1 GBP = 104.30 INR                       

BREAKING NEWS

ജീവിതം വഴി തിരിച്ചു വിട്ടത് മാസ്റ്റേഴ്സ് പഠനം; ജോലിയും കുടുംബവും പഠനവുമായി ഏറെ കഷ്ടപ്പെട്ടു; പ്രചോദനമായത് പപ്പയും മമ്മിയും; ഡോ. മഞ്ജു സി പള്ളം ഇപ്പോള്‍ പ്രൊഫ. മഞ്ജു സി പള്ളം ആകാനുള്ള തയ്യാറെടുപ്പില്‍; എന്‍എച്ച്എസ് വണ്ടര്‍ വുമണ്‍ ഫിലിംസില്‍ ജീവിതം പറഞ്ഞ് മാഞ്ചസ്റ്ററിലെ മലയാളി നഴ്സ്

Britishmalayali
kz´wteJI³

ഴ്സിംഗ് കരിയറില്‍ നേട്ടങ്ങള്‍ കൊയ്തവരെ പരിചയപ്പെടുത്തുന്ന എന്‍എച്ച്എസ് വണ്ടര്‍ വുമണ്‍ ഫിലിംസ് സീരിസില്‍ മലയാളി നഴ്സും. മാഞ്ചസ്റ്ററിലെ മലയാളി നഴ്സായ മഞ്ജു സി പള്ളമാണ് സീരിസ് രണ്ടിന്റെ ആദ്യ എപ്പിസോഡില്‍ എത്തിയിരിക്കുന്നത്. ആരോഗ്യം, സാമൂഹിക പരിപാലന ഗവേഷണം എന്നിവയില്‍ മികച്ച കരിയര്‍ കെട്ടിപ്പടുത്ത സ്ത്രീകളുടെ നേട്ടങ്ങളും അവര്‍ നേരിട്ട വെല്ലുവിളികളുമാണ് ഈ പരമ്പരയിലൂടെ വ്യക്തമാക്കുന്നത്.

മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ ലെക്ചറര്‍ ആണ് ഡോ. മഞ്ജു ലക്സണ്‍ ഇപ്പോള്‍. മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിനു മുമ്പ്, എന്‍എച്ച്എസില്‍ സീനിയര്‍ റോളുകള്‍ നിര്‍വ്വഹിച്ചിരുന്നു. റിസര്‍ച്ച് മാനേജരായും, ക്വാളിറ്റി ലീഡ്, റിസര്‍ച്ച് ഡെലിവറി മാനേജര്‍ എന്നീ നിലകളിലാണ് മഞ്ജു ലക്സണ്‍ പ്രവര്‍ത്തിച്ചത്. കരിയറിലെ ഉയര്‍ച്ച താഴ്ചകളും നേരിട്ട വെല്ലുവിളികളും നേടിയെടുത്ത സ്വപ്നങ്ങളുമാണ് ഈ സീരീസിലൂടെ മഞ്ജു പറയുന്നത്. ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള വരവും നഴ്സിംഗ് കരിയറിലുണ്ടായ വളര്‍ച്ചയും കുടുംബ ജീവിതവും പിഎച്ച്ഡിയും എല്ലാം സീരീസിലൂടെ വ്യക്തമാക്കുന്നു.

ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കാനുമാണ് മഞ്ജു ആഗ്രച്ചിരുന്നത്. ന്യൂ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി യുകെയിലേക്ക് എത്തുന്നത് ആ ആഗ്രഹത്തിന്റെ ഭാഗമായാണ്. അക്കാലത്ത് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവരും മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളാണ് ജോലിക്കായി തെരഞ്ഞെടുത്തിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി ബ്രിട്ടന്‍ തെരഞ്ഞെടുക്കുകയായിരുന്നു.

