1 GBP = 93.50 INR                       

BREAKING NEWS

പോസിറ്റീവ് എനര്‍ജി നല്‍കുന്നവരെ തിരഞ്ഞെടുക്കാം; പോയ വര്‍ഷത്തെ വാര്‍ത്ത താരങ്ങളെയും യുവ പ്രതിഭകളെയും മികച്ച നഴ്സിനെയും നിങ്ങള്‍ക്കും നിര്‍ദേശിക്കാം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെ മലയാളികളുടെ ജീവിതം ചടുലവും സംഭവ ബഹുലവും ആയതിനാല്‍ നേരിട്ടും അല്ലാതെയും മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ അനേകമാണ്. വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി അന്യ നാട്ടില്‍ വന്നിറങ്ങിയവരില്‍ കൂടുതല്‍ പ്രചോദനവും പ്രോത്സാഹനവും ആയി മാറിയവര്‍ ഏറെയുണ്ട്. സ്വന്തം കഠിന പ്രയ്തനം വഴി യുകെ ജീവിതത്തില്‍ സ്വപ്ന സമാനമായ നേട്ടങ്ങള്‍ സ്വന്തമാക്കി രാജ്യത്തിന്റെ പരമോന്നത ബഹുമതികള്‍ വരെ നേടിയവരും ഏറെയാണ്. ഇവരുടെയെല്ലാം ജീവിത കഥകള്‍ ബ്രിട്ടീഷ് മലയാളിയുടെ താളുകള്‍ വഴി പ്രത്യക്ഷപ്പെടുമ്പോള്‍ അത് നിരവധി പേര്‍ക്കാണ് കഴിഞ്ഞ നാളുകളില്‍ ജീവിതത്തിലേക്കുള്ള പ്രതീക്ഷയായി മാറിയത്.

ഒരു സ്പാര്‍ക്ക് കിട്ടുന്നത് നോക്കിയിരുന്നവര്‍ക്കു പലപ്പോഴും വിജയകഥകളും ആയി എത്തുന്ന ബ്രിട്ടീഷ് മലയാളി നല്‍കിയ ആവേശവും കരുത്തും ചെറുതല്ല , പത്തുവര്‍ഷം മുന്‍പ് ഇത്തരം ജീവിത വിജയങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ പൊങ്ങച്ചക്കഥകള്‍ ആണോ എന്ന് സംശയിച്ചവര്‍ പോലും പിന്നീട് അംഗീകാരങ്ങളുമായി ബ്രിട്ടീഷ് മലയാളിയുടെ മാതൃക പിന്തുടരുന്നതും വഴികാട്ടികള്‍ നല്‍കുന്ന മാതൃകകള്‍ വിമര്‍ശിക്കപ്പെട്ടാലും പിന്നീട് അംഗീകരിക്കപ്പെടും എന്നതിന്റെ തെളിവ് കൂടിയാണ്.

ഇപ്പോള്‍ പോയവര്‍ഷം ബ്രിട്ടനിലെ മലയാളികള്‍ക്കിടയില്‍ സ്വാധീനം ആയി മാറിയ വക്തികളെ കണ്ടെത്താനുള്ള സമയമാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള സമയങ്ങളില്‍ ബ്രിട്ടീഷ് മലയാളിയില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് വാര്‍ത്താതാരം പട്ടികയുടെ അവസാന ലിസ്റ്റിലേക്കുള്ള പേരുകള്‍ കണ്ടെത്തുന്നത്. ജീവിതത്തിന്റെ ഏതു മേഖലയില്‍ വിജയം കൈവരിച്ചവര്‍ക്കും ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിനായി അപേക്ഷ നല്‍കാം.
പാചകരംഗത്തു മികച്ച അംഗീകാരം നേടിയ ഷെഫ് ജോമോന്‍ കുര്യാക്കോസാണ് കഴിഞ്ഞ വര്‍ഷം ഈ പുരസ്‌കാരം നേടിയത്. തൊട്ടു മുന്‍ വര്‍ഷവും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയും ബിബിസി മാസ്റ്റര്‍ ഷെഫ് മത്സരാര്‍ത്ഥിയും ആയ സുരേഷ് പിള്ളയാണ് വിജയി ആയി മാറിയത്. പാചകം ഒരു തൊഴില്‍ മാത്രമല്ല, കല ആണെന്ന് കൂടി തെളിയിച്ചാണ് ഇരുവരും പുരസ്‌കാരം കയ്യിലേന്തിയത്.

