1 GBP = 92.00 INR                       

BREAKING NEWS

മൂന്നു കുട്ടികളേയും ഒരേ കുഴിമാടത്തില്‍ സംസ്‌കരിച്ചപ്പോള്‍; ഇരുവശത്തുമായി പ്രിയപ്പെട്ട മാതാപിതാക്കളും അന്ത്യവിശ്രമം; ലക്ഷ്ണി വിലാസം വീട്ടില്‍ ഇനി പ്രവീണിന്റേയും കുടുംബത്തിന്റേയും ഓര്‍മകള്‍ മാത്രം; ചേതനയറ്റ മൃതദേഹങ്ങളെ കണ്ട് ഉറ്റവരും ഉടയവരും വിങ്ങിപൊട്ടി; വല്യമ്മയ്ക്കും വല്യച്ചനും മരണാനന്തരക്രിയകള്‍ ചെയ്തത് ഒന്നുമറിയാതെ മൂന്നു വയസുകാരന്‍; നേപ്പാളില്‍ വിഷപ്പുക ശ്വസിച്ച് മരിച്ച ചെങ്കോട്ടുകോണം സ്വദേശി പ്രവീണിനേയും കുടുംബത്തേയും കാണാന്‍ ജന്മഗൃഹത്തിലേക്ക് എത്തിയത് ആയിരങ്ങള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കണ്ണീരില്‍ കടലായി ചെങ്കോട്ട് കോണം മാറിയപ്പോള്‍ ഏവരുടേയും കണ്ണുകള്‍ ഒരു മൂന്ന് വയസുകാരനിലേക്ക്. ഉറ്റവരും ഉടയവരും തന്റെ മുന്നില്‍ ചേതനയറ്റ് കിടക്കുമ്പോള്‍ അവന് അറിയുന്നില്ല. മുന്നില്‍ ചേതനയറ്റ് കിടക്കുന്നവര്‍ ആരാണെന്ന്. പ്രവീണ്‍കുമാറിന്റെയും ശരണ്യയുടെയും സംസ്‌കാര ക്രിയകള്‍ ചെയ്തതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകന്‍ ആരവാണ് നടത്തിയത്. ചേതനയറ്റ വല്യമ്മയെ അവന്‍ ഒരുനോക്ക് നോക്കി.

പിന്നീട് തന്റെ സഹോദരങ്ങളെ. അച്ഛന്റെ ഒക്കത്തിരുന്നാണ് അവന്‍ സഹോദരങ്ങളെ കണ്ടു. പ്രവീണിനേയും ശരണ്യയുടേയും പിഞ്ചോമനകളുടേയും മൃതദേഹം കണ്ട് ഒരു നാടാകാകെ കണ്ണീരില്‍ മുങ്ങിയപ്പോള്‍ കണ്ണീര്‍കടലായി മാറുന്ന കാഴ്ച. മൂന്നു കുട്ടികളെയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തില്‍ ചടങ്ങുകളില്ലാതെയാണ് സംസ്‌കരിച്ചത്.. മരണക്കിടക്കിയലും അവര്‍ ഒരുമിച്ച്. തൊട്ടപ്പുറത്തായി തങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കള്‍. ഉറ്റവരും ഉടയവരും ഹൃദയം നുറുങ്ങിയാണ് കാഴ്ച കണ്ടുനിന്നത്. ഏവരുടേയും കണ്ണുകള്‍ ഉടക്കിയത് ആ കുഞ്ഞുങ്ങളിലേക്കും. ഇവരുടെ ഇരുവശത്തുമായാണു അച്ഛനമ്മമാര്‍ക്കു ചിതയൊരുക്കിയത്.

മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ രാത്രി 12.01ന് നേപ്പാളിലെ ദമാനില്‍ നിന്ന് പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. പത്തരയോടെ തന്നെ അഞ്ച് ആംബുലന്‍സുകള്‍ തയാറായിരുന്നു. അരമണിക്കൂറിനു ശേഷം രാജ്യാന്തര ടെര്‍മിനലിലെ പ്രത്യേക ഗേറ്റിലൂടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചപ്പോള്‍ കാത്തുനിന്ന പ്രിയപ്പെട്ടവര്‍ പൊട്ടിക്കരഞ്ഞാണ് ആകാഴ്ച കണ്ടത്. സന്തോഷത്തോടെ വിനോദസഞ്ചാരയാത്രക്കായി പോയ കുടുംബം ഒരു രാത്രികൊണ്ട് ചേതനയറ്റ ശരീരമായി മാറിയിരിക്കുന്നു. പലര്‍ക്കും കരച്ചിലടക്കാനായില്ല.

12.35ന് ഗേറ്റ് തുറന്നു. ഒപ്പമെത്തിയ സുഹൃത്തുക്കള്‍ വിതുമ്പലടക്കാനാകാതെ നിന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ് ഇരുവശവും കൈകോര്‍ത്തുപിടിച്ചു. മൂന്ന് എയര്‍പോര്‍ട്ട് കാര്‍ഗോ വാഹനങ്ങളില്‍ ബന്ധിപ്പിച്ച അഞ്ചു ബോഗികളിലായി അഞ്ചു മൃതദേഹങ്ങള്‍ പുറത്തേക്ക്.

പ്രവീണിന്റെ സഹോദരി ഭര്‍ത്താവ് രാജേഷ് ഉള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു. പ്രവീണിന്റെ അച്ഛനും അമ്മയും എത്തിയില്ല.തുടര്‍ന്ന് ആംബുലന്‍സുകളില്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പൂര്‍ണമായും സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചത്. ഇതിനായി പ്രത്യേക ആംബുലന്‍സുകളും മറ്റും സര്‍ക്കാര്‍ സജ്ജമാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ചേങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ലെയ്നിലെ രോഹിണിഭവനിലെത്തിച്ചത്.

പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം രാവിലെ 9.30ക്ക് ശേഷം മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. രാത്രി നേപ്പാളിലെ ഡാമനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ടിലുണ്ടായ ദുരന്തത്തിലാണ് പതിനഞ്ച് മലാളികള്‍ അടങ്ങുന്ന വിനോദ സഞ്ചാര സംഘത്തിലെ എട്ടുപേര്‍ മരിച്ചത്. മുറിയിലെ ഹീറ്ററില്‍നിന്ന് ചോര്‍ന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വാതകമാണ് ദുരന്തകാരണമായത്.

നേപ്പാളിലെ മക്വന്‍പുര്‍ ജില്ലയിലെ താഹ മുനിസിപ്പാലിറ്റിയിലെ ദമാനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് ഇവര്‍ 15പേരാണ് വിനോദ സഞ്ചാര സംഘത്തില്‍ ഉണ്ടായിരുന്നത്. ബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34) രഞ്ജിത് കുമാര്‍ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. ഹോട്ടലിലെ ഹീറ്ററില്‍ നിന്ന വിഷവാദകം ചോര്‍ന്നതാണ് മരണകാരണമെന്ന പ്രാഥമിക വിവരം പുറത്തുവിടുന്നത്.

അബോധാവസ്ഥയില്‍ കണ്ട എട്ടുപേരേയും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ആശുപത്രിയിലെത്തിത്. സംഭവം അറിഞ്ഞ് ഇന്ത്യന്‍ എംബസി അധികൃതര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മരണ കാരണം എന്താണെന്നത് അടക്കം മനസ്സിലാക്കന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം പുറത്തു വരേണ്ടതുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ നോര്‍ക്കയുടെ ഇതപെടലിലാണ് ഇവരുടെ മൃതദേഹം നാട്ടിലേക്ക് എത്തിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category