1 GBP = 92.50 INR                       

BREAKING NEWS

വിഷം പകര്‍ന്നത് നാല് ഗ്ലാസില്‍; ഉറങ്ങിയതു കൊണ്ട് ഇളയ മകള്‍ക്ക് കൊടുത്തില്ല; പതിവിനു വിപരീതമായി പപ്പയും അമ്മയും ചേട്ടായിയും ഉറക്കമുണരാതെ വന്നതോടെ അഞ്ചു വയസ്സുകാരിക്ക് ഒന്നും മനസ്സിലായില്ല; മുത്തശ്ശിയേയും അയല്‍വാസിയേയും വിളിച്ചു വിവരം അറിയിച്ചു; പള്‍സ് പോളിയോ പ്രചരണത്തിന് എത്തിയ അംഗന്‍വാടി ജീവനക്കാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കമ്പിളിക്കണ്ടത്തെ ഈ വീട്ടില്‍ ജോസഫ് തോമസും ഭാര്യയും മകനുമായി യാത്രയായത് കടം കയറി മുടിഞ്ഞപ്പോള്‍; പുളിക്കപ്പടയെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ

Britishmalayali
kz´wteJI³

 

അടിമാലി: അങ്കണവാടി ജീവനക്കാരി കെ.ജി. ലീലാമ്മ വിവര ശേഖരണത്തിനായി യാദൃച്ഛികമായി വീട്ടില്‍ എത്തി. തുറന്നു കിടന്നിരുന്ന മുന്‍വശത്തെ വാതിലിലൂടെ നോക്കുമ്പോള്‍ മൃതദേഹങ്ങള്‍ക്കരികില്‍ നില്‍ക്കുന്ന കുട്ടിയെ ആണ് കണ്ടത്. അടുത്തടുത്ത കട്ടിലില്‍ ആണ് മൂവരുടെയും മൃതദേഹങ്ങള്‍്. വീടിന്റെ നടുവിലത്തെ മുറിയില്‍ 4 ഗ്ലാസുകളും കണ്ടെത്തി. ഇതില്‍ ഒരു ഗ്ലാസില്‍ വിഷവും. കമ്പിളിക്കണ്ടത്തിനു സമീപം തെള്ളിത്തോട് പുളിക്കപ്പടയില്‍ അര്‍ത്തിയില്‍ ജോസഫ് തോമസ് (ജോസ്-53), ഭാര്യ മിനി (46), മകന്‍ അബിന്‍ ജോസ് (12) എന്നിവരാണു മരിച്ചത്. കടബാധ്യതയെ തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കുകയായിരുന്നു എന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അബിന്‍. ജോസഫ്-മിനി ദമ്പതികളുടെ മകള്‍ അഞ്ചു വയസ്സുകാരി മാത്രമാണു കുടുംബത്തില്‍ അവശേഷിക്കുന്നത്. ഈ അഞ്ചു വയസ്സുകാരിയിലൂടെയാണ് കുടുംബത്തിന്റെ മരണത്തിന്റെ സൂചന പുറംലോകത്ത് എത്തിയത്.

പപ്പ, അമ്മ, ചേട്ടായി എന്നിവരുടെ മരണം പുറംലോകത്തെ അറിയിച്ചത് അഞ്ചുവയസ്സുകാരിയാണ്. 'ഇന്നലെ രാത്രി ഞാന്‍ നേരത്തേ ഉറങ്ങി. കിടക്കാന്‍ തുടങ്ങുമ്പോള്‍ പപ്പ എന്തോ എഴുതുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ഉണര്‍ന്നു. അപ്പോള്‍ മറ്റുള്ളവര്‍ ഉറക്കത്തിലായിരുന്നു. പല്ലുതേച്ച് വീണ്ടും കിടപ്പു മുറിയില്‍ എത്തി അമ്മയെ വിളിച്ചെങ്കിലും വിളികേട്ടില്ല. ഇതോടെ അമ്മയുടെ അടുക്കല്‍ ചേര്‍ന്നു കിടന്ന് വീണ്ടും ഉറങ്ങി. ഇന്നലെ രാവിലെ 10 ന് ഞാന്‍ ഉണര്‍ന്നു. അപ്പോഴും പപ്പയും അമ്മയും ചേട്ടായിയും എഴുന്നേറ്റില്ല. വീണ്ടു വിളിച്ചെങ്കിലും വിളി കേട്ടില്ല. ഇതോടെ അമ്മയുടെ ഫോണ്‍ എടുത്ത് വയനാട്ടിലുള്ള മുത്തശ്ശിയെ വിളിച്ച് പപ്പയും അമ്മയും ചേട്ടായിയും അനങ്ങാതെ കിടക്കുകയാണെന്നു പറഞ്ഞു.

