1 GBP = 92.40 INR                       

BREAKING NEWS

ഓക്ലന്‍ഡില്‍ കിവീസിന്റെ റണ്‍മഴ: ഇന്ത്യന്‍ ബൗളര്‍മാരെ നിലംതൊടീക്കാതെ റോസ് ടെയ്ലര്‍; ഇന്ത്യക്ക് ആദ്യ ട്വന്റി 20 മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയത് വമ്പന്‍ സ്‌കോറിന്റെ വെല്ലുവിളി; 204 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം

Britishmalayali
kz´wteJI³

 


വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 77 റണ്‍സെടുത്തിട്ടുണ്ട്. നായകന്‍ വിരാട് കോലിയും(20 പന്തില്‍ 32) കെ എല്‍ രാഹുലുമാണ്(16 പന്തില്‍ 33) ക്രീസില്‍. ആറ് പന്തില്‍ ഏഴ് റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സാന്റ്നറുടെ പന്തില്‍ ടെയ്ലര്‍ പിടിച്ചാണ് ഹിറ്റ്മാന്‍ പുറത്തായത്.   

ഏകദിന ലോകകപ്പ് സെമിയിലെ തോല്‍വിക്കുശേഷം ഇന്ത്യ ന്യൂസിലന്‍ഡുമായി കളിച്ചിട്ടില്ല. ഇന്ന് വീണ്ടും ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോള്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് കിവീസ്. സ്വന്തം മണ്ണിലെ വമ്പന്‍ വിജയ പരമ്പരകള്‍ക്കു ശേഷം ന്യുസിലാന്‍ഡില്‍ പര്യടനത്തിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ട്വന്റി 20 മത്സരത്തില്‍ ആതിഥേയര്‍ ഉയര്‍ത്തിയത് വമ്പന്‍ സ്‌കോറിന്റെ വെല്ലുവിളിയാണ്. 204 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ന്യൂസിലാന്‍ഡ് അടിച്ചുയര്‍ത്തിയത്. മൂന്ന് അര്‍ധ സെഞ്ച്വറികളുമായി കിവീസ് കാഴ്ചവെച്ച തകര്‍പ്പന്‍ ബാറ്റിങ്ങാണ് വമ്പന്‍ സ്‌കോറിലേക്ക് എത്തിയത്.

ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയ കിവീസ് ഇന്ത്യന്‍ ബൗളിങ്ങിനെ തല്ലി പതംവരുത്തി. കോളിന്‍ മണ്‍റോ, ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, വെറ്ററന്‍ താരം റോസ് ടെയ്ലര്‍ എന്നിവരാണ് അര്‍ധ സെഞ്ച്വറി കുറിച്ചത്. എട്ടാമത്തെ ഓവറില്‍ ആദ്യ വിക്കറ്റില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പുറത്താകുമ്പോള്‍ തന്നെ സ്‌കോര്‍ ബോര്‍ഡില്‍ 80 റണ്‍സ് കയറിക്കഴിഞ്ഞിരുന്നു. 19 പന്തില്‍ 30 റണ്‍സുമായി ശിവം ദുബെയുടെ പന്തില്‍ രോഹിത് ശര്‍മ പിടിച്ചായിരുന്നു ഗുപ്റ്റില്‍ പുറത്തായത്. 42 പന്തില്‍ 59 റണ്‍സുമായി കോളിന്‍ മണ്‍റോ ശാര്‍ദൂല്‍ ഠാക്കൂറിന്റെ പന്തില്‍ യുസ്വേന്ദ്ര ചാഹല്‍ പിടിച്ച് പുറത്താക്കി.

ഒരു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമിനെ റണ്ണെടുക്കും മുമ്പ് ജദേജ മടക്കിയപ്പോള്‍ ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു എന്ന് തോന്നിച്ചതാണ്. പക്ഷേ, വില്ല്യംസണ് കൂട്ടായി റോസ് ടെയ്ലര്‍ വന്നതോടെ കളി മാറി. 26 പന്തില്‍ 51 റണ്‍സുമായി കത്തിക്കയറിയ വില്ല്യംസണെ ചഹലിന്റെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പിടികൂടിയപ്പോള്‍ തെല്ലൊരാശ്വാസമായതാണ്. പക്ഷേ, റോസ് ടെയ്ലര്‍ വിശരൂപം പൂണ്ടതോടെ കിവീസിന് റണ്ണെടുക്കാന്‍ മാത്രമായി പന്തെറിയുന്ന പണിയായി ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്. അതിനിടയില്‍ ഒരു റണ്ണെടുത്ത ടിം സെയ്ഫെര്‍ട്ടും പുറത്തായെങ്കിലും 27പന്തില്‍ പുറത്താകാതെ 54 റണ്‍സുമായി റോസ് ടെയ്ലര്‍ തകര്‍ത്താടി. മൂന്നു വീതം സിക്സറുകളും ബൗണ്ടറികളും ടെയ്ലറുടെ ബാറ്റില്‍നിന്നു പിറന്നു.

ജസ്പ്രീത് ബുംറ, ശാര്‍ദൂല്‍ ഠാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, ശിവം ദുബെ, രവീന്ദ്ര ജദേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാലോവറില്‍ 53 റണ്‍സ് വഴങ്ങിയ മുഹമ്മദ് ഷമി തല്ലുകൊണ്ട് പരുവക്കേടിലായി. ആകെ അഞ്ച് ട്വന്റി--20 യാണ് പരമ്പരയില്‍. മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമുള്‍പ്പെടെ രണ്ടാഴ്ച നീളുന്ന പരമ്പര. ട്വന്റി--20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ടീമുകള്‍. ലോകകപ്പ് സെമിയില്‍ 18 റണ്ണിനാണ് കെയ്ന്‍ വില്യംസണും സംഘവും ഇന്ത്യയെ കീഴടക്കിയത്. ലോകകപ്പ് തോല്‍വിക്കുശേഷം ഇന്ത്യ തുടര്‍ജയങ്ങളുമായി മുന്നേറി.

ന്യൂസിലന്‍ഡിന് തിരിച്ചടികളായിരുന്നു. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി--20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഇന്ത്യക്ക് ഈ പരമ്പര. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ നാല് പരമ്പരകള്‍ കളിച്ചാണ് കിവീസിലെത്തിയത്. ഇതില്‍ മൂന്ന് ട്വന്റി--20 പരമ്പരകളായിരുന്നു. മലയാളിതാരം സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി ടീമില്‍ ഇടംനേടിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category