1 GBP = 92.00 INR                       

BREAKING NEWS

ഏഴ് വര്‍ഷം കാത്തിരുന്നെങ്കിലും നടപടിയുണ്ടായില്ല: ഭൂമി അളക്കാന്‍ ആളെത്തുമെന്നും രണ്ടായിരം രൂപ വീതം രണ്ട് പേര്‍ക്ക് നല്‍കണമെന്നും സര്‍വേ ഉദ്യോഗസ്ഥര്‍; വിജിലന്‍സ് നേതൃത്വത്തില്‍ വ്യക്തമായ പദ്ധതി തയ്യാറാക്കി കാത്തിരുന്നു; കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കിയത് സിനിമാ സ്റ്റൈലില്‍

Britishmalayali
kz´wteJI³

ഉഴവൂര്‍: ഉഴവൂരില്‍ വസ്തു അളക്കാനെത്തിയ താലൂക്ക് ഹെഡ് സര്‍വയറും സര്‍വയറും വസ്തു ഉടമയില്‍നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍. ബുധനാഴ്ച വൈകിട്ട് 5.30ന് ഉഴവൂര്‍ അരീക്കയിലാണ് സംഭവം. ഭൂമിയുടെ വിസ്തീര്‍ണം ശരിയാക്കി നല്‍കാനായി കൈക്കൂലി വാങ്ങിയ മീനച്ചില്‍ താലൂക്ക് ഹെഡ്‌സര്‍വേയറും സര്‍വേയറുമാണ് അറസ്റ്റിലായത്. അരീക്കര വലിയവീട്ടില്‍ വി ടി കുരുവിള തന്റെ പേരിലുള്ള സ്ഥലം ആധാരത്തിലുള്ള വിസ്തീര്‍ണം കൃത്യമായി രേഖപ്പെടുത്താന്‍ നല്‍കിയ അപേക്ഷയിലെ നടപടിക്കാണ് കൈക്കൂലി വാങ്ങി സര്‍വേയര്‍മാര്‍ പിടിയിലായത്. മീനച്ചില്‍ താലൂക്ക് ഹെഡ്‌സര്‍വേയര്‍ കൊല്ലം തൃക്കരുവ അഞ്ച് വിളാകം എസ് സജീവ് (52), സര്‍വേയര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര താഴെ നിന്ന് ജോയിഭവന്‍ സ്വദേശി ജോയിക്കുട്ടി (51) എന്നിവരാണ് അറസ്റ്റിലായത്. വിജിലന്‍സ് ഡിവൈഎസ്പി എന്‍ രാജന്‍, സിഐമാരായ റിജോ പി ജോസഫ്, രാജന്‍ കെ അരമന, എസ് ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥരെ ഇക്കഴിഞ്ഞ ദിവസം പിടികൂടിയത്. 

അരീക്കര സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായ കുട്ടിയുടെ ഉടമസ്ഥതയില്‍ ആകെയുള്ള 24 സെന്റ് സ്ഥലം റീസര്‍വേയിലൂടെ രേഖകളില്‍ 17 സെന്റായതോടെയാണ് യഥാര്‍ഥ അളവ് രേഖപ്പെടുത്താന്‍ ശ്രമിച്ചത്. വെളിയന്നൂര്‍ വില്ലേജില്‍ കരമടച്ചിരുന്നപ്പോള്‍ 24 സെന്റ് സ്ഥലമുണ്ടായിരുന്നെങ്കിലും ഉഴവൂരിലേക്ക് മാറുകയും റിസര്‍വേ നടക്കുകയും ചെയ്തതോടെയാണ് 17സെന്റായി രേഖകളില്‍ മാറിയതെന്ന് ഓട്ടോഡ്രൈവറായ കുട്ടി പറയുന്നു. മക്കളില്‍ മൂത്തയാള്‍ക്ക് വീടുവെയ്ക്കാനായി ഭൂമി ആധാരം ചെയ്തു നല്‍കാനാണ് യഥാര്‍ഥ വിസ്തീര്‍ണം രേഖപ്പെടുത്താന്‍ ശ്രമിച്ചത്.

