1 GBP = 92.00 INR                       

BREAKING NEWS

ജേക്കബ് തോമസ് ഉത്തരവാദിത്തം ഏറെയുള്ള ഉദ്യോഗസ്ഥനെന്ന് കേന്ദ്രത്തിന് കത്ത് അയച്ച് ചീഫ് സെക്രട്ടറി; ഒരു അന്വേഷണത്തിനും വിട്ടുതരാന്‍ കഴിയാത്ത അത്ര ജോലിത്തിരക്കിലെന്നും വിശദീകരണം; മെറ്റല്‍ ഇന്‍ഡ്രസീല്‍ കത്തിയുണ്ടാക്കി സമയം കളയുന്ന മുതിര്‍ന്ന ഐപിഎസുകാരന്‍ ശ്രീചിത്രയുടെ ഫയലുകള്‍ തുറക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കരുക്കള്‍ നീക്കുന്നതിന് പിന്നില്‍ ആരോഗ്യ വകുപ്പിലെ വിരമിച്ച പ്രമുഖന്‍; ഗവേഷണ സ്ഥാപനത്തെ തകര്‍ക്കുന്നവരെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്ത്

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അഴിമതിയും ക്രമക്കേടുകളും ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ അന്വേഷിക്കാതിരിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടല്‍. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം. മൂന്നംഗ സമിതിയെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. ഡിജിപി ജേക്കബ് തോമസ്, ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. ഗോവര്‍ധന്‍ മേത്ത, നിംഹാന്‍സ് ഡയറക്ടറും വൈസ് ചാന്‍സലറുമായ ഡോ. ബി.എന്‍. ഗംഗാധരന്‍ എന്നിവരടങ്ങിയ സമിതിയെയാണ് ശ്രീചിത്രയിലെ അന്വേഷണത്തിനു കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. ഭരണസമിതിയംഗവും മുന്‍ ഡി.ജി.പി.യുമായ ടി.പി. സെന്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍ വന്നത്.

ശ്രീചിത്രയില്‍ ഡയറക്ടറുടെ ഏകാധിപത്യമാണെന്നും ഈ നിലയില്‍ സ്ഥാപനത്തിനു മുന്നോട്ടുപോകാനാകില്ലെന്നുമാണ് സെന്‍കുമാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് മൂന്നംഗ സമിതിയെ നിയമിച്ച് കേന്ദ്രം ഉത്തരവായത്. ഈ അന്വേഷണത്തിനാണ് കേരള സര്‍ക്കാര്‍ തുരങ്കം വെച്ചിരിക്കുന്നത്. അഴിമതിയും ക്രമക്കേടുകളും വെളിയില്‍ വരാതിരിക്കാന്‍ അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനു കേരള സര്‍ക്കാര്‍ വിഘാതം സൃഷ്ടിക്കുകയാണ്. അതിനനുസൃതമായ നടപടികളാണ് കേരളം സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്രം നിയമിച്ച അന്വേഷണ കമ്മിഷനില്‍ അംഗമായ ജേക്കബ് തോമസിനെ ഈ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ജേക്കബ് തോമസിന്റെ സേവനം വിട്ടുതരാന്‍ കേരള സര്‍ക്കാരിനു കഴിയില്ലെന്നുമാണ് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിനു നല്‍കിയ കത്തിലെ ഉള്ളടക്കം. ഡിജിപി പദവിയിലുള്ള ജേക്കബ് തോമസിനെ എ.ഡി.ജി.പി പദവിയിലേക്ക് തരംതാഴ്ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കെ തന്നെയാണ് ഇത്തരമൊരു കത്ത് സംസ്ഥാനം കേന്ദ്രത്തിനു നല്‍കിയിരിക്കുന്നതും. ജനുവരി 11നാണ് കത്ത് അയച്ചത്.

സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഓഫീസറാണ് ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ സേവനം ശ്രീചിത്രയിലെ അന്വേഷണത്തിനു വിട്ടുതരാന്‍ കഴിയില്ല. തിരക്കുള്ള ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ജോലി സംബന്ധമായി ഒട്ടുവളരെ തിരക്കുകള്‍ അദ്ദേഹത്തിനുണ്ട്. അതുമല്ല അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ്. തുടര്‍ച്ചയായി അച്ചടക്ക ലംഘനങ്ങള്‍ നടത്തിയതിനാല്‍ നിരവധി മാസങ്ങള്‍ അദ്ദേഹം സസ്പെന്‍ഷനിലായിരുന്നു. ഇത്തരം ഒരുദ്യോഗസ്ഥനെ വിട്ടുതരാന്‍ സംസ്ഥാനത്തിനു കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചത്.

