1 GBP = 92.00 INR                       

BREAKING NEWS

മതത്തിനായി ഇന്ത്യയില്‍ പോരാട്ടം നടത്തും..... തലൈവര്‍ കാജാഭായി! ഐസിസ് സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ ഉണ്ടെന്ന സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവച്ച് ക്യൂബ്രാഞ്ച് അന്വേഷണം; തൗഫീഖിനും ഷമീമിനും ആയുധ പരിശീലനം കിട്ടിയത് തിരുവനന്തപുരത്ത്; മലയാളിയെ തൗഫീഖ് നിക്കാഹ് കഴിച്ചതും തീവ്രവാദ പ്രവര്‍ത്തനത്തിനിടെ കിട്ടിയ സൗഹൃദങ്ങളുടെ കരുത്തില്‍; കളിയിക്കാവിളയിലെ എസ് ഐ കൊലപാതകത്തിലെ അന്വേഷണം വിരല്‍ ചൂണ്ടുന്നത് കേരളം കരുതിയിരിക്കണമെന്ന മുന്‍കരുതലിലേക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ ഐസിസിന്റെ സ്ലീപ്പര്‍ സെല്ലുകളുണ്ടെന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവച്ച് കളിയിക്കാവളിയിലെ എസ് ഐയുടെ കൊലപാതകത്തില്‍ തമിഴ്നാട് പൊലീസിന്റെ അന്വേഷണം. പ്രതികള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നതിനു കൂടുതല്‍ തെളിവ് ലഭിച്ചു. പ്രതികളായ അബ്ദുല്‍ ഷമീം, തൗഫീഖ് എന്നിവരുടെ ബാഗില്‍നിന്നു കണ്ടെടുത്ത കുറിപ്പിലാണ് തീവ്രവാദബന്ധത്തിന്റെ സൂചനയുള്ളത്. വില്‍സണെ വെടിവയ്ക്കുന്നതിനു മുമ്പ് കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. വില്‍സണെ വെടിവച്ച തോക്ക് കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നു കണ്ടെടുത്തിരുന്നു. കൂടല്ലൂര്‍ സ്വദേശിയായ കാജ ഭായ് ആണ് സംഘത്തിന്റെ തലവനെന്ന സൂചനയും തമിഴ്നാട് ക്യു ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നെയ്യാറ്റിന്‍കരയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോഴാണ് ഇവരുടെ ബാഗില്‍നിന്നു തീവ്രവാദബന്ധം സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെടുത്തത്. വില്‍സണെ കൊലപ്പെടുത്തുന്നതിനായി കളിയിക്കാവിളയില്‍ എത്തും മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തി ജാഫറെന്നയാളെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ബാഗ് വീണ്ടെടുത്ത് പരിശോധിച്ചപ്പോഴാണ് കുറിപ്പ് ലഭിച്ചത്. തമിഴിലുള്ള കുറിപ്പില്‍ ഇംഗ്ലീഷില്‍ ഐഎസ് ഐ. എന്നും രേഖപ്പെടുത്തിയിരുന്നു. ജാഫറിനെ തമിഴ്നാട് ക്യു ബ്രാഞ്ച് പൊലീസ് സംഘം വിശദമായി ചോദ്യംചെയ്തു. വില്‍സണെ കുത്താന്‍ ഉപയോഗിച്ച കത്തി തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് കണ്ടെടുത്തത്. ബസ് സ്റ്റാന്‍ഡിലെ ആളൊഴിഞ്ഞ ഭാഗത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് രക്തംപുരണ്ട കത്തി കണ്ടെടുത്തത്. അബ്ദുല്‍ ഷമീമാണ് കത്തി ഉപേക്ഷിച്ച സ്ഥലം കാട്ടിക്കൊടുത്തത്.

കൊലപാതകത്തിനു ശേഷം തമ്പാനൂരിലെത്തിയ ഇരുവരും അവിടെ കത്തി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ എറണാകുളത്തേക്കു ബസില്‍ പോയതും അവിടെ ബസ് സ്റ്റാന്‍ഡിനു സമീപത്തെ അഴുക്കുചാലില്‍ തോക്ക് ഉപേക്ഷിച്ചതും. വെടിവയ്പ് നടന്ന ദിവസം വൈകീട്ട് നാലുമണിക്കു ശേഷമാണ് ഇരുവരും ബാലരാമപുരത്തെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തി കത്തി വാങ്ങിയത്. ഒപ്പം ഒരു ചോക്ളേറ്റും വാങ്ങിയിരുന്നു. പ്രതികളെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. കത്തി വാങ്ങിയ ശേഷമാണ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തി ബാഗ് ജാഫറിനെ ഏല്‍പ്പിച്ചത്. ഇതിനു ശേഷം കളിയിക്കാവിള ചെക്പോസ്റ്റില്‍ വില്‍സണെ ആക്രമിക്കുകയായിരുന്നു. പ്രതികളുടെ കേരളത്തിലുള്ള ബന്ധുക്കളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകളാണ് കളിയിക്കാവിളയിലെ കൊലപാതകത്തില്‍ നിര്‍ണ്ണായകമായതെന്ന് തമിഴ് നാട് പൊലീസ് വിലയിരുത്തുന്നു. ഇവര്‍ക്ക് ആയുധ പരിശീലനം കിട്ടിയതും തിരുവനന്തപുരത്താണെന്നാണ് വിലയിരുത്തല്‍.


