1 GBP = 92.00 INR                       

BREAKING NEWS

സഹാധ്യാപകന്റെ കാറിലെ ഫോറന്‍സിക് പരിശോധനയില്‍ മുടി കണ്ടത് നിര്‍ണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തില്‍ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാന്‍ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തില്‍ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണന്‍ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റില്‍

Britishmalayali
kz´wteJI³

കാസര്‍ഗോഡ്: കാസര്‍ഗോഡ് മിയാപദവില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അദ്ധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട സ്‌കൂളിലെ ഡ്രോയിങ് അദ്ധ്യാപകനായ വെങ്കിട്ട രമണ കാരന്തരയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു.

അദ്ധ്യാപികയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലില്‍ തള്ളുകയായിരുന്നു. ഇയാളുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും രൂപശ്രീയുടെ എന്ന് കരുതുന്ന മുടി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. വാഹനത്തിലാണ് മൃതദേഹം കടല്‍ക്കരയില്‍ എത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂളില്‍ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരിന്നു. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെര്‍വാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്

തലമുടി പൂര്‍ണ്ണമായി കൊഴിഞ്ഞ നിലയില്‍ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് തെളിഞ്ഞിരുന്നു. ആദ്യം മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു

രൂപശ്രീയെ കാണാതാകുന്ന സമയത്ത് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. കുമ്പള കോയിപ്പാടി കടപ്പുറത്താണ് അദ്ധ്യാപികയുടെ കണ്ടെത്തിയത്. അഴുകിയ നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. അദ്ധ്യാപികയുടെ സഹപ്രവര്‍ത്തകന്‍ വെങ്കട്ടരമണ ശല്യപ്പെടുത്തിയിരുന്ന് എന്ന് ബന്ധുക്കള്‍ നേരത്തേ ആരോപിച്ചിരുന്നു. രൂപശ്രീയുടെ മരണത്തില്‍ ഇയാള്‍ക്ക് പങ്ക് ഉണ്ടെന്ന് ആണ് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അദ്ധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്ന് മകന്‍ കൃതികും പറഞ്ഞിരുന്നു.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകനായ വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയതെങ്കിലും ഇയാളില്‍ നിന്ന് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍, വെങ്കട്ടരമണയുടെ കാറില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ രൂപശ്രീയുടെ മുടി അടക്കം ലഭിച്ചതാണ് തെളിവായി മാറിയത്. കാസര്‍കോട് മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയായിരുന്നു രൂപശ്രീ. രൂപശ്രീയെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category