1 GBP = 102.00 INR                       

BREAKING NEWS

ഷൈലോക്കിന്റെ വിജയം ആഘോഷിക്കുന്ന മമ്മൂക്കയേയും ഫാന്‍സിനേയും തേടി മറ്റൊരു ശുഭവാര്‍ത്ത എത്തുമോ? രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിക്ക് മെഗാ സ്റ്റാര്‍ അര്‍ഹാനാകുമെന്ന് സൂചന; പത്മവിഭൂഷണ്‍ മമ്മൂട്ടിയ്ക്കെന്ന് റിപ്പോര്‍ട്ട്; നാദസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കര്‍ക്കും കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിക്കും പത്മാ പുരസ്‌കാരം കിട്ടുമെന്നും വാര്‍ത്ത; കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് കേരളം

Britishmalayali
kz´wteJI³

തിരുവനന്തപുരം: മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിക്കു രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ ലഭിക്കുമെന്നു സൂചന. മംഗളം പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം മലയാളത്തിന്റെ മറ്റൊരു മഹാനടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും ഉള്‍പ്പെടെ 14 പേര്‍ക്കു മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചിരുന്നു.

തിയേറ്ററുകള്‍ ആഘേഷമാക്കുകയാണ് മമ്മൂട്ടി ചിത്രം ഷൈലോക്ക്, വിജയാഘോഷത്തിനിടെ മമ്മൂട്ടിക്ക് സ്നേഹ ചുംബനം നല്‍കുന്ന സംവിധായകന്‍ അജയ് വാസുദേവിന്ഡറെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംവിധായകന്‍ തന്നെയാണ് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ഫാന്‍സിനെ ആവേശത്തിലാക്കി പത്മവിഭൂഷന്‍ പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തുമെന്ന സൂചനകളെത്തുന്നത്. അവസാന നിമിഷം മാത്രമേ ഇക്കാര്യത്തില്‍ ഉറപ്പ് നടന് പോലും കിട്ടൂ. അതുകൊണ്ട് തന്നെ മംഗളം റിപ്പോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ ആരാധകര്‍.

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കു രാജ്യം നല്‍കുന്ന ബഹുമതികളില്‍ ഭാരതരത്‌നം കഴിഞ്ഞാല്‍, രണ്ടാമത്തെ ഉയര്‍ന്ന പുരസ്‌കാരമാണു പത്മവിഭൂഷണ്‍. റിപ്പബ്ലിക് ദിനത്തോടുബന്ധിച്ചുള്ള പത്മപുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണ് മമ്മൂട്ടിക്ക് പത്മവിഭൂഷന്‍ കിട്ടുമെന്ന റിപ്പോര്‍ട്ട് എത്തുന്നത്. മംഗളത്തില്‍ എസ് നാരായണനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അതീവ രഹസ്യമായാണ് കുറച്ചു നാളുകളായി പത്മാ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇത് സ്ഥിരീകരിക്കുന്നുമില്ല. കേന്ദ്ര സര്‍ക്കാരിന് കേരളം അയച്ച പട്ടികയിലും മമ്മൂട്ടിയുടെ പേരുണ്ടെന്നാണ് സൂചന.

മുതിര്‍ന്ന നാടക-ചലച്ചിത്രനടി നിലമ്പൂര്‍ ആയിഷ പത്മശ്രീ പട്ടികയില്‍ ഉള്‍പ്പെട്ടതായും സൂചനയുണ്ട്. പുരസ്‌കാരസാധ്യതാ പട്ടികയിലുള്ള മറ്റു മലയാളികള്‍ ഇവരാണ്: നാദസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കര്‍, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. 2018-ല്‍ മമ്മൂട്ടി, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി, മേളവിസ്മയം പെരുവനം കുട്ടന്‍ മാരാര്‍, കവയിത്രി സുഗതകുമാരി, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത എന്നിവര്‍ക്കു സംസ്ഥാനസര്‍ക്കാര്‍ പത്മഭൂഷണ്‍ ശിപാര്‍ശ ചെയ്തിരുന്നു.

ഇവരില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു മാത്രമാണു ബഹുമതി ലഭിച്ചത്. 2017-ല്‍ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനും പത്മവിഭൂഷണ്‍ ലഭിച്ചിരുന്നു. 2018ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും സംഗീത സംവിധായകന്‍ ഇളയരാജയ്ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷണ്‍ സമ്മാനിച്ചിരുന്നു.  ഇത്തവണ മമ്മൂട്ടിക്കൊപ്പം ഇന്ത്യന്‍ ബോക്‌സിങ് ഇതിഹാസം മേരി കോമിന് പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് പരിഗനിക്കുന്നുണ്ട്. മേരി കോമിന് 2006 -ല്‍ പത്മശ്രീയും 2013 -ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മേരി കോമിന് പുറമെ എട്ടു വനിതാ താരങ്ങളെ പത്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചിരുന്നു.

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ പിവി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് കായിക മന്ത്രാലയം നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഇതു രണ്ടാം തവണയാണ് സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 2017 -ലെ നാമനിര്‍ദ്ദേശ പട്ടികയിലും സിന്ധുവുണ്ടായിരുന്നു. ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി ക്യാപ്റ്റന്‍ റാണി റാംപാല്‍, ഷൂട്ടിങ് താരം സുമ ഷിരൂര്‍, പെഡലിങ് താരം മണിക ബത്ര, പര്‍വതാരോഹകരായ തഷി, നുങ്‌സി മാലിക് എന്നിവരാണ് നാമനിര്‍ദ്ദേശ പട്ടികയിലെ മറ്റു താരങ്ങള്‍. ഇവരെ പത്മശ്രീ പുരസ്‌കാരത്തിനാണ് കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category