1 GBP = 92.40 INR                       

BREAKING NEWS

ന്യൂകാസില്‍ ആശുപത്രിയില്‍ എത്തിച്ചയാള്‍ക്ക് അണുബാധയെന്ന് സംശയം; രണ്ടാഴ്ചയ്ക്കുള്ളില്‍ വുഹാനി ല്‍ നിന്നെത്തിയ 2000 പേരെ പരിശോധിക്കും; ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കൊറോണ വൈറസ് യൂറോപ്പില്‍ എത്തുമ്പോള്‍ എങ്ങും ആശങ്ക

Britishmalayali
kz´wteJI³

ചൈനയില്‍ മരണം വിതച്ച് കൊണ്ട് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന കൊലയാളി വൈറസായ കൊറോണ നിലവില്‍ അതിര്‍ത്തികള്‍ ഭേദിച്ച് യൂറോപ്പിലും എത്തിച്ചേര്‍ന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ന്യൂകാസില്‍ ആശുപത്രിയില്‍ എത്തിച്ചയാള്‍ക്ക് അണുബാധയെന്ന് സംശയമുണ്ടായതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ കടുത്ത ജാഗ്രതയാണ് പുലര്‍ത്തി വരുന്നത്.

രണ്ടാഴ്ചക്കുള്ളില്‍ വുഹാനില്‍ നിന്നെത്തിയ 2000 പേരെ പരിശോധിക്കാനായി ബ്രിട്ടന്‍ കടുത്ത ശ്രമങ്ങളാണ് നടത്തി വരുന്നത്.  ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യൂറോപ്പില്‍ കടുത്ത മുന്നറിയിപ്പുകളും ജാഗ്രതയും നിലവില്‍ വന്നിട്ടുണ്ട്. കൊറോണ വൈറസ് അതിര്‍ത്തി കടന്ന് യൂറോപ്പില്‍ എത്തുമ്പോള്‍ എങ്ങും ആശങ്ക മാത്രമാണ് നിഴലിക്കുന്നത്.

അതിനിടെ ചൈനയില്‍ കൊറോണ ബാധിച്ച് 41 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുമുണ്ട്. യുകെയില്‍ കൊറോണ ബാധിച്ചുവെന്ന് സംശയിക്കുന്ന രോഗികളില്‍ ചിലരെ കടുത്ത പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ ആരംഭിച്ചിട്ടുണ്ട്. അതിനിടെയാണ് ന്യൂ കാസില്‍ ആശുപത്രിയിലെത്തിച്ചയാള്‍ക്ക് കൊറോണ ബാധിച്ചുവെന്ന സംശയം ദൃഢമായിരിക്കുന്നത്. 45 കാരനായ മൈക്കല്‍ ഹോപിനാണ് ഈ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ന്യൂ കാസിലിലെ റോയല്‍ ഇന്‍ഫേര്‍മറിയില്‍ ചികിത്സയിലാണ്. കൊറോണയുടേതിന് തുല്യമായ ലക്ഷണങ്ങള്‍ തനിക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൈക്കല്‍ ഫോണില്‍ തന്റെ ജിപിയോട് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.

വുഹാനില്‍ ആര്‍ട്ട് പഠിപ്പിക്കുന്ന മൈക്കല്‍ അവിടെ നിന്നുമെത്തിയിട്ട് ഏതാനും ദിവസങ്ങളായിട്ടേ ഉള്ളൂവെന്നതാണ് ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്. യുകെയില്‍ കൊറോണ ബാധയുണ്ടെന്ന സംശയത്താല്‍ പരിശോധനകള്‍ക്ക് വിധേയരായ 14 പേരില്‍ മൈക്കലും ഉള്‍പ്പെടുന്നു.  കൊറോണ ബാധ യുകെയിലെത്തുന്നതിന് തടയിടുന്നതിനായി യുകെ ഗവണ്‍മെന്റ് അടിയന്തിര കോബ്ര കമ്മിറ്റി ഇന്നലെ വിളിച്ച് ചേര്‍ത്തിരുന്നു. കഴിഞ്ഞ മാസം കൊറോണ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട ശേഷം അവിടെ നിന്നും 2000ത്തില്‍ അധികം പേര്‍ യുകെയിലേക്ക് വന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവരെ കണ്ടെത്തി പരിശോധനകള്‍ നടത്താനാണ് യുകെ അധികൃതര്‍ തിരക്കിട്ട് ശ്രമിക്കുന്നത്.

ഫ്രാന്‍സില്‍ പാരീസിലും ബോര്‍ഡ്യൂക്സിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടു പേര്‍ക്ക് കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ആദ്യത്തെ കൊറോണ കേസുകളാണ് ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ഫ്രാന്‍സിലെ ഹെല്‍ത്ത് മിനിസ്റ്ററായ ആഗ്‌നെസ് ബുസിന്‍ പറയുന്നത്. ബോര്‍ഡ്യൂക്സില്‍ രോഗബാധ സ്ഥിരീകരിച്ച 48കാരന്‍ ബുധനാഴ്ച ഫ്രാന്‍സിലെത്തുന്നതിന് മുമ്പ് വുഹാനിലൂടെ സഞ്ചരിച്ചിരുന്നു. കൊറോണ ബാധിച്ച് വുഹാനില്‍ നിന്നുമെത്തിയ ഇയാള്‍ കെയറിലാകുന്നതിന് മുമ്പ് ഫ്രാന്‍സിലെ പത്ത് പേരുമായി ഇടപഴകിയെന്ന ആശങ്കയും ശക്തമാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് അധികൃതര്‍ ഇപ്പോള്‍.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ ഞായറാഴ്ച (26-01-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category