1 GBP = 92.00 INR                       

BREAKING NEWS

ബ്രക്സിറ്റ് ഡീലില്‍ ഒപ്പു വച്ച് ബോറിസ് ജോണ്‍സന്‍; ഇനി വ്യാപാര ബന്ധം നിശ്ചയിക്കേണ്ടത് യൂറോപ്യന്‍ പാര്‍ലിമെന്റ്; ബ്രക്സിറ്റിന് ഇനി ആറു ദിവസങ്ങള്‍ മാത്രം

Britishmalayali
kz´wteJI³

രിത്രപ്രാധാന്യമേറെയുള്ള ബ്രക്സിറ്റ് ഡൈവോഴ്സ് ഡീലില്‍ ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഒപ്പ് വച്ചുവെന്ന് റിപ്പോര്‍ട്ട്. ഡൗണിംഗ് സ്ട്രീറ്റില്‍ വച്ചായിരുന്നു ഈ ഒപ്പിടല്‍ നടന്നത്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയെന്‍ നേരത്തെ ഒപ്പിട്ടു കൊടുത്തു വിട്ട ഡീലിലാണ് ബോറിസ് ഇപ്പോള്‍ ഒപ്പു വച്ചു മടക്കി അയച്ചിരിക്കുന്നത്. ഇനി ബ്രക്സിറ്റിന് ശേഷം യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരബന്ധം നിശ്ചയിക്കേണ്ടത് യൂറോപ്യന്‍ പാര്‍ലിമെന്റാണ്. ബ്രക്സിറ്റിന് ഇനി ബാക്കിയുള്ളത് വെറും ആറു ദിവസങ്ങള്‍ മാത്രമാണ്.

ബ്രക്സിറ്റ് ഡീലിന്റെ വ്യവസ്ഥകള്‍ പാര്‍ലിമെന്റ് അംഗീകരിക്കുകയും ഇത് നിയമമാക്കുന്നതിന് പച്ചക്കൊടി കാട്ടുകയും ചെയ്ത് അധികം വൈകുന്നതിന് മുമ്പാണ് ബോറിസ് ചരിത്രപരമായ രേഖയില്‍ ഇന്നലെ ഒപ്പു വച്ചിരിക്കുന്നത്. അടുത്ത ബുധനാഴ്ച ഇത് സംബന്ധിച്ച ഡീലുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്റില്‍ നടക്കുന്നതായിരിക്കും. യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോകുന്നതിനുള്ള ഔദ്യോഗിക രേഖയിലാണ് ബോറിസ് ഇന്നലെ ഒപ്പ് വച്ചിരിക്കുന്നത്. ഡൗണിംഗ് സ്ട്രീറ്റിലിരുന്ന് വിത്ത്ഡ്രാവല്‍ കരാറിന്റെ ഒഫീഷ്യല്‍ കോപ്പിയില്‍ തന്റെ പാര്‍ക്കര്‍ പേനയാലാണ് ബോറിസ് ഇന്നലെ ഒപ്പിട്ടിരിക്കുന്നത്.

ബ്രക്സിറ്റിന്റെ പേരില്‍ മാസങ്ങളോളം നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ടാണ് പ്രസ്തുത ഡീലില്‍ ബോറിസ് ഒപ്പ് വച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. നിരവധി വര്‍ഷങ്ങളായി ബ്രക്സിറ്റിനെ ചൊല്ലിയുണ്ടായ വാദപ്രതിവാദങ്ങള്‍ക്കും ചേരിതിരിവിനും ഇത് അറുതി വരുത്തുമെന്നാണ് കരുതുന്നതെന്ന പ്രതീക്ഷയും ഈ അവസരത്തില്‍ ബോറിസ് പ്രകടിപ്പിക്കുന്നുണ്ട്. വിത്ത്ഡ്രാവല്‍ കരാറിലൊപ്പ് വച്ചത് വളരെ വിസ്മയകരമായ അനുഭവമാണെന്നാണ് ബോറിസ് പ്രതികരിച്ചിരിക്കുന്നത്. 2016ലെ യൂറോപ്യന്‍ യൂണിയന്‍ റഫറണ്ട ഫലം ഇതിലൂടെ അവസാനം നടപ്പിലാക്കിയിരിക്കുന്നുവെന്നാണ് ബോറിസ് പറയുന്നത്.

ബ്രക്സിറ്റിലൂടെ യുകെ യൂണിയനില്‍ നിന്നും പുറത്തെത്തുന്നതോടെ നിലവില്‍ കൂടുതല്‍ ഐക്യത്തോടെ യുകെ മുന്നോട്ടു പോകണമെന്നാണ് ബോറിസ് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതു സേവനങ്ങള്‍ മികച്ച രീതിയില്‍ പ്രദാനം ചെയ്യുന്നതിനും മികച്ച അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ബോറിസ് പറയുന്നു. ബ്രക്സിറ്റിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനുമായി പുതിയൊരു ബന്ധമുണ്ടാക്കിയെടുക്കുന്നതിന് പുറമെ യൂണിയന് പുറത്തുള്ള രാജ്യങ്ങളുമായും പുതിയ വ്യാപാര ബന്ധങ്ങളുണ്ടാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ ഞായറാഴ്ച (26-01-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category