1 GBP = 93.20 INR                       

BREAKING NEWS

13കാരിയായ ഈ പെണ്‍കുട്ടിയെ പത്തു വയസ്സുകാരനായ ഈ കാമുകന്‍ ഗര്‍ഭിണിയാക്കിയോ? റഷ്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ സത്യമെന്ത്? കുട്ടി കാമുകനും ചേച്ചി കാമുകിയും ചാനലില്‍ ജീവിതം പറയാന്‍ എത്തിയപ്പോള്‍

Britishmalayali
kz´wteJI³

മോസ്‌കോ: റഷ്യയില്‍ 13കാരിയായ പെണ്‍കുട്ടിയെ പത്തു വയസ്സുകാരന്‍ ഗര്‍ഭിണിയാക്കി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഈ കുട്ടി കാമുകനും ചേച്ചി കാമുകിയും ഇത് ശരിവക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ കുറിച്ച് പല വാദ പ്രതിവാദങ്ങളാണ് നടന്നത്. പത്ത് വയസ്സുള്ള കുട്ടിക്ക് ഈ പ്രായത്തില്‍ അച്ഛനാകാന്‍ കഴിയില്ലെന്നാണ് ചിലര്‍ വാദിച്ചത്. എന്നാല്‍ സൈക്കോളസിറ്റുകള്‍ പറയുന്നത് ഈ പെണ്‍കുട്ടിക്ക് മറ്റൊരു കാമുകന്‍ ഇല്ല എന്ന് തന്നെയാണ്. എന്നാല്‍ താന്‍ തന്നെയാണ് തന്റെ കാമുകിയുടെ കുട്ടിയുടെ അച്ഛനെന്ന് പത്ത് വയസ്സുകാരന്‍ സമ്മതിക്കുകയും ചെയ്തു. ഒടുവില്‍ രണ്ടു പേരും തങ്ങളുടെ ജീവിതം പറയാനായി ഒരു റഷ്യന്‍ ടി.വി ചാനലില്‍ എത്തി.

കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കുഴപ്പിക്കുന്ന ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ മുഖം പോലും മറക്കാതെ കാമുകനും കാമുകിയും എത്തിയത്. ഷോയ്ക്ക് വേണ്ടി ആണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പറയുന്നത് പത്ത് വയസ്സുകാരനായ ഒരു ആണ്‍ കുട്ടിക്ക് ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകാന്‍ മാത്രം ബീജം പുറപ്പെടുവിക്കാന്‍ കഴിവില്ല എന്നാണ്. എന്നാല്‍ ഷോയിലെത്തിയ ഡാരിയ എന്ന പെണ്‍കുട്ടി പറയുന്നത് തനിക്ക് ഇവാന്‍ അല്ലാതെ മറ്റൊരു കാമുകന്‍ ഇല്ല എന്നാണ്. വിദഗ്ദരായ സൈക്കോളജിസ്റ്റുകളും ഉറപ്പിച്ച് പറയുന്നത് പെണ്‍കുട്ടിക്ക് മറ്റൊരു പാര്‍ട്ണര്‍ ഇല്ല എന്ന് തന്നെയാണ്. ഇതോടെ വന്‍ വാദപ്രതിവാദമാണ് ഉണ്ടായത്.

ഇവാനും അവന്റെ മാതാപിതാക്കളും ഷോയ്ക്കിടയില്‍ തന്നെ കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ വൈദ്യ പരിശോധനയില്‍ കുട്ടി ബീജം പുറപ്പെടുവിക്കാനുള്ള കഴിവ് ഇല്ലെന്ന് കണ്ടെത്തി. അവന്‍ ഒരു കുട്ടിയാണെന്ന് തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്. കുട്ടി ലൈംഗികമായി പ്രായപൂര്‍ത്തിയാകുന്നതിനു തൊട്ടു മുമ്പുള്ള സ്റ്റേജിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. യൂറോളജി, ആന്‍ഡ്രോളജി വിദഗ്ദരായ ഡോക്ടര്‍മാര്‍ ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. ഇവാന് ഇപ്പോഴും ഒരു കുട്ടിയുടേതിന് സമാനമായ ലൈംഗിക അവയവങ്ങളാണ് ഉള്ളത്. പെണ്‍കുട്ടി മറ്റേതെങ്കിലും വ്യക്തിയില്‍ നിന്നാവും ഗര്‍ഭിണിയായിരിക്കുന്നത് എന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ ഉറപ്പിച്ച് പറയുന്നത്. പെണ്‍കുട്ടിയും വീട്ടുകാരും ചേര്‍ന്ന് ഇത് പത്ത് വയസ്സുകാരനായ ഈ ആണ്‍കുട്ടിയുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നാണ് അയല്‍ക്കാരും പറയുന്നത്.

എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിക്കുന്നു. താനും ഇവാനും ഇവാന്റെ അമ്മയില്ലാതിരുന്ന സമയത്ത് അവന്റെ വീട്ടില്‍ വെച്ച് സെക്സില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അത് ഇവാന്റെ ആവശ്യ പ്രകാരമാണ് നടന്നതെന്നും പെണ്‍കുട്ടി ചാനല്‍ ഷോയില്‍ പറഞ്ഞു. എന്നാല്‍ അവന്‍ കുട്ടിയായതിനാല്‍ താന്‍ ഗര്‍ഭിണിയാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നുമാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഒരു വര്‍ഷം മുമ്പാണ് ഇവാനും ഡാരിയയും പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. രണ്ട് മാസം ഗര്‍ഭിണിയാണ് ഡാരിയ ഇപ്പോള്‍. കുട്ടിയെ പ്രവിക്കാനും വളര്‍ത്താനുമാണ് ഇരുവരുടെയും തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category