1 GBP = 93.20 INR                       

BREAKING NEWS

ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ നിരാകരിക്കുന്ന വെളിപ്പെടുത്തലുമായി പെന്റഗണ്‍: ഇറാന്‍ മിസൈലാക്രമണത്തില്‍ 34 സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി റിപ്പോര്‍ട്ട്; പകുതി സൈനികരും പരിക്കില്‍ നിന്നും മോചിതരായെന്നും പെന്റഗണ്‍

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായി എന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാന്‍ സൈന്യം ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇറാഖിലെ വ്യോമത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ 34 സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്കയുടെ വെളിപ്പെടുത്തല്‍. ഇതില്‍ പകുതി പേര്‍ പരിക്കില്‍ നിന്ന് മോചിതരായിട്ടുണ്ടെന്നും പെന്റഗണ്‍ അറിയിച്ചിരിക്കുന്നത്. ഇറാന്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് കാര്യമായി നഷ്ടം വരുത്തിയിട്ടില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ നിരാകരിക്കുന്നതാണ് പെന്റഗണിന്റെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

പരിക്കേറ്റവരില്‍ 17 പേര്‍ ജര്‍മനിയില്‍ ചികിത്സലായിരുന്നു. ഇതില്‍ എട്ട് പേര്‍ അമേരിക്കയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഒമ്പത് പേര്‍ ജര്‍മനിയില്‍ തന്നെ തുടരുകയാണ്. ഈ മാസം എട്ടിനാണ് ഇറാഖിലെ ഐന്‍-അല്‍ അസദ് വ്യോമതാവളത്തിന് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണം.

തങ്ങളുടെ സൈനികര്‍ക്ക് പരിക്കേറ്റില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യം പറഞ്ഞത്. എന്നാല്‍ 17 സൈനികര്‍ക്ക് പരിക്കേറ്റുവെന്ന വിവരം ദിവസങ്ങള്‍ക്ക് ശേഷം പുറത്തുവന്നു. കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റുവെന്നും അവരെ ചികില്‍സയ്ക്കായി ജര്‍മനിയിലേക്ക് കൊണ്ടുപോയെന്നുമാണ് യുഎസ് സൈന്യം ഇപ്പോള്‍ പറയുന്നത്.

അമേരിക്കന്‍ സൈനികര്‍ ഏറെയുള്ള രണ്ട് താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്‍ സൈന്യം ആക്രമണം നടത്തിയത്. 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇത് നിഷേധിച്ച യുഎസ് പ്രസിഡന്റ് സൈനികര്‍ സുരക്ഷിതരാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category