1 GBP = 92.40 INR                       

BREAKING NEWS

ശിവദാസന്‍ വര്‍ക്ക് ഷോപ്പില്‍ വെച്ചും സെമീര്‍ വീട്ടില്‍ വച്ചും പതിനാറുകാരനെ വിധേയനാക്കിയത് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന്; ചൈല്‍ഡ് ലൈന്റെ കൗണ്‍സിലിംഗില്‍ പുറത്തു വന്നത് 16 പേര്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പിറകെ നടന്ന് പീഡിപ്പിച്ച ക്രൂരത; പ്രതികളില്‍ ഒരാള്‍ പീഡനക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ അബ്ദുല്‍സമദ്; കാടാമ്പുഴയിലെ പോക്സോ കേസില്‍ അറസ്റ്റിലായത് ഏഴ് പേര്‍; ഒന്‍പത് പേരെ തേടി പൊലീസ്

Britishmalayali
kz´wteJI³

മലപ്പുറം: കോട്ടയ്ക്കലിനെ നടുക്കി പതിനാറുകാരനെതിരെ പീഡനം. പ്രകൃതിവിരുദ്ധ പീഡനത്തില്‍ 16 പേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ ഏഴുപേരെ അറസ്റ്റ്‌ചെയ്തു. കാടാമ്പുഴ സ്റ്റേഷന്‍ പരിധിയിലാണ് പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയത്. വളാഞ്ചേരി, കല്പകഞ്ചേരി, കാടാമ്പുഴ എന്നീ സ്റ്റേഷനുകളിലാണ് കേസ്. ചൈല്‍ഡ്‌ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സലിങ്ങില്‍നിന്നാണ് സംഭവം പുറത്തറിയുന്നത്.

ഇതില്‍ കല്പകഞ്ചേരിയില്‍ മൂന്നുപേരും കാടാമ്പുഴയില്‍ നാലുപേരും അറസ്റ്റിലായി. വളാഞ്ചേരിയില്‍ നാലാളുടെ പേരിലും കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. മാറാക്കര കല്ലാര്‍മംഗലം കരുവാന്‍തുരുത്തി മുഹമ്മദ് കോയ (28), വടക്കുമ്പുറം കരിങ്കുറായില്‍ മൊയ്തീന്‍കുട്ടി (48), കാടാമ്പുഴ കടവത്തകത്ത് വടക്കേവളപ്പില്‍ ലിയാക്കത്ത് (27), കാടാമ്പുഴ പുളിക്കല്‍ മുഹമ്മദ് ജലീല്‍ (27) എന്നിവരെയാണ് കാടാമ്പുഴയില്‍ അറസ്റ്റ്‌ചെയ്തത്.

മണ്ണാര്‍ക്കാട് അലനല്ലൂര്‍ ചിറ്റടി ശിവദാസന്‍ (51), വളവന്നൂര്‍ പൊട്ടച്ചോലവീട്ടില്‍ ഷമീര്‍ (35), രണ്ടത്താണി പോക്കാട്ടില്‍ അബ്ദുല്‍സമദ് (24) എന്നിവരെ കല്പകഞ്ചേരിയിലും അറസ്റ്റ്ചെയ്തു. കാടാമ്പുഴയില്‍ അഞ്ചു പേര്‍ക്കെതിരേക്കൂടി കേസുണ്ട്. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. സിഐ എം.കെ. ഷാജി, എസ്ഐ എസ്.കെ. പ്രിയന്‍, എഎസ്‌ഐ രവി, സീനിയര്‍ സി.പി.ഒ സജു, സി.പി.ഒ ഷാജു, വനിതാപൊലീസുകാരായ മീന, രജിത എന്നിവരാണ് കല്പകഞ്ചേരിയിലെ പ്രതികളെ അറസ്റ്റ്ചെയ്തത്.

കാടമ്പുഴയിലും പരിസരങ്ങളിലും വെച്ച് പല സമയങ്ങളിലായി പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പതിനാറുകാരനായ വിദ്യാര്‍ത്ഥി പറഞ്ഞിരിക്കുന്നത്. ശിവദാസന്‍ വര്‍ക്ക് ഷോപ്പില്‍ വെച്ചും, സെമീര്‍ തന്റെ വീട്ടില്‍ വെച്ചുമാണ് കുട്ടിയെ പീഡിപ്പിച്ചത്.

ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിക്കുയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ്. കല്‍പ്പകഞ്ചേരിയില്‍ മാത്രം പ്രതികള്‍ക്കെതിരെ മൂന്ന് കേസുകള്‍ രജിസ്ടര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.

2019 ഏപ്രില്‍,മെയ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് പീഡനം നടക്കുന്നത്. പ്രതിയായ അബ്ദുല്‍സമദ് കഴിഞ്ഞ വര്‍ഷം പീഡനകേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളാണ്. ഇതിന് ശേഷമാണ് ഇപ്പോള്‍ പീഡനകേസില്‍ വീണ്ടും പിടിയിലാകുന്നത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികളും പൊലിസ് ആരംഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category