1 GBP = 94.40 INR                       

BREAKING NEWS

കോഴികച്ചവടത്തിന് ഉടമസ്ഥന്‍ പോയതറിഞ്ഞ് ജെസിബിയുമായെത്തിയ മോഷ്ടാക്കള്‍; ഭാര്യ ഫോണില്‍ വിളിയിച്ചപ്പോള്‍ ഓടിയെത്തിയത് വനംവകുപ്പിന്റെ കരാറനുസരിച്ചുള്ള മണ്ണെടുക്കല്‍ എന്നു കരുതി; അഞ്ചംഗ സംഘം കവര്‍ച്ചക്കാരെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മണല്‍ കടത്ത് തടയാന്‍ ആവുന്നതെല്ലാം ചെയ്തു; വീടിന്റെ മതില്‍ തകര്‍ത്ത് രക്ഷപ്പെടാന്‍ മാഫിയാംഗങ്ങള്‍ ശ്രമിച്ചപ്പോള്‍ രണ്ടും കല്‍പ്പിച്ച് തടയാനിറങ്ങി; കൊല്ലപ്പെട്ടത് എല്ലുമുറിയെ പണിയെടുത്ത് കുടുംബത്തെ പോറ്റിയ സംഗീത്; അമ്പലത്തിന്‍കാലയെ നടുക്കി പ്രവാസിയുടെ കൊല

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാട്ടാക്കട കാഞ്ഞിരവിളയില്‍ ഭൂവുടമയെ ക്രൂരമായി കൊലപ്പെടുത്തിയ സംഘം സ്ഥലത്ത് എത്തിയത് മണല്‍ മോഷണത്തിന്. ഇത് തിരിച്ചറിഞ്ഞ് സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത അമ്പലത്തിന്‍കാല സ്വദേശി സംഗീതിനെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. വനം വകുപ്പിന് മണലെടുക്കാന്‍ കരാറൊപ്പിട്ട സ്ഥലത്ത് നിന്നായിരുന്നു മോഷണ ശ്രമം. ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്. പിന്നീട് ഇവര്‍ ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലത്തേക്കെത്തി മണ്ണെടുപ്പ് ചോദ്യംചെയ്തതോടെയാണ് അക്രമി സംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

മണ്ണെടുക്കാനെത്തിച്ച ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അക്രമി സംഘം സംഗീതിനെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജെസിബിയുമായി സംഗീതിന്റെ പറമ്പിലേക്കെത്തിയ പ്രതികള്‍ ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അതേസമയം പ്രതികളെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ സംഗീത പറഞ്ഞു. സംഗീതിന്റെ പുരയിടത്തില്‍ നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് ചോദ്യം ചെയ്യുകയും തടയുകയും ചെയ്തപ്പോള്‍ ആയിരുന്നു ആക്രമണം.

കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീത് വ്യാപാര ആവശ്യത്തിന് പോയിരുന്ന സമയത്തായിരുന്നു മണ്ണ് മാഫിയകള്‍ മണ്ണ് കടത്താന്‍ ശ്രമിച്ചത്. രണ്ട് ടിപ്പറും , ജെ സി ബി യുമായി എത്തിയ സംഘം മണ്ണ് എടുക്കുകയായിരുന്നു. സംഗീതിന്റ ഭാര്യ ഫോണില്‍ വിളിച്ചറിയിച്ചതിന്റ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇയാളുടെ വാരിയെല്ല് ആക്രമണത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നിരുന്നു.

