1 GBP = 92.50 INR                       

BREAKING NEWS

പകയുടെ കനല്‍ കത്തിക്കാന്‍ മുന്‍കൂര്‍ അവധി എടുക്കല്‍; സഹ പ്രവര്‍ത്തകയുടെ സഹോദരന്റെ വിവാഹ ദിവസം അയല്‍വാസിയെ കൂടെ കൂട്ടി പ്ലാന്‍ ചെയ്തതു കൊലപാതകം; കുളുമുറിയിലെ വീപ്പയില്‍ തലമുക്കി കൊന്നത് 22കാരനായ നിരഞ്ജന്‍ കുമാറിന്റെ സഹായം കൂടി കൈമുതലാക്കി; ഭാര്യയെ വിളിക്കാന്‍ പോയതും ഡിക്കിയില്‍ മൃതദേഹം ഒളിപ്പിച്ച്; വിവസ്ത്രയായ രൂപശ്രീയുടെ ബോഡി കടലില്‍ ഉപേക്ഷിക്കും മുമ്പേ വെങ്കിട്ട രമണയുടെ ഹോട്ടലിലെ ഭക്ഷണം കഴിക്കലും; ചിത്രകലാ അദ്ധ്യാപകന്റെ ക്രൂരതയില്‍ നടുങ്ങി മിയാപ്പദവ്

Britishmalayali
kz´wteJI³

മിയപ്പദവ്: മിയാപ്പദവ് ശ്രീവിദ്യാവര്‍ധക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക ബി.കെ.രൂപശ്രീയെ അയല്‍വാസിയുടെ സഹായത്തോടെ സഹാധ്യാപകന്‍ കെ.വെങ്കിട്ടരമണ കാരന്തുകൊന്ന് കടലില്‍ തള്ളിയത് കൃത്യമായ ഗൂഢാലോചനയിലൂടെ. മിയാപ്പദവ് വിദ്യാവര്‍ധക സ്‌കൂള്‍ അദ്ധ്യാപിക ബി.കെ.രൂപശ്രീയെ സഹാധ്യാപകനും സഹായിയും ചേര്‍ന്ന് വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊന്ന് കടലില്‍ത്തള്ളിയതാണെന്ന് തെളിഞ്ഞുത് പൊലീസിന്റെ ചോദ്യം ചെയ്യലിന്റെ മികവ് കാരണമായിരുന്നു. സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ ആസാദ് റോഡിലെ കെ.വെങ്കിട്ടരമണ കാരന്ത്(41), തൊട്ടടുത്ത വാടകവീട്ടില്‍ താമസിക്കുന്ന സഹായി മിയാപ്പദവ് സ്വദേശി നിരഞ്ജന്‍കുമാര്‍ എന്ന അണ്ണ(22) എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി പതിനാറിന് കാണാതായ രൂപശ്രീയുടെ മൃതദേഹം പതിനെട്ടിന് പുലര്‍ച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്താണ് കണ്ടെത്തിയത്. വെള്ളം ഉള്ളില്‍ച്ചെന്നാണ് മരണമെന്നാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ അദ്ധ്യാപിക കടലില്‍ച്ചാടി ആത്മഹത്യചെയ്തതാകാമെന്ന് സംശയമുയര്‍ന്നെങ്കിലും നാട്ടുകാരും സഹപ്രവര്‍ത്തകരും കൊലപാതകം സംശയിച്ചു. ഇപ്പോള്‍ പിടിയിലായ വെങ്കിട്ടരമണയെ മഞ്ചേശ്വരം പൊലീസ് പലതവണ ചോദ്യംചെയ്ത് വിട്ടതാണ്. പിന്നീട് വീണ്ടും ചോദ്യം ചെയ്തു. ഇതോടെ സത്യം പുറത്തെത്തി. ബലാത്സംഗം കൊലപാതകത്തിന് മുമ്പ് നടന്നിട്ടില്ലെന്നാണ് പൊലീസ് നിഗമനം. എങ്കിലും വിശദ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ നിരന്തരചോദ്യംചെയ്യലില്‍ വെങ്കിട്ടരമണ കുറ്റം സമ്മതിച്ചു. നിരഞ്ജനെ വെങ്കിട്ടരമണയുടെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വെങ്കിട്ടരമണയുടെ കാറില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. കൊല്ലപ്പെട്ട രൂപശ്രീയുടേതെന്നുകരുതുന്ന മുടിയിഴകള്‍ കാറിലും ശരീരം ഉരഞ്ഞതുപോലുള്ള പാട് ഡിക്കിയില്‍ സൂക്ഷിച്ചിട്ടുള്ള സ്റ്റെപ്പിനിച്ചക്രത്തിലും കണ്ടെത്തി.