കേരളാ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം ഡിയാണ് നിലവില്‍ ജേക്കബ് തോമസ്. ജേക്കബ് തോമസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 51 വെട്ടു വെട്ടിയാലും തകരാത്ത കത്തികള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം. ഈ സ്ഥാപനത്തിന്റെ എംഡി പോസ്റ്റിലാണ് നിലവില്‍ ജേക്കബ് തോമസ് ജോലി ചെയ്യുന്നത്. ഒരസിസ്റ്റന്റ് പോലുമില്ലാതെ ജേക്കബ് തോമസ് ചെയ്യുന്ന ജോലിയാണ് തിരക്ക് പിടിച്ച ജോലി എന്ന് കേരളം കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിനു കൂടുതല്‍ പ്രകോപിപ്പിച്ചുകൊണ്ട് ഇരുമ്പുണ്ടാക്കാന്‍ ഡിജിപി വേണോ എന്നും ജേക്കബ് തോമസ് ചോദിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കോപത്തിന് പാത്രമായി നിരന്തര പ്രതികാരനടപടികള്‍ നേരിടുന്ന ജേക്കബ് തോമസിനെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനും ക്രമക്കേടുകള്‍ വെളിയില്‍ വരാതിരിക്കാനും എല്ലാ പഴുതുകളുമടച്ചുള്ള കത്താണ് കേന്ദ്രത്തിനു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കൈമാറിയിരിക്കുന്നത്. രണ്ടു ലക്ഷ്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിനു ഈ കാര്യത്തിലുള്ളത്. ഒന്ന് ശ്രീചിത്രയിലെ അഴിമതികള്‍ വെളിയില്‍ വരരുത്, രണ്ടാമത് ജേക്കബ് തോമസ് അന്വേഷണം നടത്തരുത്. ജേക്കബ് തോമസ് അന്വേഷണം നടത്തിയാല്‍ ശ്രീചിത്രയിലെ ക്രമക്കേടുകള്‍ മുഴുവന്‍ വെളിയില്‍ വരും. കേരള ഭരണത്തിലെ പല ഉന്നതരുടെയും താത്പര്യങ്ങള്‍ക്ക് വിഘാതമായ റിപ്പോര്‍ട്ട് ആകും ജേക്കബ് തോമസ് സമര്‍പ്പിക്കുക. അതിനാല്‍ ജേക്കബ് തോമസ് അന്വേഷണ സംഘത്തില്‍ ഉണ്ടാകരുത്.

രണ്ടാമത് ജേക്കബ് തോമസ് സംസ്ഥാനത്തിനു താത്പര്യമുള്ള ഉദ്യോഗസ്ഥനല്ല. ജേക്കബ് തോമസിനോടുള്ള അപ്രിയം നിലനില്കുന്നതിനാല്‍ ജേക്കബ് തോമസിനെ ഒരു കാരണവശാലും സര്‍ക്കാര്‍ വിട്ടു നല്‍കില്ല. ഇത് കേന്ദ്രത്തിനെ അറിയിക്കുക. കേരളത്തിനു അധികാരമുള്ള കാര്യങ്ങളാണ് ചീഫ് സെക്രട്ടറി നല്‍കിയ കത്തിലുള്ളത്. അതിനാല്‍ ജേക്കബ് തോമസ് അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. അതേസമയം നേരത്തെയുള്ള തീരുമാനമനുസരിച്ച് ജേക്കബ് തോമസ് പ്രാഥമിക അന്വേഷണം ഈ കാര്യത്തില്‍ നടത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ ആരോഗ്യവകുപ്പിലെ ഒരുന്നതന്റെ നേര്‍ക്കുള്ള വിരല്‍ ചൂണ്ടലായി അന്വേഷണം മാറിയേക്കും എന്നുള്ള സൂചനകള്‍ നിലനില്‍ക്കുന്ന സമയത്ത് തന്നെയാണ് അന്വേഷണം അട്ടിമറിച്ചുകൊണ്ടുള്ള കത്ത് കേരളം കേന്ദ്രത്തിനു കൈമാറിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടെങ്കിലും സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധികള്‍ ഭരണസമിതിയിലുണ്ട്. സംസ്ഥാനസര്‍ക്കാരുമായി ഇടയുകയും പിന്നീട് ബിജെപി. സഹയാത്രികനാകുകയും ചെയ്ത സെന്‍കുമാറിന്റെ പരാതിയില്‍ സംസ്ഥാനസര്‍ക്കാരുമായി ഏറ്റുമുട്ടിനില്‍ക്കുന്ന ജേക്കബ് തോമസിനെ ഉള്‍പ്പെടുത്തിയത് കേരളത്തിനു രസിച്ചിരുന്നില്ല. നാലും അഞ്ചും പേറ്റന്റ് ഉള്ളവര്‍ക്കുപോലും ശ്രീചിത്രയില്‍ ജോലികിട്ടില്ല. അവരെ തഴഞ്ഞ് താഴ്ന്ന യോഗ്യതയുള്ളവരെ എടുക്കും, നിയമനത്തില്‍ സ്വജനപക്ഷപാതം, പട്ടികജാതി-വര്‍ഗ സംവരണം പാലിക്കാറില്ല, തിരഞ്ഞെടുപ്പു സമിതിയില്‍ ആ വിഭാഗത്തില്‍നിന്നുള്ളവര്‍ വേണമെന്നുണ്ടെങ്കിലും അവര്‍ക്ക് അഭിമുഖത്തില്‍ മാര്‍ക്കിടാനുള്ള അധികാരം നല്‍കാറില്ല.

ഫലത്തില്‍ അവര്‍ കാണികളായിമാറുന്നു, നിസ്സാരകാര്യങ്ങള്‍ക്കു പോലും ഡോക്ടര്‍മാര്‍ക്ക് മെമോ നല്‍കും. പലര്‍ക്കും ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുമ്പോഴാകും മെമോ കിട്ടുക. ഇത് മനസ്സാന്നിധ്യം നഷ്ടമാക്കും, ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനല്‍കാനുള്ള സംവിധാനമില്ല, രാത്രി ഒന്‍പതുമണിവരെ ഒ.പി. നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറാണെങ്കിലും നാലുമണിയായി അത് പരിമിതപ്പെടുത്തിയത് രോഗികള്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ട്, ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകള്‍ സൃഷ്ടിച്ചതിനാല്‍ എന്ന് തുടങ്ങി നിരവധി വസ്തുതകളാണ് സെന്‍കുമാര്‍ കേന്ദ്രത്തിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category