1 GBP = 92.50 INR                       

BREAKING NEWS

നോക്കി നില്‍ക്കുമ്പോള്‍ ആളുകള്‍ വഴിയില്‍ തളര്‍ന്ന് വീഴുന്നു; കണ്ണുകളിലൂടെ പോലും രോഗം പകരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; ചൈനീസ് വന്മതിലും ഷാന്‍ഗായ് ഡിസ്നി ലാന്‍ഡും അടച്ചു; 14 നഗരങ്ങളില്‍ നിന്ന് പുറത്തേക്കുള്ള സകല യാത്രകളും നിരോധിച്ചു; ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷത്തിനും വിലക്ക്; മാസ്‌കുകളും കൈയുറകളും കിട്ടാതെ വലഞ്ഞ് ചൈനക്കാര്‍

Britishmalayali
kz´wteJI³

ചൈനയില്‍ നിന്നും കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും വീഡിയോകളും പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നോക്കില്‍ നില്‍ക്കുമ്പോള്‍ കൊറോണ ബാധിച്ച ആളുകള്‍  വഴിയില്‍ തളര്‍ന്ന് വീഴുന്നതിന്റെ വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്. കൊറോണ രോഗം കണ്ണുകളിലൂടെ പോലും രോഗം പകരുന്നുവെന്ന് റിപ്പോര്‍ട്ടുകളും ഞെട്ടലുണ്ടാക്കുന്നുണ്ട്. കൊറോണ ഭീതിയാല്‍ ചൈനയില്‍ സ്ഥിതിഗതികള്‍ അനുദിനം വഷളാകുകയാണ്. അതായത് മുന്‍കരുതലായി പ്രധാന ടൂറിസം കേന്ദ്രങ്ങളായ ചൈനീസ് വന്മതിലും ഷാന്‍ഗായ് ഡിസ്നി ലാന്‍ഡും അടച്ചു പൂട്ടിയിട്ടുണ്ട്.

രാജ്യത്തെ 14 നഗരങ്ങളില്‍ നിന്ന് പുറത്തേക്കുള്ള സകല യാത്രകളും നിരോധിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനീസ് പുതുവര്‍ഷമായ ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷത്തിനും കടുത്ത വിലക്കാണേര്‍പ്പെടുത്തിയത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ മാസ്‌കുകളും കൈയുറകളും കിട്ടാതെ ചൈനക്കാര്‍ വലയുന്ന സാഹചര്യവും നിലവിലുണ്ട്.

വുഹാനില്‍ കൊറോണ ബാധിച്ച് തെരുവില്‍ തളര്‍ന്ന് വീഴുന്നവരേറുന്നു
വുഹാനിലെ തെരുവുകളിലൂടെ നടന്ന് പോകുന്നവര്‍ കൊറോണ ബാധിച്ച് വീഴുന്നതിന്റെ വീഡിയോകള്‍ പ്രചരിക്കുന്നത് ലോകത്തെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ഡസന്‍ കണക്കിന് വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് ഇവരെ രക്ഷിക്കുന്നതിനായി മാസ്‌കുകള്‍ ഇട്ടവര്‍ ഓടി വരുന്നതും ഇത്തരം വീഡിയോകളില്‍ കാണാം. എന്നാല്‍ ഇത്തരം വീഡിയോകള്‍ ഒറിജിനല്‍ ആണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ 26 പേരുടെ ജീവനെടുത്ത കൊറോണ ലോകമാകമാനം 800 പേരെയാണ് ബാധിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ വുഹാനില്‍ മാത്രം 10,000 ത്തോളം പേര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന സൂചനയും ശക്തമാണ്.

കൊറോണ ബാധിച്ച് വീഴുന്നുവെന്ന് സമര്‍ത്ഥിച്ച് കൊണ്ട് പ്രചരിക്കുന്ന ഈ വീഡിയോകള്‍ എവിടെ നിന്നാണ് പകര്‍ത്തപ്പെട്ടിരിക്കുന്നതെന്നതും ഇനിയും വ്യക്തമായിട്ടില്ല. കൊറോണ ബാധ ചൈനയിലാണ് കൂടുതലെങ്കിലും വിയറ്റ്നാം, സൗത്ത് കൊറിയ, തായ് ലാന്‍ഡ്, തായ് വാന്‍, സിംഗപ്പൂര്‍, ഹോംഗ് കോംഗ്, മക്കാവും, ജപ്പാന്‍ എന്നിവിടങ്ങളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ചൈനയില്‍ നിന്നും യുകെയിലെത്തിയ നിരവധി പേര്‍ക്ക് ഈ വൈറസ് ബാധയുണ്ടെന്ന സംശയവും ശക്തമാണ്. ഇത്തരമൊരു ഭീതിദമായ സാഹചര്യത്തില്‍ കൊറോണ ബാധിതര്‍ തെരുവുകളില്‍ വെട്ടിയിട്ടത് പോലെ വീഴുന്നത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

