്പിള്‍. ഈ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത് ആപ്പിളാണ്. 266 ബില്യണ്‍ ഡോളറാണിത്. 233 ബില്യണ്‍ ഡോളര്‍ വരുമാനവുമായി ആമസോണാണ് തൊട്ട് പുറകിലുള്ളത്. 2018 നവംബറിലായിരുന്നു ഈ ഓണ്‍ലൈന്‍ റീട്ടെയിലര്‍ അതിന്റെ ഒരു ട്രില്യണ്‍ ഡോളറെന്ന നാഴികക്കല്ലിലെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category