1 GBP = 92.40 INR                       

BREAKING NEWS

അഴിമതിയുടെ രാജാക്കന്‍മാര്‍ സോമാലിയയും സുഡാനും സിറിയയും; സത്യസന്ധതയുടെ അടയാളങ്ങള്‍ ഡെന്മാര്‍ക്കും ന്യൂസിലാന്‍ഡും ഫിന്‍ലാന്‍ഡും; അമേരിക്കയും ബ്രിട്ടനും വരെ അഴിമതി രാജ്യങ്ങളുടെ പട്ടികയില്‍; ഇന്ത്യയുടെ സ്ഥാനം 41

Britishmalayali
kz´wteJI³

ഴിമതിയെന്ന മഹാവിപത്ത് ലോകമാകമാനം ഒരു അര്‍ബുദമെന്നോണം പടര്‍ന്ന് പിടിച്ച് ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ഒരു രാജ്യത്തിന് എത്രമാത്രം സാമ്പത്തിക പുരോഗതിയും സമൃദ്ധിയുമുണ്ടെങ്കിലും അഴിമതിയെന്ന മാറാവ്യാധി ആ രാജ്യത്തെ പിടികൂടിയാല്‍ അതിന് ഒരിക്കലും മുന്നേറാനാവുകയില്ല. അവിടത്തെ ജനജീവിതം നരകസമാനമായിത്തീരുകയും ചെയ്യും. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ അഴിമതി ഏറിയും കുറഞ്ഞും പെരുകുന്നുവെന്നാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് . അഴിമതിയുടെ കാര്യത്തില്‍ ലോകത്തിലെ രാജാക്കന്‍മാര്‍ സോമാലിയയും സുഡാനും സിറിയയുമാണ്. സത്യസന്ധതയുടെ അടയാളങ്ങള്‍ ഡെന്മാര്‍ക്കും ന്യൂസിലാന്‍ഡും ഫിന്‍ലാന്‍ഡുമാണ്.   അമേരിക്കയും ബ്രിട്ടനും വരെ അഴിമതി രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ്. സത്യസന്ധയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 2019ല്‍ വെറും 41 മാത്രമാണ്. അഴിമതിക്കെതിരെയുള്ള ലോക കൂട്ടായ്മയായ ട്രാന്‍സ്പെന്‍സി.ഒആര്‍ജി 2019ല്‍ പുറത്തിറക്കിയ പട്ടികയിലെ വിവരങ്ങളാണിത്.

ട്രാന്‍സ്പെന്‍സി.ഒആര്‍ജി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പട്ടിക പ്രകാരം അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമെന്ന റാങ്കിലെത്തിയിരിക്കുന്നത് ഡെന്‍മാര്‍ക്കാണ്. ഇക്കാര്യത്തില്‍ ആ രാജ്യത്തിന് നൂറില്‍ 87 മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ന്യൂസിലാന്‍ഡും തുടര്‍ന്നുള്ള നാല് സ്ഥാനങ്ങളില്‍ യഥാക്രമം ഫിന്‍ലാന്‍ഡ്, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളും നിലകൊള്ളുന്നു.നൂറില്‍ വെറും ഒമ്പത് മാര്‍ക്ക് ലഭിച്ച സോമാലിയയിലാണ് ഏറ്റവും അഴിമതിയുള്ളത്. 12  മാര്‍ക്ക് നേടിയ സൗത്ത് സുഡാനും 13 മാര്‍ക്ക് നേടി സിറിയയും യഥാക്രമം 15ഉം 16ഉം മാര്‍ക്കുകള്‍ നേടിയ യെമനും വെനിസ്വലയും അഴിമതിയുടെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലാണെന്നും ഈ പട്ടിക ഉയര്‍ത്തിക്കാട്ടുന്നു.