കണ്ണുകളിലൂടെ പോലും കൊറോണ പകരുന്നു
കൊറോണ ഉമിനിരീലൂടെ ഒരു വ്യക്തിയില്‍ നിന്നും മറ്റൊരാളിലേക്ക് പടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഈ രോഗം കണ്ണുകളിലൂടെ പോലും പടരുമെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുകയാണ്. കൊറോണ ബാധിതരുമായി ഇടപഴകുമ്പോള്‍ താന്‍ സുരക്ഷാ കണ്ണട വയ്ക്കാത്തതിനെ തുടര്‍ന്ന് തനിക്ക് കൊറോണ ബാധിച്ചുവെന്ന് വെളിപ്പെടുത്തി ബീജിംഗിലെ പീക്കിംഗ് യൂണിവേഴ്സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പല്‍മനറി മെഡിസിന്റെ തലവനും  ചൈനീസ് ഡോക്ടറുമായ വാന്‍ഗ് ഗ്വാന്‍ഗ്ഫ രംഗത്തെത്തിയതോടെയാണ് ഇത് സംബന്ധിച്ച ആശങ്ക വര്‍ധിച്ചിരിക്കുന്നത്. കൊറോണ ബാധിതരുമായി ഇടപഴകുന്നതിലൂടെ കണ്ണുകളിലൂടെ ഈ രോഗം പടരാന്‍ സാധ്യതയേറെയുണ്ടെന്നാണ് തന്റെ ദുരനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ ഡോക്ടര്‍ സമര്‍ത്ഥിക്കുന്നത്.

നാം കണ്ണുകളില്‍ തൊടാന്‍ ഇടയാകുന്നതോടെയാണ് വൈറസ് കണ്ണുകളില്‍ എത്തുന്നതെന്നും അദ്ദേഹം വിവരിക്കുന്നു. രോഗി മൂക്ക് ചീറ്റുന്നതിലൂടെയും ചുമക്കുന്നതിലൂടെയുമാണ് കൊറോണ പടരുന്നതിന് പുറമെ ഇത്തരത്തിലും പടരാമെന്നാണ്  വാന്‍ഗ് ആവര്‍ത്തിക്കുന്നത്. കണ്ണുകളിലൂടെ കൊറോണ പടരാന്‍ സാധ്യതയുണ്ടെന്നാണ് ഇംപീരിയല്‍ കോളജ് ലണ്ടനിലെ വൈറസ് ജെനോമിക്സ് പ്രഫസറായ പോള്‍ കെല്ലം പറയുന്നത്. കൊറോണ ബാധിതര്‍ നമുക്കരില്‍ നിന്ന് മൂക്ക് ചീറ്റിയാലോ തുമ്മിയാലോ വൈറസ് കണ്ണിലെത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പേകുന്നു. യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണിലെ ഗ്ലോബല്‍ ഹെല്‍ത്തിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോയായ ഡോ. മൈക്കല്‍ ഹെഡും ഈ വാദത്തെ പിന്തുണക്കുന്നുണ്ട്.

ചൈനീസ് വന്മതിലും ഷാന്‍ഗായ് ഡിസ്നി ലാന്‍ഡും അടച്ചു
കൊറോണ ഭീതിയില്‍ ചൈനയില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ പരമാധി ഒഴിവാക്കാനുള്ള നീക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. കൊറോണ വേഗത്തില്‍ പടരുന്ന അവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ഇതിന്റെ ഭാഗമായി ചൈനയിലെ നിരവധി പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ അടച്ച് പൂട്ടിയിരിക്കുന്നത്. നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ലോകാത്ഭുതങ്ങളിലൊന്നായ ചൈനീസ് വന്മതിലും ഡിസ്നി ലാന്‍ഡും ഇത്തരത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിച്ച് അടച്ച് പൂട്ടിയവയില്‍ ഉള്‍പ്പെടുന്നു.