മീനച്ചില്‍ താലൂക്ക് ഓഫീസില്‍ നല്‍കിയ അപേക്ഷയില്‍ നടപടിയുണ്ടാകാതെ വന്നതോടെ ജില്ലാ ഓഫീസില്‍ പരാതികളും അപേക്ഷകളും നല്‍കി. 7വര്‍ഷം കാത്തിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടയില്‍ മൂന്ന് തവണ സ്ഥലം അളന്നുതിട്ടപ്പെടുത്തിയെങ്കിലും രേഖപ്പെടുത്തല്‍ നടന്നില്ല. ഈ അളവുകള്‍ക്കെല്ലാം പണവും വാഹനസൗകര്യങ്ങളും വാങ്ങിയതായി കുട്ടി പറയുന്നു.

വീണ്ടും താലൂക്ക് ഓഫീസിനെ തന്നെ ആശ്രയിച്ചതോടെ അപേക്ഷയടങ്ങിയ ഫയല്‍ കാണുന്നില്ലെന്ന മറുപടി ലഭിച്ചു. കുരുവിള നേരിട്ട് ഇടപെട്ട് ഫയല്‍ ഇതേ ഓഫീസില്‍ നിന്ന് കണ്ടെത്തിയെങ്കിലും വീണ്ടും നടപടി വൈകി. ഒടുവില്‍ ബുധനാഴ്ച ഭൂമി അളക്കാന്‍ ആളെത്തുമെന്നും രണ്ടായിരം രൂപ വീതം രണ്ട് പേര്‍ക്ക് നല്‍കണമെന്നും സര്‍വേ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഈ വിവരം വിജിലന്‍സ് എസ്പി പി ജി വിനോദ്കുമാറിനെ അറിയിച്ചു. സ്ഥലം അളക്കാനെത്തിയ ഹെഡ്‌സര്‍വേയര്‍ക്കും സര്‍വേയര്‍ക്കും ആവശ്യപ്പെട്ടതനുസരിച്ച് കുരുവിള നല്‍കിയത് വിജിലന്‍സ് നല്‍കിയ നോട്ടുകളായിരുന്നു. ഈ നോട്ടുകള്‍ വാങ്ങിയ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലാകുകയായിരുന്നു.

വിജിലന്‍സ് എസ്പി വി.ജി.വിനോദ്കുമാര്‍, ഡിവൈഎസ്പി എന്‍.രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യക്തമായ പദ്ധതി തയാറാക്കിയാണ് കുടുക്കിയത്. 15 ഉദ്യോഗസ്ഥര്‍ അരീക്കരയിലേക്ക്. ഒരു ഉദ്യോഗസ്ഥന്‍ വി.ടി.കുരുവിളയുടെ ബന്ധുവിന്റെ വേഷം അണിഞ്ഞു. കാറുമായി പാലായില്‍ പോയി സര്‍വേ ഓഫിസിലെ 2 ഉദ്യോഗസ്ഥരെയും അരീക്കരയില്‍ എത്തിച്ചത് ബന്ധുവായി വേഷം മാറിയ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. സര്‍വേയര്‍മാര്‍ സ്ഥലത്തിന്റെ അളവ് പരിശോധന നടത്തുമ്പോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളുടെ വേഷത്തില്‍ ഇതേ പുരയിടത്തില്‍ ഉണ്ടായിരുന്നു.

അളവ് ജോലികളില്‍ സഹായിക്കുകയും ചെയ്തു. ജോലികള്‍ കഴിഞ്ഞതോടെ ചായ കുടിക്കാനായി വീട്ടിലേക്കു ക്ഷണിച്ചു. വീടിനകത്ത് ചായ കുടിച്ചു കൊണ്ടിരിക്കെയാണ് 2 ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി പണം കൈമാറിയത്. വിജിലന്‍സിന്റെ നിര്‍ദ്ദേശമനുസരിച്ചു നോട്ടുകള്‍ കൈമാറുന്നതിനിടെ ജോയിക്കുട്ടന്‍, എസ്.സജീവ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category