1 GBP = 92.00 INR                       

BREAKING NEWS

മണ്ണെടുക്കാന്‍ അനുമതി നല്‍കിയത് വനം വകുപ്പിന്; രാത്രി മറ്റാരോ മണ്ണ് കടത്തുന്നുവെന്ന് അറിഞ്ഞ് ഓടിയെത്തിയ പ്രവാസി ശ്രമിച്ചത് പ്രതിരോധം തീര്‍ക്കാന്‍; കാര്‍ വഴിയില്‍ ഇട്ട് ജെസിബിയെ തടഞ്ഞത് പ്രതികാരമായി; വീടിന്റെ മതില്‍ പൊളിച്ച് പുറത്തു കടക്കാന്‍ ശ്രമിച്ച് മാഫിയ; തടയാന്‍ കാറില്‍ നിന്നും ചാടിയിറങ്ങിയപ്പോള്‍ മണ്ണ് മാന്തി കൊണ്ട് അടിച്ചു നിലത്തിട്ടു കൊലപാതകം; കാട്ടക്കടയില്‍ മണല്‍ മാഫിയ കൊലപ്പെടുത്തിയത് സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ; സംഗീതിനെ വകവരുത്തിയത് ചാരുപാറ സജുവും സംഘവും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാട്ടക്കടയില്‍ മണല്‍ മാഫിയ കൊലപ്പെടുത്തിയത് സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ. മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചുകൊന്നത് കാട്ടാക്കട കീഴാരൂരില്‍ ഇന്നലെ അര്‍ധരാത്രിയും. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊലപ്പെട്ടത്. നേരത്തെ അനുമതിയോട് കൂടി സംഗീതിന്റെ ഭൂമിയില്‍ നിന്ന് മണ്ണെടുത്തിരുന്നു. ഇതിന്റെ മറവില്‍ അനുവാദമില്ലാതെ ഒരു സംഘം മണ്ണെടുക്കാന്‍ ശ്രമിച്ചതാണ് ദാരുണ കൊലപാതകത്തില്‍ കലാശിച്ചത്. തന്റെ ഭൂമിയില്‍ നിന്ന് മണലെടുക്കാന്‍ സംഗീത് അനുമതി നല്‍കിയത് വനം വകുപ്പിനായിരുന്നു. എന്നാല്‍ ചിലര്‍ ഇന്നലെ രാത്രിയോടെ മണല്‍ എടുക്കാന്‍ അനധികൃതമായി എത്തിയെന്ന് അറിഞ്ഞ് സംഗീത് ഓടിയെത്തി. ഇതാണ് യുവാവിനെ കൊലപ്പെടുത്താന്‍ മാഫിയയെ പ്രേരിപ്പിച്ചത്.

മണ്ണുമാന്തി യന്ത്രത്തിന്റെയും ടിപ്പറിന്റെയും മുന്നില്‍ നിന്ന് തടയാന്‍ ശ്രമിച്ചപ്പോള്‍ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചു െകാലപ്പെടുത്തുകയായിരുന്നു. പ്രവാസിയായിരുന്നു സംഗീത്. നാട്ടിലെത്തി കൃഷി ചെയ്യുകയായിരുന്നു. കോഴിക്കച്ചവടവും നടത്തുന്നുണ്ട്. സംഗീതിന്റെ പുരയിടത്തില്‍ നിന്നും നിന്നും ഇന്നലെ രാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താന്‍ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ജെസിഫിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തിയത്. മണ്ണ് കടത്ത് കേസുകളിലെ സ്ഥിരം പ്രതിയാണ് ചാരുപാറ സജു. സജു ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നു.പ്രവാസിയായിരുന്ന സംഗീത് ഇപ്പോള്‍ നാട്ടില്‍ ചിക്കന്‍ സ്റ്റാളുകളും മറ്റു നടത്തിയാണ് ജീവിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള വിശാലമായ പുരയിടത്തില്‍ നിന്നും മണ്ണെടുക്കാന്‍ വനംവകുപ്പിന് സംഗീത് അനുമതി നല്‍കിയിരുന്നു. സ്ഥലത്ത് എത്തിയ സംഗീത് മറ്റൊരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കടത്തുന്നതാണ് കണ്ടത്. മണ്ണുകടത്താനെത്തിയവരെ ചോദ്യം ചെയ്ത സംഗീത് തന്റെ കാര്‍ വഴിയില്‍ ഇട്ട് ജെസിബിയെ തടഞ്ഞു. ഈ ഘട്ടത്തില്‍ സംഗീതിന്റെ വീടിനോട് ചേര്‍ന്നുള്ള മതില്‍ പൊളിച്ച് ആ വഴി പുറത്തു കടക്കാനായിരുന്നു മണ്ണു കടത്ത് സംഘത്തിന്റെ ശ്രമം. ഇതു തടയാന്‍ വേണ്ടി സംഗീത് കാറില്‍ നിന്നും ചാടിയിറങ്ങി ജെസിബിയുടെ മുന്നില്‍ നിന്നു. അപ്പോള്‍ ജെസിബിയുടെ മണ്ണ് മാന്തുന്ന ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു നിലത്തിട്ടു.

പ്രദേശത്ത് നിന്നും സ്ഥിരമായി മണ്ണ് കടത്തുന്നയാളാണ് ചാരുപാറ സ്വദേശി സജുവെന്നും സംഭവ ശേഷം രക്ഷപ്പെട്ട ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജില്‍ വച്ചാണ് സംഗീത് മരിച്ചത്. രാത്രി മുതല്‍ തന്നെ ഈ പ്രദേശത്ത് മണ്ണ് മാഫിയാ സംഘം എത്തി. ഭാര്യയും സംഗീതുമായി തടയാനെത്തി. അപ്പോള്‍ പൊലീസില്‍ പറായമെന്ന് പറഞ്ഞ് ഭാര്യ സംഗീതിനേയും കൊണ്ടു പോയിരുന്നു. അതിന് ശേഷവും പ്രശ്നം തുടര്‍ന്നു. ഇതാണ് സംഗീതിന്റെ കൊലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

അടിയേറ്റു വീണ സംഗീതിന് ശ്വാസതടസ്സമുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മണ്ണുമാന്തി സംഘത്തില്‍ നാലഞ്ച് പേരുണ്ടായിരുന്നു. ഇവര്‍ വന്ന ബൈക്കുകള്‍ നാട്ടുകള്‍ പിടിച്ചു വച്ചിട്ടുണ്ട്. അനധികൃത മണ്ണു കടത്തിനെ ചൊല്ലി നേരത്തേയും പ്രദേശത്ത് തര്‍ക്കങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. കൊലപ്പെട്ട സംഗീതിന്റെ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവസ്ഥലത്ത് എത്തിയ പൊലീസ് ചാരുപാര സ്വദേശിയും ജെസിബി ഡ്രൈവറുമായ സജുവടക്കം നാല് പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. കാട്ടാക്കട ഭാഗത്തെ മണ്ണുക്കടത്തുകാരില്‍ പ്രധാനിയാണ് സജു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category