അടുത്തുള്ളവരെ വിളിക്കാന്‍ മുത്തശ്ശി പറഞ്ഞു. ഇതോടെ പപ്പയുടെ ഫോണ്‍ എടുത്ത് അവസാനമായി വിളിച്ച നമ്പറിലേക്ക് വിളിച്ച് ഇതേക്കുറിച്ചു പറഞ്ഞു. ചിന്നാറില്‍ താമിസിക്കുന്ന പീതാംബരന്‍ എന്ന ആള്‍ ആയിരുന്നു അത്. ഇദ്ദേഹം ജോസിന്റെ അയല്‍പക്കത്തെ വീട്ടുകാരോട് വിവരം അറിയിച്ചു. ഇതിനിടെയാണ് അങ്കണവാടിയിലെ അദ്ധ്യാപിക എത്തിയത്. ഇതോടെ മൂന്നാര്‍ ഡിവൈഎസ്പി എം. രമേശ്കുമാര്‍, വെള്ളത്തൂവല്‍ സിഐ കെ.ജെ.തോമസ്, എസ്ഐ റോബിന്‍സണ്‍, ഇടുക്കിയില്‍ നിന്ന് സയന്റഫിക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തിയശേഷം ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനാവാതെ വന്നതിനെത്തുടര്‍ന്നായിരുന്നു ആത്മഹത്യകളെന്നും വ്യക്തമായിട്ടുണ്ട്.

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പാറത്തോട് ശാഖയില്‍ നിന്ന് മിനി ഉള്‍പ്പെടുന്ന ചൈതന്യ ഗ്രൂപ്പില്‍ നിന്നുള്ള 12 അംഗങ്ങള്‍ 40,000 രൂപയോളം വായ്പ എടുത്തിരുന്നു. മറ്റ് അംഗങ്ങളില്‍ നിന്നംു തിരിച്ചടവിനായി തുക വാങ്ങിയെങ്കിലും മിനി തുക തിരിച്ചടച്ചില്ല. ഇതു സംബന്ധിച്ച് വെള്ളത്തൂവല്‍ പൊലീസില്‍ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. മിനിയെ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. വീട്ടില്‍ നിന്ന് 45,000 രൂപ മോഷണം പോയതിനാലാണ് പണം അടയ്ക്കാന്‍ കഴിയാത്തതെന്നും തുക ഇന്നലെ പണമിടപാട് സ്ഥാപനത്തിന്റെ ശാഖയില്‍ അടയ്ക്കാമെന്നും മിനി പൊലീസിനു ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, തുക തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബത്തിന്റെ ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറ്റു പലരില്‍ നിന്നും ജോസും മിനിയും പണം കടം വാങ്ങിയിരുന്നു. ഇതും കൊടുക്കാനാവാത്ത അവസ്ഥയുണ്ടായി. എന്നാല്‍ മിനിയുടെ പേരില്‍ ഒരാഴ്ചത്തെ പണം മാത്രമാണ് കുടശിക ഉള്ളതെന്ന് സ്വകാര്യ പണമിടപാട് സ്ഥാപന അധികൃതര്‍ പറഞ്ഞു. 30 സെന്റ് സ്ഥലമാണ് ജോസിനുള്ളത്. കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. മിനി വയനാട് പാലിച്ചിറ കുത്തിലാത്ത് കുടുംബാംഗമാണ്.

