1 GBP = 94.40 INR                       

BREAKING NEWS

രാജപദവി ഒഴിഞ്ഞു രാജബന്ധത്തിന്റെ സുഖം നുണഞ്ഞ് മേഗന്‍ ഇറങ്ങി പുറപ്പെട്ടത് അമേരിക്കന്‍ പ്രസിഡന്റാവാന്‍; അടുത്ത തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ നിലപാടെടുക്കും; ഭാവിയില്‍ ലോകപോലീസ് പദവി ഏറ്റെടുത്തേക്കും

Britishmalayali
kz´wteJI³

ബ്രിട്ടീഷ് രാജ പദവി തന്റെ ഭര്‍ത്താവായ ഹാരി രാജകുമാരനൊപ്പം ഉപേക്ഷിച്ച മേഗന്‍ മെര്‍ക്കല്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റാവുകയെന്ന ലക്ഷ്യം വച്ചാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജബന്ധത്തിന്റെ സുഖം നുണഞ്ഞതിന് ശേഷം ഭര്‍ത്താവിനും മകനുമൊപ്പം കൊട്ടാരം വിട്ടിറങ്ങിയിരിക്കുന്ന  മേഗന്‍ യുഎസ് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി അടുത്ത തെരഞ്ഞെടുപ്പില്‍ നിലവിലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത നിലപാടെടുക്കാനും മേഗന്‍ ഒരുങ്ങുന്നുണ്ട്. തുടര്‍ന്ന് വരും കാലങ്ങളില്‍ നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പുകളിലൊന്നില്‍ മത്സരിച്ച് യുഎസ് പ്രസിഡന്റായി ലോകപോലീസിന്റെ പദവി ഏറ്റെടുക്കാനും മേഗന്‍ അണിയറയില്‍ തയ്യാറെടുത്ത് വരുന്നുവെന്നാണ് സൂചന.

ഹാരിയെ വിവാഹം കഴിച്ചതിന് ശേഷം തനിക്ക് രാഷ്ട്രീയത്തിലൊന്നും ഇടപെടാതെ നിലകൊള്ളേണ്ടി വന്നതിനാല്‍ കടുത്ത മനോവിഷമമുണ്ടായിരുന്നുവെന്നും എന്നാല്‍ നിലവില്‍ രാജപദവി ഉപേക്ഷിച്ചിരിക്കുന്നതിനാല്‍ ഇനി സജീവമായി രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാന്‍ മേഗന്‍ ഒരുങ്ങുന്നുവെന്നാണ് ഒരു രാജകീയ ഉറവിടം നല്‍കുന്ന സൂചന. ശക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളുള്ള മേഗന്‍ രാജപദവി വിട്ടിറങ്ങിയ സ്വാതന്ത്ര്യത്താല്‍ ഇനി സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയുകയും രാഷ്ട്രീയത്തില്‍ ഇടപെടുകയും ചെയ്യുമെന്നും രാജകീയ ഉറവിടം വെളിപ്പെടുത്തുന്നു.

ഇതിന്റെ ഭാഗമായി ഈ വര്‍ഷം അവസാനം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മേഗന്‍ ഇടപെട്ടേക്കാമെന്നും സൂചന ശക്തമാണ്. ഹാരിയുമായി ബന്ധമുണ്ടാകുന്നതിന് മുമ്പ് അമേരിക്കന്‍ നടിയായിരുന്ന മേഗന്‍ അന്ന് ഡൊണാള്‍ഡ് ട്രംപിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ രാജകുടുംബമായതിന് ശേഷം രാഷ്ട്രീയത്തില്‍ നിന്നും അകലം പാലിക്കുകയെന്ന നിയമം കാത്ത് സൂക്ഷിക്കുന്നതിനായി രാഷ്ട്രീയത്തില്‍ നിന്നും അകന്ന് നില്‍ക്കാന്‍ മേഗന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. എന്നാല്‍ രാജപദവി വിട്ടതിനെ തുടര്‍ന്ന് മേഗന്‍ വീണ്ടും ട്രംപിനെതിരെ തിരിയുകയോ അല്ലെങ്കില്‍ കാനഡയിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുകയോ ചെയ്താല്‍ അത് യുകെയും ഈ രാജ്യങ്ങളും തമ്മില്‍ നയതന്ത്രപരമായ പ്രശ്നങ്ങള്‍ക്ക് വരെ വഴിയൊരുക്കിയേക്കാമെന്ന ആശങ്കയും ശക്തമാണ്.

നിലവില്‍ കാനഡയിലാണ് ഹാരിയ്ക്കും മകന്‍ ആര്‍ച്ചിക്കുമൊപ്പം മേഗന്‍ കഴിയുന്നത്. അതിനാല്‍ സ്വാഭാവികമായും മേഗന്റെ സ്വഭാവം വച്ച് അവിടുത്തെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളില്‍ അവര്‍ ഇടപെടാന്‍ സാധ്യതയേറെയാണ്. കാനഡയിലെ മുന്‍ പ്രധാനമന്ത്രിയായ ബ്രിയാന്‍ മുല്‍റോണെയുടെ മകന്റെ ഭാര്യയായ  ജെസിക്കയുമായി വളരെ അടുത്ത ബന്ധം മേഗന്‍ പുലര്‍ത്തുന്നതിനാല്‍ കനേഡിയന്‍ രാഷ്ട്രീയത്തിലേക്ക് മേഗന്‍ കയറാനും സാധ്യത കാണുന്നുണ്ട്.നിലവിലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂവുമായി വളരെ അടുത്ത ബന്ധവും മേഗനുണ്ട്. ഹാരിക്കും മേഗനും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഭാര്യ മിഷെല്‍ ഒബാമ, അവരുടെ കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി സാറാ ലാതം, തുടങ്ങിയവരുമായി വളരെ അടുത്ത സൗഹൃദമുളളതും മേഗന് അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് വഴി വെട്ടിത്തുറക്കുന്നതിന് അവസരമേകും.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ ഞായറാഴ്ച (26-01-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category