ബീജിംഗിലെ ചൈനീസ് വന്മതിലിന്റെ ഭാഗത്തേക്കാണ് ആളുകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.  പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെല്ലാം അടിയന്തിരമായി അടച്ച് പൂട്ടുന്നുവെന്ന അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ടെംപിളുകളും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണയെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായും  തങ്ങളുടെ ഗസ്റ്റുകളുടെ  ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും റിസോര്‍ട്ട് അടച്ച് പൂട്ടുന്നുവെന്നാണ് ഷാന്‍ഗ്ഹായ് ഡിസ്നി റിസോര്‍ട്ട് അതിന്റെ വെബ്സൈറ്റില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ചൈനീസ് വന്മതിലിന്റെ ബീജിംഗിലെ ഭാഗമായ ബാഡലിംഗ് സെക്ഷനാണ് അടച്ച് പൂട്ടിയത്. ലോകമെമ്പാട് നിന്നും നിരവധി സന്ദര്‍ശകര്‍ എത്തുന്ന ഇടമാണിത്.

14 നഗരങ്ങളില്‍ നിന്ന് പുറത്തേക്കുള്ള സകല യാത്രകളും നിരോധിച്ചു; ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷത്തിനും വിലക്ക്
കൊറോണ ബാധ പടരുന്നതിനാല്‍ ചൈനയിലെ 14 നഗരങ്ങളില്‍ നിന്ന് പുറത്തേക്കുള്ള സകല യാത്രകളും നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്.40 മില്യണോളം പേര്‍ അധിവസിക്കുന്ന സിറ്റികളാണിവ. ഇവിടങ്ങളില്‍ പൊതു ഗതാഗത സംവിധാനങ്ങളും റോഡുകളും അടച്ച് പൂട്ടിയിരിക്കുകയാണ്. ചൈനയിലെ പരമ്പരാഗതമായ ഏറ്റവും വലിയ ആഘോഷമായ ചൈനീസ് ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷമെത്താനിരിക്കെയാണ് ഈ അടച്ച് പൂട്ടല്‍. ഈ ന്യൂ ഇയര്‍ ആഘോഷങ്ങളും നടത്തരുതെന്ന് അധികൃതര്‍ വിലക്കിയിട്ടുണ്ട്. ആഘോഷങ്ങള്‍ക്കിടെ ആളുകള്‍ അടുത്തിടപഴകാനിടയാകുന്നതിലൂടെ കൊറോണ ബാധക്കുള്ള സാധ്യതയേറുമെന്നതിനാണ് ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 2020  ലൂണാര്‍ ന്യൂ ഇയര്‍ അഥവാ ചൈനീസ് ന്യൂഇയര്‍ അല്ലെങ്കില്‍ സ്പ്രിംഗ് ഫെസ്റ്റിവല്‍ ഇന്ന് ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കൊറോണ ഭീതി മൂലം ഇവയ്ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

മാസ്‌കുകളും കൈയുറകളും കിട്ടാതെ വലഞ്ഞ് ചൈനക്കാര്‍
കൊറോണ ബാധയെ പ്രതിരോധിക്കുന്നതിനുള്ള മാസ്‌കുകള്‍ക്കും കൈയുറകള്‍ക്കും ചൈനയില്‍ വന്‍ ക്ഷാമം നേരിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഈ അവസരത്തില്‍ ഇവ കൂടുതലായി നിരവധി പേര്‍ വാങ്ങുന്നതിനെ തുടര്‍ന്നാണീ വിഷമസ്ഥിതി സംജാതമായിരിക്കുന്നത്. ചൈനീസ് സ്റ്റോറുകളിലും ഇ കോമേഴ്സ് സൈറ്റുകളിലും  മെഡിക്കല്‍ മാസ്‌കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും ലഭിക്കാത്ത അവസ്ഥയാണുള്ളത്. ജെഡി. കോം, ആലിബാബ, മറ്റ് മുന്‍നിര ചൈനീസ് ഇ കോമേഴ്സ് സൈറ്റുകളില്‍ ഇതാണ് സ്ഥിതി. കൊറോണ ഭീതിയില്‍ കൂടുതല്‍ മാസ്‌കുകള്‍ ഉല്‍പാദിപ്പിക്കാന്‍ ന്യൂ ഇയര്‍ അവധിക്ക് പോയ ഫാക്ടറി വര്‍ക്കര്‍മാരെ തിരിച്ച് വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ രാജ്യത്ത് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ തായ് വാന്‍ ചൈനയിലേക്ക് മാസ്‌ക് കയറ്റുമതി നിരോധിച്ചതും പ്രശ്നമായിരിക്കുന്നു.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ ഞായറാഴ്ച (26-01-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category