1 GBP = 92.50 INR                       

BREAKING NEWS

ചിത്രകലാ അദ്ധ്യാപകന് ജോലി കിട്ടിയത് 2003ല്‍; ചരിത്രാധ്യാപിക എത്തിയത് 2014ല്‍; സ്‌കൂള്‍ ഡേയില്‍ മോഡലായി സമ്മാനം നേടിയതിന് പിന്നില്‍ ഡ്രോയിങ് മാഷുടെ കരവിരുത്; പൂജയ്ക്ക് പോയുണ്ടാക്കിയതെല്ലാം സമര്‍പ്പിച്ച് സൗഹൃദത്തെ പ്രണയമാക്കി; തൊട്ടടുത്ത പ്ലസ് ടു സ്‌കൂളിലെ മാഷ് വില്ലനായപ്പോള്‍ പ്രശ്നം തുടങ്ങി; കല്ല്യാണം കഴിച്ചാല്‍ മറ്റേ ബന്ധം ഉപേക്ഷിക്കാമെന്ന കളിയാക്കല്‍ പകയായി; അയല്‍വാസിയുമായി പൂജ നടത്താനുള്ള യാത്രിക്കിടെ കൊലയിലേക്ക് ചര്‍ച്ചകളെത്തി; വെങ്കിട്ട രമണ കാരന്തര്‍ 'സൈക്കോപാത്ത്' ആകുമ്പോള്‍

Britishmalayali
kz´wteJI³

കാസര്‍കോട്: രൂപശ്രീയും വെങ്കിട്ട രമണയും തമ്മിലുണ്ടായിരുന്നത് ഏഴ് വര്‍ഷം നീണ്ട പ്രണയം. ബന്ധം പൊളിഞ്ഞെന്ന തോന്നലിന്റെ ക്ലൈമാക്സായിരുന്നു രൂപശ്രീയുടെ കൊല. മഞ്ചേശ്വരം മീയ്യപദവ് വിദ്യാവര്‍ധക സ്‌കൂള്‍ അദ്ധ്യാപിക ബി.കെ.രൂപശ്രീയുടെ (42) മൃതദേഹം കുമ്പള കോയിപ്പാടി കടപ്പുറത്തു കണ്ടെത്തിയ സംഭവത്തില്‍ സഹഅദ്ധ്യാപകനെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുമായാണ്. സൗഹൃദത്തിലും സാമ്പത്തിക ഇടപാടിലുമുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് അദ്ധ്യാപികയെ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മീയ്യപദവ് സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ കെ.വെങ്കിട്ടരമണ കാരന്തര്‍ (42), അയല്‍വാസി നിരഞ്ജന്‍ കുമാര്‍ (23) എന്നിവരാണ് അറസ്റ്റിലായത്.

2003ലാണ് വെങ്കിട്ടരമണ ഈ സ്‌കൂളില്‍ അദ്ധ്യാപകനായത്. 2014ല്‍ രൂപശ്രീ ചരിത്ര അദ്ധ്യാപികയായി എത്തി. സ്‌കൂളിലെ പ്രദര്‍ശനങ്ങളില്‍ മോഡലിംഗിന് രൂപശ്രീക്ക് സമ്മാനം ലഭിച്ചിരുന്നു. മോഡലിംഗില്‍ സഹായിച്ചത് ചിത്രകലാ അദ്ധ്യാപകന്‍ വെങ്കിട്ട രമണയായിരുന്നു. അങ്ങനെ പ്രണയം തുടങ്ങി. പൂജയും മന്ത്രവാദവും നടത്തി ധാരാളം പണമുണ്ടാക്കിയിരുന്ന അദ്ധ്യാപകന്‍ രൂപശ്രീയെ സാമ്പത്തികമായി കണക്കറ്റ് സഹായിച്ചു. ഒരുതവണ മൂന്നു ലക്ഷം രൂപയും പിന്നീട് പല തവണയായി ലക്ഷങ്ങളും രൂപശ്രീക്ക് നല്‍കിയിട്ടുണ്ട്.