കുറച്ചു ദിവസത്തിന് മുമ്പ് കീഴാറ്റൂര്‍ പാലത്തിന്റെ നിര്‍മ്മാണത്തിന് പിഡബ്ല്യുഡി യും, ചെടി വിത്തുകള്‍ മുളപ്പിക്കാന്‍ വനംവകുപ്പും സംഗീതത്തിന്റെ പുരയിടത്തിനു സമീപത്തുനിന്ന് മണ്ണെടുത്തിരുന്നു. ഇതിന് കരാറുണ്ടായിരുന്നു. ഇവരായിരിക്കും മണ്ണെടുക്കാന്‍ വന്നതെന്നായിരുന്നു വീട്ടുകാര്‍ ആദ്യം ധരിച്ചിരുന്നത്. ചെമ്പകോട് സ്വദേശിയുടേതാണ് മണ്ണെടുക്കാന്‍ എത്തിച്ച വാഹനങ്ങള്‍. അടിയേറ്റു വീണ സംഗീതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 5 പേരടങ്ങുന്ന സംഘമാണ് മണ്ണു കടത്താന്‍ എത്തിയതെന്നാണ് വിവരം.

സംഭവത്തിനുശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രാത്രി മണ്ണെടുപ്പ് ചോദ്യം ചെയ്തപ്പോള്‍ വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്ത് ജെസിബി മുന്നോട്ട് പോവുകയായിരുന്നെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോളാണ് സംഗീതിനെ കൊലപ്പെടുത്തിയതെന്നും കാട്ടാക്കട പഞ്ചായത്തംഗം സുനില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്. പിന്നീട് ഇവര്‍ ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലത്തേക്കെത്തി മണ്ണെടുപ്പ് ചോദ്യംചെയ്തതോടെയാണ് അക്രമിസംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. മണ്ണുമാന്തി യന്ത്രത്തിന്റെയും ടിപ്പറിന്റെയും മുന്നില്‍ നിന്ന് തടയാന്‍ ശ്രമിച്ചപ്പോള്‍ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

സംഗീതിന്റെ പുരയിടത്തില്‍ നിന്നും നിന്നും രാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താന്‍ ശ്രമിച്ചത്. പ്രവാസിയായിരുന്ന സംഗീത് ഇപ്പോള്‍ നാട്ടില്‍ ചിക്കന്‍ സ്റ്റാളുകളും മറ്റു നടത്തിയാണ് ജീവിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള വിശാലമായ പുരയിടത്തില്‍ നിന്നും മണ്ണെടുക്കാന്‍ വനംവകുപ്പിന് സംഗീത് അനുമതി നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ സ്ഥലത്ത് എത്തിയ സംഗീത് മറ്റൊരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കടത്തുന്നതാണ് കണ്ടത്. മണ്ണുകടത്താനെത്തിയവരെ ചോദ്യം ചെയ്ത സംഗീത് തന്റെ കാര്‍ വഴിയില്‍ ഇട്ട് ജെസിബിയുടെ വഴി മുടക്കി. ഈ ഘട്ടത്തില്‍ സംഗീതിന്റെ വീടിനോട് ചേര്‍ന്നുള്ള മതില്‍ പൊളിച്ച് ആ വഴി പുറത്തു കടക്കാനായിരുന്നു മണ്ണു കടത്ത് സംഘത്തിന്റെ ശ്രമം. ഇതു തടയാന്‍ വേണ്ടി സംഗീത് കാറില്‍ നിന്നും ചാടിയിറങ്ങി ജെസിബിയുടെ മുന്നില്‍ നിന്നു. അപ്പോള്‍ ജെസിബിയുടെ മണ്ണ് മാന്തുന്ന ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു നിലത്തിട്ടു എന്നാണ് വിവരം.

ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടിയേറ്റു വീണ സംഗീതിന് ശ്വാസതടസ്സമുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മണ്ണുമാന്തി സംഘത്തില്‍ നാലഞ്ച് പേരുണ്ടായിരുന്നു. ഇവര്‍ വന്ന ബൈക്കുകള്‍ നാട്ടുകള്‍ പിടിച്ചു വച്ചിട്ടുണ്ട്. അനധികൃത മണ്ണു കടത്തിനെ ചൊല്ലി നേരത്തേയും പ്രദേശത്ത് തര്‍ക്കങ്ങളും കേസുകളും ഉണ്ടായിട്ടുണ്ടെന്ന് സ്ഥലം കൗണ്‍സിലര്‍ സുനില്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category