2000ത്തില്‍ ഒരു പത്ര പരസ്യം കണ്ടാണ് യുകെയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിനെ കുറിച്ച് അറിയുന്നത്. ഡയറക്ട് റിക്രൂട്ട്മെന്റ് ആയിരുന്നു അത്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു, കിട്ടി. വെറും ആറു മാസത്തെ കോണ്‍ട്രാക്ട് ആയിരുന്നു. അതിനു ശേഷം ഇന്ത്യയിലേക്കു തിരിച്ചു പോകണം. അപ്പോഴാണ് ക്ലിനിക്കല്‍ രജിസ്ട്രേഷനില്‍ മാസ്റ്റേഴ്സ് ചെയ്യണം എന്ന ചിന്ത വന്നത്. അന്നത്തെ കാലത്ത് ക്ലിനിക്കല്‍ രജിസ്ട്രേഷന്‍ നഴ്സിഗ് എന്താണെന്നോ എങ്ങനെയാണെന്നോ ഒന്നും അറിയില്ലായിരുന്നു. ഈ മേഖലയില്‍ കരിയര്‍ ഉണ്ടാക്കിയ ആരും തന്നെ അന്ന് എന്‍എച്ച്എസില്‍ ഉണ്ടായിരുന്നില്ല.

അതിനാല്‍ തന്നെ ക്ലിനിക്കല്‍ രജിസ്ട്രേഷനെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമം നടത്തുവാന്‍ തീരുമാനിച്ചു. അങ്ങനെ മാസ്റ്റേഴ്സ് പഠിക്കാനുള്ള അവസരവും സ്‌കോളര്‍ഷിപ്പും ലഭിച്ചു. ഫുള്‍ ടൈം ജോലിയും മാസ്റ്റേഴ്സ് പഠനവുമായി മുന്നോട്ടു പോയി. ജോല ചെയ്യുന്നതിനാല്‍ തന്നെ, സാധാരണ ഒരാള്‍ ചെയ്യുന്നതിനേക്കാള്‍ നൂറിരട്ടി കഠിനാധ്വാനം വേണ്ടി വന്നു. ഒപ്പം ഈശ്വാരാധീനം കൂടി എത്തിയപ്പോള്‍ മാസ്റ്റേഴ്സ് ഡിഗ്രി നേടുവാന്‍ സാധിച്ചുവെന്ന് മഞ്ജു പറയുന്നു.

പിന്നീടുള്ള സ്വപ്നം പിഎച്ച്ഡി ആയിരുന്നു. മാസ്റ്റേഴ്സിനു ശേഷം വിവാഹം കഴിഞ്ഞു. പിഎച്ച്ഡി ചെയ്യുന്ന വേളയിലായിരുന്നു കുട്ടികള്‍ ജനിച്ചത്. ഈ സമയത്തും മഞ്ജു ജോലി ചെയ്യുകയായിരുന്നു. രണ്ടു കുട്ടികള്‍ ജനിച്ചത് പിഎച്ച്ഡി ചെയ്യുമ്പോഴാണ്. അന്ന്, കുട്ടികള്‍, ജോലി, പഠനം എന്നിവയുമൊക്കെയായി ഏറെ കഷ്ടപ്പെട്ടു. രാത്രിയില്‍ മക്കളെ കിടത്തി ഉറക്കിയതിനു ശേഷം 10 മുതല്‍ പുലര്‍ച്ചെ രണ്ടു മണിവരെ പഠനം നടത്തിയാണ് പിഎച്ച്ഡി നേടിയത്. കാരണം, ഫുള്‍ ടൈം ജോലിക്കിടയില്‍ പഠിക്കാന്‍ വേറെ സമയം ഇല്ലായിരുന്നു. തന്റെ പൂര്‍ണമായ സാമീപ്യവും കെയറും മക്കള്‍ക്ക് വേണ്ടിയിരുന്നു. അതിനൊപ്പം ഫുള്‍ ടൈം ജോലിയും. എന്നാല്‍ ലക്ഷ്യം നേടുവാനുള്ള ആഗ്രഹവും സ്വപ്നവും ആയിരുന്നു ഈ വെല്ലുവിളികളെയെല്ലാം തരണം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മഞ്ജു പറയുന്നു.