ഇതിനിടെ മറ്റൊരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനുമായി രൂപശ്രീക്ക് ബന്ധമുണ്ടെന്ന് വെങ്കിട്ടരമണയ്ക്ക് സംശയം തോന്നി തുടങ്ങി. ഈ ബന്ധം ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും രൂപശ്രീ പിന്മാറിയില്ല. ഇത് പ്രശ്നമായി. അവിടെ അകല്‍ച്ച തുടങ്ങി. ഒരു തവണ അദ്ധ്യാപകന്‍ വാശിപിടിച്ചപ്പോള്‍ 'എന്നാല്‍ നിങ്ങള്‍ എന്നെ കല്യാണം കഴിക്കൂ.. 'എന്ന് രൂപശ്രീ പറഞ്ഞു. എനിക്ക് കുടുംബം ഉള്ളതല്ലേ കല്യാണം കഴിക്കാന്‍ നിര്‍വാഹമില്ല എന്ന് വെങ്കിട്ടരമണ പറഞ്ഞു.

ജനുവരി 14ന് വെങ്കിട്ട രമണ അവധിയെടുത്ത് അയല്‍വാസിയായ ഡ്രൈവര്‍ നിരഞ്ജനെയും കൂട്ടി കര്‍ണാടകത്തില്‍ പൂജ നടത്താന്‍ പോയി. യാത്രയ്ക്കിടെ രൂപശ്രീയെ കുറിച്ച് വെങ്കിട്ടരമണ പറഞ്ഞു. അനുസരിക്കുന്നില്ലെങ്കില്‍ തട്ടിക്കളയാം എന്ന് നിരഞ്ജന്‍ പറഞ്ഞു. അങ്ങനെ വ്യക്തമായ പ്ലാനിങ് ഇരുവരും തമ്മിതല്‍ തുടങ്ങി. ജനുവരി 16ന് രാവിലെ തിരിച്ചെത്തിയ വെങ്കിട്ടരമണ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രൂപശ്രീയെ വിളിച്ചു. ഹൊസങ്കടി ടൗണില്‍ വച്ച് ഇരുവരും കണ്ടു. സ്‌കൂട്ടര്‍ വഴിവക്കില്‍ വെച്ച് രൂപശ്രീ വെങ്കിട്ടരമണയുടെ കാറില്‍ കയറി. വെങ്കിട്ട രമണയുടെ വീട്ടിലെത്തിയ ശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് വെങ്കട്ട രമണയും നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയെ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.

സംസാരത്തിനിടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. അടുക്കളവാതിലിലൂടെ ഇറങ്ങിയോടാന്‍ ശ്രമിച്ച രൂപശ്രീയെ വെങ്കിട്ടരമണയും, നിരഞ്ജന്‍ കുമാറും ചേര്‍ന്നു തടഞ്ഞു. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കിപ്പിടിച്ചു കൊലപ്പെടുത്തി. മൃതദേഹം ചാക്കില്‍ കെട്ടി കാറിന്റെ ഡിക്കിയില്‍ കയറ്റി മംഗളൂരുവിലും പരിസരത്തും നേത്രാവതി പാലത്തിലും തള്ളാന്‍ ശ്രമിച്ചെങ്കിലും അവിടെ വെളിച്ചമുള്ളതിനാല്‍ നടന്നില്ല. രാത്രി വൈകി മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടപ്പുറത്തെത്തി കടലില്‍ തള്ളുകയായിരുന്നു. തല മുക്കിയ വെള്ളത്തില്‍ രാസവസ്തു കലര്‍ത്തിയിരുന്നതു കൊണ്ടാണു മൃതദേഹത്തില്‍ നിന്നു തലമുടി എളുപ്പം അറ്റു പോയതെന്നു കരുതുന്നു. പ്രതിയുടെ കാറില്‍ നിന്നു രൂപശ്രീയുടെ തലമുടി കണ്ടെത്തിയിരുന്നു. ഡിക്കിയിലെ ടയറിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നതായും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.

കൊലപാതകത്തിന് ശേഷം മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂളില്‍ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെര്‍വാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. തലമുടി പൂര്‍ണ്ണമായി കൊഴിഞ്ഞ് വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. 7 വര്‍ഷത്തോളമായി രൂപശ്രീയും വെങ്കിട്ട രമണനും സൗഹൃദത്തിലായിരുന്നുവെന്ന് പറയുന്നു. അടുത്ത കാലത്തായി വെങ്കിട്ട രമണ രൂപശ്രീയെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category