സ്വന്തം അവയവം ദാനം നല്‍കിയ സിബി തോമസ്, നൃത്തപരിശീലനം നല്‍കി നൂറുകണക്കിന് കുട്ടികളെ അരങ്ങില്‍ എത്തിച്ച കലാഭവന്‍ നൈസ്, മാര്‍പാപ്പയുടെ സന്ദര്‍ശന വേളയില്‍ മലയാളം പ്രാര്‍ത്ഥനാ ഗാനം ബിബിസി വഴി എത്തിച്ച ഫാ. സെബാസ്റ്റ്യന്‍ കല്ലത്ത്, യുകെയിലെ ഏറ്റവും മികച്ച കാര്‍ഡിയാക് നഴ്‌സ് എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള മിനിജ ജോസഫ്, ചെറു പ്രായത്തില്‍ തന്നെ ബ്രിട്ടീഷ് പൗരത്വം നേടാന്‍ അര്‍ഹത ബാക്കി നില്‍ക്കുമ്പോള്‍ തന്നെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ലീഡോ ജോര്‍ജ്, ലിവര്‍പൂളില്‍ നിന്നെത്തി മലയാള സിനിമയില്‍ ഇടംപിടിച്ച പ്രിയ ലാല്‍, മോഡല്‍ ആയും ഫേസ് ഓഫ് യൂറോപ്പ് ആയും തിളങ്ങിയ ആരതി മേനോന്‍ തുടങ്ങി ഒന്‍പതു പേരാണ് കഴിഞ്ഞ അവാര്‍ഡ് നൈറ്റുകളില്‍ വാര്‍ത്ത താരങ്ങളായി മാറിയത്. ഇനി പത്താമന്റെ ഊഴമാണ്. അതിന് അര്‍ഹതയുള്ള വ്യക്തികളെ നിങ്ങള്‍ക്കും നിര്‍ദേശിക്കാം, പോയവര്‍ഷം വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തി ആയിരിക്കണം എന്ന ഒറ്റ മാനദണ്ഡമാണ് വാര്‍ത്ത താരം പുരസ്‌കാരത്തിന് ആവശ്യമായുള്ളത്.
സമാനമായ മാനദണ്ഡം തന്നെയാണ് യുവപ്രതിഭ പുരസ്‌കാരത്തിനും ആവശ്യമായി മാറുന്നത്. പഠനത്തിലും കലയിലും കായിക രംഗത്തും ഒക്കെ മികവ് കാട്ടുന്ന കുട്ടികള്‍ മുതല്‍ യുവത്വം എത്തിയവര്‍ വരെയുള്ള പ്രതിഭകളാണ് യാങ് ടാലന്റില്‍ പുരസ്‌കാരം നേടുന്നത്. കഴിഞ്ഞ വര്‍ഷം ഗാനരംഗത്തു ചുവടു വയ്ക്കുന്ന ഡെന്ന ജോമോന്‍ ആണ് യുവപ്രതിഭ പുരസ്‌കാരത്തില്‍ മുത്തമിട്ടത്. ഈ വിഭാഗത്തിലും ഇതുവരെ ഒന്‍പതുപേര്‍ ജേതാക്കളായിട്ടുണ്ട്. യുകെ മലയാളികളില്‍ ഏറിയ പങ്കിനും അത്താണിയായ നഴ്സിങ് മേഖലയിലെ നേട്ടങ്ങള്‍ക്ക് ആദരവായി മൂന്നാം അവാര്‍ഡ് നൈറ്റ് മുതല്‍ ആരംഭിച്ച മികച്ച നഴ്സിങ് അവാര്‍ഡിന് ഏഴു പേര്‍ ഇതുവരെ അര്‍ഹരായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സാധാരണ നഴ്‌സ് ആയി ജോലി തുടങ്ങി ഒടുവില്‍ ഗവേഷണ രംഗം വരെയെത്തിയ മാഞ്ചസ്റ്ററിലെ സീമ സൈമണ്‍ ആണ് ജേതാവായി മാറിയത്. ആദ്യ വര്‍ഷം ഈ കിരീടം സ്വന്തമാക്കിയ ഡോ അജിമോള്‍ പ്രദീപും സാധാരണ നഴ്‌സ് ആയാണ് ജീവിതം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം രാജ്ഞിയുടെ മെഡല്‍ നേടിയ ഷിബു ചാക്കോയും മികച്ച നഴ്സിങ് അവാര്‍ഡ് നേടിയവരുടെ പട്ടികയില്‍ ഉണ്ട്.

ഈ അവാര്‍ഡുകള്‍ എല്ലാം തന്നെ അര്‍ഹരായവരുടെ നേട്ടം വിലയിരുത്തിയല്ല നല്‍കിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. വായനക്കാരുടെ ഇഷ്ടം മാത്രമാണ് ജേതാക്കളെ നിശ്ചയിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയും മറ്റും വോട്ടു പിടിക്കാന്‍ സമര്‍ത്ഥരായവര്‍ക്കു കിരീടം ലഭിക്കാന്‍ സാധ്യതയും ഏറെയാണ്. അതിനാല്‍ നിങ്ങളുടെ പരിചയക്കാരോ സുഹൃത്തുക്കളോ ന്യൂസ് മേക്കര്‍, യാങ് ടാലന്റ്, ബേസ്ഡ് നേഴ്‌സ് പുരസ്‌കാരത്തിന് അര്‍ഹരാണെന്നു കരുതുന്നുവെങ്കില്‍ അറിയിക്കുക, [email protected].
റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ ഞായറാഴ്ച (26-01-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category