1 GBP = 92.00 INR                       

BREAKING NEWS

ഇതാണ് ചൈന; കൊറോണ വൈറസ് ബാധിതര്‍ക്കായി പണിയുന്നത് 1000 ബെഡുള്ള ആശുപത്രി; സ്ഥലം ഏറ്റെടുപ്പും കെട്ടിടം പണിയും തുടങ്ങിയത് വെറും ഒരാഴ്ച കൊണ്ട്; ചിന്തിക്കാനാകാത്ത വേഗത്തില്‍ ചൈന മുന്നേറുന്നുവെന്നതിന്റെ മറ്റൊരു കാഴ്ച

Britishmalayali
kz´wteJI³

ചൈനയില്‍ അപകടകാരിയായ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മറ്റ് രോഗികളുടെ ജീവന്‍ തുലാസിലാവാതിരിക്കാന്‍ കൊറോണ വൈറസ് ബാധിതര്‍ക്കായി 1000 ബെഡുള്ള പുത്തന്‍ ആശുപത്രി ചൈന യുദ്ധകാലാടിസ്ഥാനത്തില്‍ പണിതുയര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള സ്ഥലം ഏറ്റെടുപ്പും നിരപ്പാക്കലും കെട്ടിടം പണിയും തുടങ്ങിയത് വെറും ഒരാഴ്ച കൊണ്ടാണ്. നമുക്ക് ചിന്തിക്കാന്‍ കഴിയാത്ത വേഗത്തില്‍ ചൈന മുന്നേറുന്നുവെന്നതിന്റെ മറ്റൊരു കാഴ്ച കൂടിയാണിതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചിരിക്കുന്ന ചൈനയിലെ വുഹാനിലാണ് ഹുവോഷെന്‍ഷാന്‍ അല്ലെങ്കില്‍ ഫയര്‍ ഗോഡ് മൗണ്ടയിന്‍ ഹോസ്പിറ്റല്‍ എന്ന ഈ എമര്‍ജന്‍സി ഫെസിലിറ്റി ചൈന കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കെട്ടിപ്പൊക്കുന്നത്.

ഇതിനായി ജെസിബി അടക്കമുള്ള നിരവധി ഉപകരണങ്ങളും നൂറ് കണക്കിന് തൊഴിലാളികളും രാപ്പകല്‍ പ്രയത്നിക്കുന്നതിന്റെ വീഡിയോകളും ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ആറേക്കറില്‍ ഇത്തരമൊരു ആശുപത്രി പണിയുന്നുവെന്ന കാര്യം സ്റ്റേറ്റ് മീഡിയ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വുഹാനില്‍ നിന്നാണ് ലോകത്തെ നടുക്കിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഈ രോഗം ഇതുവരെയായി 26 പേരുടെ ജീവനെടുക്കുകയും ഒമ്പത് രാജ്യങ്ങളിലേക്ക് പടര്‍ന്ന് 920 പേരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വുഹാനില്‍ മാത്രം 10,000ത്തോളം പേര്‍ക്ക് കൊറോണ ബാധിച്ചുവെന്ന കടുത്ത ആശങ്കയും ശക്തമായിട്ടുണ്ട്.

ഈ ഒരു കടുത്ത സാഹചര്യത്തിലാണ് വുഹാനില്‍ രോഗം കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യം ഒഴിവാക്കാനായി കൊറോണ ബാധിതരെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിക്കുന്നതിനായി ചൈന ഇവിടെ പ്രത്യേകം ആശുപത്രി യുദ്ധകാലാടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കുന്നത്. ചൈനീസ് ന്യൂഇയര്‍ ഹോളിഡേ ആഘോഷങ്ങള്‍ക്ക് പോലും അവധി നല്‍കാതെ തൊഴിലാളിക്കൊണ്ട് പണിയെടുപ്പിച്ച് എത്രയും വേഗം ഈ ആശുപത്രിയുടെ പണി പൂര്‍ത്തിയാക്കണമെന്നാണ് ചൈനീസ് അധികൃതര്‍ നാല് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവിടേക്ക് ആദ്യഘട്ടത്തില്‍ രോഗികളെ സ്വീകരിക്കുന്നത് ഫെബ്രുവരി മൂന്നിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വുഹാനിലെ സൈഡിയന്‍ ഡിസ്ട്രിക്ടിലെ വിസ്തൃതമായ ഭാഗത്താണ് കൊറോണ രോഗികള്‍ക്കായി പ്രത്യേക ആശുപത്രി കെട്ടിപ്പൊക്കുന്നത്. ലോറികളില്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ ഇവിടേക്ക് കൊണ്ടു വരുന്നതും ഡസന്‍ കണക്കിന് എസ്‌കവേറ്ററുകള്‍ ഇവിടെ കുഴികളെടുക്കുന്നതുമായി ഫൂട്ടേജുകള്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഈ ഹോസ്പിറ്റലിന്റെ ഭാഗമായി നിരവധി താല്‍ക്കാലിക കെട്ടിടങ്ങളുണ്ടായിരിക്കുമെന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ ആശുപത്രിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ബ്ലൂ പ്രിന്റ് ഇന്ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗവണ്‍മെന്റ് നടത്തുന്ന നാല് ഫേമുകള്‍ക്കാണ് അടിയന്തിരമായി ഈ ആശുപത്രി പണിയുന്നതിനുള്ള ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത്. ചൈന കണ്‍സ്ട്രക്ഷന്‍ തേഡ് എന്‍ജിനീയറിംഗ് ബ്യൂറോ, വുഹാന്‍ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് ഗ്രൂപ്പ്, വുഹാന്‍ മുനിസിപ്പല്‍ എന്‍ജിനീയറിംഗ് ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വുഹാന്‍ ഹനിയാന്‍ മുനിസിപ്പല്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് എന്നിവയാണിവ. ഇവിടെ 200ഓളം ഹെവി ഡ്യൂട്ടി വെഹിക്കിളുകളാണ് ഇടതടവില്ലാതെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വേഗത്തില്‍ പടരുന്നതിനാലാണ് അത് ഒഴിവാക്കാന്‍ കൊറോണ ബാധിതരെ വേര്‍തിരിച്ച് പാര്‍പ്പിച്ച് ചികിത്സിക്കാന്‍ ഈ ആശുപത്രി ചൈനയില്‍ ഒരുങ്ങുന്നത്.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ ഞായറാഴ്ച (26-01-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category