ഐസിസ് ബന്ധം കണ്ടെത്തിയ കുറിപ്പില്‍ മതത്തിനായി ഇന്ത്യയില്‍ പോരാട്ടം നടത്തും, തലൈവര്‍ കാജാഭായി എന്നതടക്കം മുന്ന് വരികളാണ് കുറിപ്പിലുള്ളത്. ബെംഗളൂരുവില്‍ പിടിയിലായ കാജാ മൊയ്തിനാണ് കുറിപ്പില്‍ പറയുന്ന കാജാഭായി. ഇയാളും പൊലീസിന്റെ പിടിയിലായിരുന്നു. സാമുദായിക കലാപങ്ങളടക്കം സൃഷ്ടിക്കാന്‍ മതതിവ്രവാദം പ്രചരിപ്പിക്കുന്ന പ്രാദേശികസംഘടനകളെ ഐസിസ് അക്രമങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. കാര്യമായ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരെ ഇത്തരം സംഘടനകള്‍ ഉപയോഗിക്കുന്നു. അങ്ങനെ സ്ലീപ്പര്‍ സെല്ലുകളായി അത് മാറുന്നു. ഇവര്‍ നടത്തുന്ന അക്രമങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ സേനകള്‍ക്ക് കഴിയാറില്ല. എസ്ഐ കൊലകേസില്‍ ക്യുബ്രാഞ്ച് തിരയുന്ന തെറ്റിയോട് പുന്നയ്ക്കാട്ടുവിള സ്വദേശി കംപ്യൂട്ടര്‍ എന്‍ജിനീയറായ സെയ്തലിക്ക് വിദേശതീവ്രവാദസംഘവുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു എസ് ഐയെ കൊന്നത്. പരിചയക്കാരോട് മാന്യമായി പെരുമാറുന്ന സെയ്തലിയെ കുറിച്ച് പുറത്ത് വരുന്ന വിവരങ്ങളുടെ ഞെട്ടലിലാണ് പ്രദേശവാസികള്‍. കൊലക്കേസിലെ പ്രധാനപ്രതിയായ തൗഫീക് വിവാഹം ചെയ്തിരിക്കുന്നത് അതിര്‍ത്തിക്കടുത്തുള്ള മലയാളിയെയാണ്.

പ്രതികളും നിരോധിത തീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകരുമായ തൗഫിക്ക് , ഷെമീം എന്നിവരുമായി പൊലീസ് തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ പരിസരത്തും നെയ്യാറ്റിന്‍കരയിലും തെളിവെടുപ്പിനെത്തി. തമ്പാനൂരിലെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണു കത്തി കണ്ടെടുത്തത്. ചെക്ക്പോസ്റ്റിലെത്തിയ പ്രതികളിലൊരാള്‍ കസേരയിലിരുന്ന വില്‍സനെ മുന്ന് തവണ കുത്തിയ ശേഷമാണ് വെടിവച്ചു കൊലപ്പെടുത്തിയത്. പ്രതിയായ ഷമീം ചൂണ്ടിക്കാട്ടിയ സ്ഥലത്തു പരിശോധിച്ചപ്പോഴാണു കവറില്‍ പൊതിഞ്ഞ നിലയില്‍ രക്തം പുരണ്ട കത്തി കണ്ടത്. കൊലയ്ക്കു ശേഷം രക്ഷപ്പെടാന്‍ ബസില്‍ കയറി തമ്പാനൂരില്‍ എത്തിയ ശേഷമാണു കത്തി ഉപേക്ഷിച്ചത്.

കത്തി വാങ്ങിയ ബാലരാമപുരത്തെ കടയിലും കൊലയ്ക്കു മുന്‍പ് ഇവര്‍ പോയ നെയ്യാറ്റിന്‍കര, വിതുര എന്നിവിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുത്തു. പൊതുപണിമുടക്കു നടന്ന ദിവസം. നെയ്യാറ്റിന്‍കരയില്‍ കടകള്‍ തുറക്കാത്തതിനാലാണ് കത്തി വാങ്ങാന്‍ ബാലരാമപുരത്തേക്ക് പോയതത്രെ. നെയ്യാറ്റിന്‍കരയില്‍ പ്രതികള്‍ മണിക്കൂറോളം എന്തിനു ചെലവഴിച്ചു, പ്രാദേശികസഹായം ലഭ്യമായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category