രാവിലെ ഉണര്‍ന്ന കുട്ടി സഹോദരനും മാതാപിതാക്കളും ഉറക്കമുണരാതെ വന്നതോടെ വിവരം ഫോണിലൂടെ വയനാട്ടിലുള്ള ചില ബന്ധുക്കളെയും അയല്‍വാസിയായ മറ്റൊരാളെയും അറിയിച്ചതായി സമീപവാസികള്‍ പറഞ്ഞു. ഈ സമയത്തു വീട്ടിലെത്തിയ അംഗന്‍വാടി ജീവനക്കാരിയുടെ വിളികേട്ട് കുട്ടി വാതില്‍ തുറന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണു മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നും തങ്ങള്‍ ജീവനൊടുക്കുകയാണെന്നും കുറിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ജോസഫിന്റെ സഹോദരനും ഏതാനും നാളുകള്‍ക്കു മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.

ഇളയ മകള്‍ക്കും മൂത്ത മകനും ഉള്‍പ്പടെ നാലു ഗ്ലാസുകളില്‍ വിഷം പകര്‍ന്നുവച്ചെങ്കിലും ദൈവനിയോഗം പോലെ ദുരന്തത്തില്‍നിന്നു കുട്ടി ഒഴിവാകുകയായിരുന്നു. നേരത്തെ ഉറങ്ങിയതിനാല്‍ വിളിച്ചുണര്‍ത്തി വിഷം നല്‍കാല്‍ അവസാനനിമിഷം മാതാപിതാക്കള്‍ക്കു മനസു വരാതിരുന്നതാണു അഞ്ചു വയസ്സുകാരിക്ക് തുണയായത്. എങ്കിലും നാലാമത്തെ ഗ്ലാസിലെ വിഷവും മാതാപിതാക്കളിലാരോ കഴിച്ചിരുന്നു. ആത്മഹത്യാ കുറിപ്പില്‍ കുട്ടികളുടെ പേരുകളും എഴുതിയിരുന്നു. ആത്മഹത്യാക്കുറിപ്പ് എഴുതിയത് ജോസഫാണോ മിനിയാണോ എന്നത് പൊലീസ് പരിശോധിച്ചു വരികയാണ്. സമീപവാസികള്‍ക്കു ജോസഫിന്റെ കൈയക്ഷരം തിരിച്ചറിയാനായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

പതിവിനു വിപരീതമായി മാതാപിതാക്കളും ചേട്ടനും രാവിലെ ഉറക്കമുണരാതെ വന്നതോടെ കുട്ടി അയല്‍വാസിയായ പീതാംബരനെ വിളിച്ചു വിവരം അറിയിച്ചിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതിനിടെയാണു പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ അംഗന്‍വാടി ജീവനക്കാരി ഇവരുടെ വീട്ടിലെത്തിയത്. കുഞ്ഞ് വിവരം പറഞ്ഞതോടെ വീടിനുള്ളില്‍ കയറി നോക്കിയ ഇവര്‍ ഭയന്നു പോയി. പിന്നീട് ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണു പൊലീസില്‍ സംഭവം അറിയിച്ചത്.

താനും നാളുകള്‍ക്ക് മുമ്പ് തങ്ങളുടെ വീട്ടില്‍ നിന്നും കുറച്ചു പണം മോഷണം പോയതായുള്ള വിവരം ദമ്പതികള്‍ ബന്ധുക്കളേയും അയല്‍വാസികളേയും അറിയിച്ചിരുന്നതായും സൂചനയുണ്ട്. ജോസഫിന്റെ സഹോദരന്‍ മുമ്പ് ഇപ്പോള്‍ ദുരന്തം സംഭവിച്ച വീടിന് സമീപത്തെ മറ്റൊരു വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category