1 GBP = 92.80 INR                       

BREAKING NEWS

ഹര്‍ത്താല്‍.. ബസ് സ്റ്റാന്‍ഡ്... ട്യൂബ് ലൈറ്റ്... എഫ്‌ഐആര്‍... ആധാര്‍... ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ പുതുതായി ഇടംപിടിച്ചത് 26 ഇന്ത്യന്‍ വാക്കുകള്‍; മറ്റു വാക്കുകള്‍ ഏതൊക്കെയെന്ന് അറിയാം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് അഡ്വാന്‍സ്ഡ് ലേണേഴ്‌സ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പില്‍ ഇടംപിടിച്ചത് 26 ഇന്ത്യന്‍ വാക്കുകള്‍. ഇതോടെ, ഇന്നലെ പ്രസിദ്ധീകരിച്ച ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പായ പത്താം പതിപ്പില്‍ 384 ഇന്ത്യന്‍ ഇംഗ്ലീഷ് വാക്കുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പുതുതായി ചേര്‍ന്ന 26 ഇന്ത്യന്‍ ഇംഗ്ലിഷ് പദങ്ങളുടെ കൂട്ടത്തില്‍ ഹര്‍ത്താല്‍, ആധാര്‍, ബസ് സ്റ്റാന്‍ഡ്... ട്യൂബ് ലൈറ്റ്... എഫ്‌ഐആര്‍, ഡബ്ബ, (ചോറ്റുപാത്രം) ശാദി (വിവാഹം) തുടങ്ങിയ 26 വാക്കുകളാണ് ഉള്‍പ്പെട്ടത്. പുതിയ പതിപ്പില്‍ chatbot, fake news തുടങ്ങി ആയിരത്തിലധികം പുതിയ വാക്കുകളുമുണ്ട്.

പുതിയതായി ചേര്‍ക്കപ്പെട്ട 26 ഇന്ത്യന്‍ വാക്കുകളില്‍ 22 എണ്ണം അച്ചടിച്ച ഡിക്ഷനറിയിലും മാറ്റുള്ളവ ഡിജിറ്റല്‍ ഡിക്ഷണറിയിലുമാണ്. വര്‍ഷം കഴിയും തോറുമുള്ള ഭാഷയിലെ മാറ്റവും സമകാല സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള വാക്കുകളാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് പറഞ്ഞു. പുതിയ പതിപ്പ് ഓക്‌സ്‌ഫോര്‍ഡ് ലേണേഴ്‌സ് ഡിക്ഷണറി വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും ലഭിക്കും. വെബ്‌സൈറ്റില്‍ ഓഡിയോ-വീഡിയോ ട്യൂറ്റോറിയല്‍സ്, വീഡിയോ വാക്ക്, സെല്‍ഫ് സ്റ്റഡി ആക്റ്റിവിറ്റീസും ലഭ്യമാണ്.

ഇന്ത്യയില്‍ വ്യാപകമായി പ്രയോഗത്തിലുള്ള ബസ് സ്റ്റാന്‍ഡ്, ട്യൂബ് ലൈറ്റ്, ഡ്രീംഡ് യൂണിവേഴ്‌സിറ്റി, എഫ്‌ഐആര്‍ എന്നിവ അച്ചടിച്ച പതിപ്പിലും കറന്റ് (വൈദ്യുതി), ലൂട്ടര്‍ (മോഷ്ടാവ്), ലൂട്ടിങ് (മോഷണം), ഉപജില്ല എന്നീ വാക്കുകള്‍ ഓണ്‍ലൈന്‍ പതിപ്പിലും ഇടംകണ്ടെത്തി. പുതുക്കിയ ഡിക്ഷണറിയുടെ ആപ് ലഭ്യമാണ്. വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന തരത്തില്‍ സഹായകമാകുന്ന വെബ്സൈറ്റ് ആപ്ലിക്കേഷന്‍ വേര്‍ഷനുകളില്‍ പുതിയ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി ലഭ്യമാകും. 

ആറു ലക്ഷത്തോളം വാക്കുകളുടെ ശേഖരമാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി. ഇംഗ്ലീഷ് ഭാഷയുടെ ശരിയായ ചരിത്ര പുസ്തകമായാണ് നിഘണ്ടുവിനെ പ്രസാധകരായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് വിശേഷിപ്പിക്കുന്നത്. 77 വര്‍ഷമായി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ വാക്കുകളും അര്‍ത്ഥങ്ങളും ശേഖരിച്ച് വയ്ക്കുന്നു. 1942ല്‍ ജപ്പാനിലാണ് ഓക്‌ഫോര്‍ഡ് ഡിക്ഷണറി ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് 1948ല്‍ ഡിക്ഷണറി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി പ്രസ്സില്‍ അച്ചടിക്കാന്‍ തുടങ്ങി.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ ഞായറാഴ്ച (26-01-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category