താനുമായി നല്ല അടുപ്പമുണ്ടായിരുന്ന രൂപശ്രീ മറ്റുചിലരുമായി അടുത്തിടപഴകുകയും തന്നില്‍ നിന്നകലുകയും ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിലേക്കുനയിച്ചത്. ജനുവരി 13 മുതല്‍ ഇയാള്‍ അവധിയെടുത്തു. തലേദിവസങ്ങള്‍ ശനിയും ഞായറുമായതിനാല്‍ ഫലത്തില്‍ പത്തിനുശേഷം സ്‌കൂളില്‍ പോയില്ല. ജനുവരി പതിനഞ്ചിന് അയല്‍വാസിയായ നിരഞ്ജനെ കണ്ടു. രൂപശ്രീ തന്നെ വഞ്ചിക്കുകയാണെന്നും ഇതിന് എന്തെങ്കിലും പ്രതിവിധിചെയ്യണമെന്നും പറഞ്ഞു. 16-ന് വൈകിട്ട് വീട്ടില്‍ കാത്തിരിക്കണമെന്നാവശ്യപ്പെട്ടു.

16-ന് സ്‌കൂളിലെ ജീവനക്കാരിയുടെ സഹോദരന്റെ വിവാഹത്തിന് വെങ്കിട്ടരമണ കാരന്ത് പോയില്ല. രൂപശ്രീ പോയി. മകള്‍ കൃപയുടെ ഫീസടച്ച് മടങ്ങുംവഴി രൂപശ്രീയെ ഫോണില്‍ വിളിച്ചു. താനിപ്പോള്‍ ഹൊസങ്കടിയിലെത്തുമെന്ന് പറഞ്ഞപ്പോള്‍ അവിടേക്കുവരാമെന്ന് വെങ്കിട്ടരമണ പറഞ്ഞു. ഇരുവരും നാലരയോടെ ഹൊസങ്കടിയിലെത്തി, പരസ്പരം കണ്ടു. രൂപശ്രീ സ്‌കൂട്ടറിലായിരുന്നു; വെങ്കിട്ടരമണ കാറിലും. ദുര്‍ഗിപ്പള്ളവരെ ഇവര്‍ മുമ്പിലും പിന്നിലുമായി പോയി. അവിടന്ന് രൂപശ്രീ സ്‌കൂട്ടര്‍ റോഡരികില്‍ വെച്ചശേഷം കാറില്‍ കയറി. ഇരുവരും കാറില്‍ വീട്ടിലെത്തുമ്പോള്‍ സിറ്റൗട്ടിന്റെ ഇടത്തേമുറിയില്‍ നിരഞ്ജന്‍ കാത്തിരിക്കുന്നുണ്ട്. വലത്തുഭാഗത്തുള്ള സ്വീകരണമുറിയിലേക്കും അവിടന്ന് മറ്റൊരു മുറിയിലേക്കും പോയി സംസാരിച്ചിരിക്കുന്നതിനിടെ വഴക്കുണ്ടായി. ഇടനാഴിയോടുചേര്‍ന്നുള്ള കുളിമുറിയിലെ ബക്കറ്റില്‍ മുക്കിപ്പിടിച്ചു.