ജീവിതത്തില്‍ ഏറ്റവും അധികം തന്നെ പ്രചോദിപ്പിച്ചത് പപ്പയും മമ്മിയുമാണെന്ന് മഞ്ജു പറയുന്നു. സ്വപ്നങ്ങളെ ഉപേക്ഷിക്കരുതെന്നാണ് പപ്പ പറഞ്ഞിട്ടുള്ളത്. അതു പ്രാവര്‍ത്തികമാക്കുന്നതാണ് ഇന്നും തന്റെ ജീവിതം. കുട്ടികള്‍ക്കും എനിക്കും സമൂഹത്തിനും വേണ്ടി ഇന്നും കഠിനാധ്വാനം ചെയ്യുന്നു. ചെറിയ കാര്യങ്ങള്‍ക്കു പോലും ചിരിക്കുകയും കരയുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. ഒരാള്‍ ഗുഡ് മോര്‍ണിംഗ് പറഞ്ഞാല്‍ പോലും അതു തന്നെ ഏറെ സന്തോഷവതിയാക്കും. എന്നെ ചൂഷണം ചെയ്യുന്നതും എനിക്ക് ഒന്നും ചെയ്യുവാന്‍ സാധിക്കില്ലെന്നും മറ്റുള്ളവര്‍ കരുതുന്നതാണ് തന്നെ വിഷമിപ്പിച്ചിട്ടുള്ളതെന്ന് മഞ്ജു പറയുന്നു.
ഡോ. മഞ്ജു ഇപ്പോള്‍ പ്രൊഫസര്‍. മഞ്ജുവാകാനുള്ള തയ്യാറെടുപ്പിലാണ്. ജനങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. അത് ആരോഗ്യത്തിലും മാനസികാരോഗ്യത്തിലും സാമൂഹ്യ രംഗത്തും എല്ലാം ആവാം. തന്റെ കരിയര്‍ വരുന്ന തലമുറയെ സ്വാധീനിക്കുന്നുവെന്ന് അറിയുന്നതാണ് ഏറ്റവും വലിയ കാര്യം. പതിനായിരക്കണക്കിന് അവസരങ്ങള്‍ നിങ്ങള്‍ക്കു മുന്നിലുണ്ടാകും. അവയൊന്നും നിങ്ങളെ തേടി വരില്ല. അവ കണ്ടുപിടിച്ച് സ്വന്തമാക്കുക തന്നെ വേണം. അതിനു വേണ്ടി കഠിനമായി പരിശ്രമിക്കണം. കാരണം നേട്ടങ്ങളുടെ പട്ടികയില്‍ നിങ്ങള്‍ക്കു താണ്ടാന്‍ അനേകം ദൂരമുണ്ടാകുമെന്നും മഞ്ജു പറയുന്നു.

ജീവിതത്തില്‍ മികച്ച അവസരങ്ങള്‍ മുന്‍പില്‍ വരുമ്പോള്‍ അത് നേടിയെടുക്കണമെന്ന് മഞ്ജു വിശ്വസിക്കുന്നു. എല്ലായ്പ്പോഴും അതിനായി പ്രവര്‍ത്തിക്കുക. മഞ്ജുവിന്റെ വീഡിയോ എല്ലാവരും കാണുമെന്നും നഴ്സിംഗ് ആന്റ് ക്ലിനിക്കല്‍ റിസര്‍ച്ചിന്റെ ലോകത്തേക്ക് വരുവാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നുമാണ് പ്രതീക്ഷയെന്ന് എന്‍എച്ച്എസ് വണ്ടര്‍ വുമണ്‍ സീരിസ് വ്യക്തമാക്കുന്നു.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ ഞായറാഴ്ച (26-01-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category