1 GBP = 92.00 INR                       

BREAKING NEWS

ബാറ്റ്സ്മാന്മാര്‍ അടുത്ത റണ്ണിനു ശ്രമിക്കാതിരിക്കാന്‍ പന്ത് ത്രോ ചെയ്യുന്നതുപോലെ അഭിനയിച്ചു; അംപയര്‍മാരുടെ ശ്രദ്ധയില്‍പെടാതെ മനീഷ് പാണ്ഡെയുടെ വ്യാജഫീല്‍ഡിങ്; ഐസിസിയുടെ ഫീല്‍ഡിങ് നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ ആരാധകര്‍ രംഗത്ത്; വീഡിയോ വൈറല്‍

Britishmalayali
kz´wteJI³

ഓക്ലന്‍ഡ്: റണ്‍മലയില്‍ കുതിച്ച് കയറിയ ന്യൂസിലാന്റിന് അതേ നാണയില്‍ മറുപടിയാണ് ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. കിവീസ് ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. എന്നാല്‍ ജയം നേടിയതിനു പിന്നാലെ മത്സരത്തിനിടെ ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയുടെ 'വ്യാജ ഫീല്‍ഡിങ്' സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ന്യൂസീലന്‍ഡ് ഇന്നിങ്സിലെ 20-ാം ഓവറിലാണ് കയ്യില്‍ പന്തില്ലാതിരിക്കെ 'ത്രോ' ചെയ്യുന്നതായി മനീഷ് പാണ്ഡെ അഭിനയിച്ചത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചട്ടമനുസരിച്ച് വ്യാജ ഫീല്‍ഡിങ് നിയമവിരുദ്ധമാണെങ്കിലും പാണ്ഡെയുടെ നീക്കം അംപയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇതോടെ അഞ്ചു റണ്‍സും ഇന്ത്യയ്ക്ക് ലാഭം!. വ്യാജ ഫീല്‍ഡിങ് ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷയെന്ന നിലയില്‍ എതിര്‍ ടീമിന് അഞ്ചു റണ്‍സ് അനുവദിക്കണമെന്നാണ് ചട്ടം.

ന്യൂസീലന്‍ഡ് ബാറ്റ്സ്മാന്‍ തകര്‍ത്തടിച്ച ഇന്നിങ്സിനൊടുവില്‍ 20-ാം ഓവര്‍ ബോള്‍ ചെയ്യാനെത്തിയത് ജസ്പ്രീത് ബുമ്ര. ക്രീസില്‍ അര്‍ധസെഞ്ചുറിക്ക് അരികെ നില്‍ക്കുന്ന റോസ് ടെയ്ലറും മിച്ചല്‍ സാന്റ്നറും. മത്സരത്തിലുടനീളം തകര്‍ത്തടിച്ചെത്തിയ ന്യൂസീലന്‍ഡ് 18, 19 ഓവറുകളില്‍ ഉദ്ദേശിച്ചത്ര റണ്‍സ് നേടാനാകാത്തതിന്റെ സമ്മര്‍ദ്ദത്തിലായിരുന്നു. ഈ ഓവറുകളില്‍നിന്ന് കിവീസ് നേടിയത് 13 റണ്‍സ് മാത്രം. അവസാന ഓവറില്‍ ജസ്പ്രീത് ബുമ്രയെറിഞ്ഞ ഒരു പന്ത് റോസ് ടെയ്ലര്‍ പുള്‍ ചെയ്ത്. ബാറ്റ്സ്മാന്മാര്‍ രണ്ടാം റണ്ണിനായി ശ്രമിക്കുമെന്ന് മനസ്സിലാക്കിയ മനീഷ് പാണ്ഡെ ഡീപ് മിഡ് വിക്കറ്റില്‍നിന്ന് ഓടിയെത്തിയെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. ഇതോടെ ബാറ്റ്സ്മാന്മാര്‍ അടുത്ത റണ്ണിനു ശ്രമിക്കാതിരിക്കാന്‍ പന്ത് ത്രോ ചെയ്യുന്നതുപോലെ അഭിനയിക്കുകയായിരുന്നു. ഇത് ഐസിസിയുടെ ഫീല്‍ഡിങ് നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. എന്തായാലും സംഭവം അംപയര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോയതിനാല്‍ ന്യൂസീലന്‍ഡിന് അഞ്ചു റണ്‍സ് പെനല്‍റ്റി അനുവദിക്കുന്നതില്‍നിന്ന് ഇന്ത്യ രക്ഷപ്പെട്ടു എന്ന് തന്നെ പറയാം.

ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയമാണ് നേടിയത്. റണ്‍മലയില്‍ കുതിച്ച് കയറിയ ന്യൂസിലാന്റിന് അതേ നാണയില്‍ മറുപടിയാണ് ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. കിവീസ് ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായതെന്നുള്ളതും ശ്രദ്ധേയമാണ്.

ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ദൂരം കുറഞ്ഞ ബൗണ്ടറികളുടെ ആനുകൂല്യം പരമാവധി മുതലെടുത്ത കിവീസ് തുടക്കം മുതല്‍ക്കു തന്നെ അടിച്ചു തകര്‍ത്താണ് കളിച്ചത്. ആദ്യ വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത കിവീസിനായി മൂന്ന് ബാറ്റ്സ്മാന്മാര്‍ അര്‍ധസെഞ്ചുറി നേടി. കോളിന്‍ മണ്‍റോ (42 പന്തുകളില്‍ 59), കെയിന്‍ വില്ല്യംസണ്‍ (26 പന്തുകളില്‍ 51), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (27 പന്തുകളില്‍ 54*) എന്നിവര്‍ക്കൊപ്പം മാര്‍ട്ടിന്‍ ഗുപ്റ്റിലും (30) ന്യൂസിലന്‍ഡിനായി തിളങ്ങി. മറുപടി ബറ്റിംഗില്‍ ഇന്ത്യയും നന്നായി തുടങ്ങിയെങ്കിലും രോഹിത് ശര്‍മ്മയെ (7) വേഗം നഷ്ടമായി. പിന്നീടെത്തിയ രാഹുല്‍ - കോലി സഖ്യം 99 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 27 പന്തില്‍ നിന്ന് നാലു ഫോറും മൂന്നു സിക്സുമടക്കം 56 റണ്‍സെടുത്ത രാഹുലിനെ ഇഷ് സോധി മടക്കി. 32 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 45 റണ്‍സെടുത്ത കോലി മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ഡൈവിങ് ക്യാച്ചില്‍ പുറത്തായി. പിന്നാലെ ഒമ്പതു പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ശിവം ദുബെ പെട്ടെന്ന് മടങ്ങിയെങ്കിലും ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category