കുതറിയോടിയ രൂപശ്രീ സിറ്റൗട്ടിലേക്കെത്തുമ്പോഴേക്ക് എതിര്‍വശത്ത് കാത്തിരിക്കുകയായിരുന്ന നിരഞ്ജന്‍ കയറിപ്പിടിച്ചുകഴിഞ്ഞിരുന്നു. പിന്നാലെവന്ന വെങ്കിട്ടരമണയും ചേര്‍ന്ന് ബലമായി കുളിമുറിയിലേക്ക് കൊണ്ടുപോയി. അവിടെ സൂക്ഷിച്ചിരുന്ന വീപ്പയിലെ വെള്ളത്തില്‍ മുക്കിപ്പിടിച്ചു. മരണമുറപ്പാക്കിയശേഷം മൃതദേഹം വലിച്ചിഴച്ച് സിറ്റൗട്ടിലെത്തിച്ചു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ടടെുത്ത് സിറ്റൗട്ടിലേക്ക് ചേര്‍ത്തുനിര്‍ത്തി. മൃതദേഹം അതില്‍ കയറ്റിയപ്പോഴേക്കും വെങ്കിട്ടരമണയുടെ ഭാര്യയുടെ ഫോണ്‍ വന്നു. രണ്ടുദിവസംമുമ്പ് മംഗളൂരുവില്‍ വിവാഹച്ചടങ്ങിനുപോയ താന്‍ തിരികെ ഹൊസങ്കടിയിലെത്താറായെന്നും കാറുമായി വരണമെന്നും പറഞ്ഞായിരുന്നു ഫോണ്‍. ഡിക്കിയില്‍ മൃതദേഹമുള്ള കാറുമായി നിരഞ്ജനും വെങ്കിട്ടരമണയും പോയി. ഭാര്യയെ ഹൊസങ്കടിയില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന് വീട്ടില്‍ വിട്ടു. ഈസമയം കാറോടിച്ചത് വെങ്കിട്ടരമണയായിരുന്നു.

നിരഞ്ജന്‍ പിന്നിലിരുന്നു. ഭാര്യയെ വീട്ടില്‍വിട്ടശേഷം തനിക്കുചില പൂജകളുടെ കാര്യത്തിനായി വിട്‌ളവരെ പോകാനുണ്ടെന്നുപറഞ്ഞ് വീട്ടില്‍നിന്നിറങ്ങി. മൃതദേഹം കളയാനായിരുന്നു യാത്ര. എല്ലായിടത്തും ആളുകളുണ്ടായിരുന്നതിനാല്‍ ഉപേക്ഷിക്കല്‍ വൈകി. ഇരുവരും ചേര്‍ന്ന് നേരേ സുങ്കതകട്ടയില്‍ പോയി. അവിടന്ന് അനേക്കല്‍-വിട്‌ള വഴി മെര്‍ക്കാറയിലെത്തി. അവിടെ ഒരു ഹോട്ടലില്‍ക്കയറി ഭക്ഷണം കഴിച്ചു. തുടര്‍ന്ന് മംഗളൂരുവിനടുത്തുള്ള പമ്പുവെല്‍ സര്‍ക്കിളിലെത്തി. അവിടന്ന് തലപ്പാടി അതിര്‍ത്തി ചെക്ക്‌പോസ്റ്റ് കടന്ന് മഞ്ചേശ്വരത്തിനടുത്തുള്ള കണ്വതീര്‍ത്ഥ കടല്‍ത്തീരത്തെ ത്തി. രാത്രിയില്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം കടലില്‍ത്തള്ളി; ഒപ്പം രൂപശ്രീയുടെ ഹാന്‍ഡ് ബാഗും.

പൊലീസിന്റെ ചോദ്യംചെയ്യലില്‍ താന്‍ ദുര്‍ഗിപ്പള്ളയില്‍വെച്ച് അവരെ കണ്ടെന്നും പിന്നീട് കണ്ടില്ലെന്നുമാണ് ആദ്യം പറഞ്ഞത്. നിങ്ങളുടെ കാറില്‍ പോകുന്നത് കണ്ടവരുണ്ടെന്നുപറഞ്ഞപ്പോള്‍ രൂപശ്രീയെ വീട്ടില്‍ കൊണ്ടുവന്നശേഷം തിരികെ ദുര്‍ഗിപ്പള്ളയില്‍ കൊണ്ടുവന്നുവിട്ടതായി മാറ്റിപ്പറഞ്ഞു. അവിടന്ന് കടപ്പുറംവരെ 10 കിലോമീറ്ററോളമുണ്ട്. അത്രയും ദൂരം രൂപശ്രീ നടന്നുപോയി കടലില്‍ച്ചാടാനിടയില്ലെന്ന നിഗമനത്തില്‍ വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് നിരഞ്ജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ നിരഞ്ജനും കുറ്റം സമ്മതിച്ചു.

കൊലനടന്ന് രണ്ടുദിവസത്തിനുശേഷം ജനവരി 18-ന് പുലര്‍ച്ചെ ആറുമണിയോടെയാണ് കുമ്പള കോയിപ്പാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. വെങ്കിട്ടരമണയുടെ ബാങ്ക് വായ്പയ്ക്ക് രൂപശ്രീ ജാമ്യംനിന്നതല്ലാതെ മറ്റു സാമ്പത്തിക ഇടപാടുകള്‍ ഇവര്‍ തമ്മിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category