ലോകമെമ്പാടുമുള്ള 180 രാജ്യങ്ങള്‍ക്ക് അവിടങ്ങളിലെ അഴിമതിയുടെ തോതനുസരിച്ചാണ് നൂറില്‍ മാര്‍ക്കിട്ടിരിക്കുന്നത്. ലോകശക്തികളില്‍ അഴിമതിക്കെതിരെ പോരാടുന്നതില്‍ ഏറ്റവും വെല്ലുവിളി നേരിടുന്നത് യുഎസ് ആണെന്നും വെളിപ്പെട്ടിട്ടുണ്ട്. തങ്ങളുടെ രാജ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട അഴിമതികള്‍ പെരുന്ന സാഹചര്യത്തില്‍ അതിനെതിരെ ആത്മാര്‍ത്ഥമായി പോരാടണമെന്നാണ് ഈ റിപ്പോര്‍ട്ട് ഓരോ രാജ്യങ്ങളിലെയും രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഈ പട്ടികയില്‍ ഇരു അമേരിക്കകള്‍ക്കും 69 സ്‌കോറാണ് ലഭിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പത്തേക്കാള്‍ രണ്ട് പോയിന്റുകള്‍ കുറവാണിത്.

എട്ട് വര്‍ഷങ്ങള്‍ക്കിടെ അമേരിക്കകള്‍ക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും പരിതാപകരമായ സ്‌കോറുമാണിത്. ഈ പട്ടികയില്‍ യുഎസിന് 23ാം റാങ്കാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു പോയിന്റ് കുറവാണിത്.13 വ്യത്യസ്തങ്ങളായ ഡാറ്റ ഉറവിടങ്ങളെ ഉപയോഗിച്ചാണീ ഇന്‍ഡെക്സ് തയ്യാറാക്കിയിരിക്കുന്നത്. പൊതുമേഖലയിലെ ബിസിനസ് എക്സ്പര്‍ട്ടുകള്‍ നടത്തുന്ന അഴിമതിയും രാജ്യത്തെ നേതാക്കന്‍മാര്‍ നടത്തുന്ന അഴിമതികളും ഇതില്‍ പരിഗണിച്ചിട്ടുണ്ട്. സത്യസന്ധതയുടെ കാര്യത്തില്‍ കാനഡക്ക് നാല് പോയിന്റുകളിടിഞ്ഞ് 77 പോയിന്റുകളാണ് പുതിയ പട്ടികയിലുള്ളത്.

സത്യസന്ധതയുടെ കാര്യത്തില്‍ കാനഡക്ക് 12ാം സ്ഥാനമാണുള്ളത്. ഇക്കാര്യത്തില്‍ ബ്രിട്ടനും ഇതേ സ്ഥാനമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മുമ്പത്തേക്കാള്‍ മൂന്ന് പോയിന്റുകള്‍ ബ്രിട്ടന് നഷ്ടപ്പെട്ടിരിക്കുന്നു. ഫ്രാന്‍സിനും ഇക്കാര്യത്തില്‍ യുഎസിന് ഒപ്പം 23ാം സ്ഥാനമാണുളളത്. ജര്‍മനിക്കും ജപ്പാനും സത്യസന്ധതയുടെ കാര്യത്തില്‍ 20ാം റാങ്കും 53 പോയിന്റുകള്‍ നേടിയ ഇറ്റലിക്ക് 51ാം റാങ്കുമാണുള്ളത്.സത്യസന്ധതയുടെ കാര്യത്തില്‍ ലോകത്തിലെ മൂന്നില്‍ രണ്ട് രാജ്യങ്ങള്‍ക്കും 50ല്‍ താഴെയുളള പോയിന്റുകളാണ് ലഭിച്ചിരിക്കുന്നത്. ആവറേജ് സ്‌കോര്‍ 43 ആണ്.റാങ്കില്‍ മുന്‍നിരയിലുളള രാജ്യങ്ങളില്‍ അഴിമതിക്കെതിരെയും സാമ്പത്തിക ഇടപാടുകള്‍ക്കായും കര്‍ക്കശമായ നിയമങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ എടുത്ത് കാട്ടുന്നു.

ഇന്ത്യയില്‍ അഴിമതി പെരുകുന്നുവെന്ന് ഈ പട്ടിക വ്യക്തമാക്കുന്നു. സത്യസന്ധതയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 2015ല്‍ 38ാം റാങ്കായിരുന്നുവെങ്കില്‍ 2016ലും 2017ലും അത് 40 ആയും 2018ലും 2019ലും അത് 41 ആയും മാറിയെന്നും ഈ ഇന്‍ഡെക്സ് എടുത്ത് കാട്ടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category