1 GBP = 93.60 INR                       

BREAKING NEWS

രുചിയുള്ള ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി; നിരീക്ഷണത്തില്‍ പ്രത്യേകം മുറികളില്‍ താമസിക്കുന്നതിനാല്‍ അധികാരികള്‍ തരുന്ന ആഹാരം തന്നെ കഴിക്കണം; അറബിയാഹാരമാണു കിട്ടുന്നതെന്ന് പരാതി; സൗദിയില്‍ നിരീക്ഷണത്തിലുള്ളത് 100ഓളം മലയാളി നഴ്സുമാര്‍; 20 പേര്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തി; ഇടപെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

Britishmalayali
kz´wteJI³

റിയാദ്: കൊറോണ വൈറസ് സംശയത്തെത്തുടര്‍ന്ന് സൗദി അറേബ്യയിലെ അബഹയിലുള്ള അല്‍ ഹയാത് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിച്ചിരുന്ന മലയാളി നഴ്‌സുമാരില്‍ 20 പേര്‍ക്ക് രോഗങ്ങളൊന്നുമില്ല. വൈറസ് ബാധിച്ചിട്ടില്ലെന്നു കണ്ടെത്തിയതോടെ ഇവര്‍ ഐസൊലേഷന്‍ വാര്‍ഡ് വിട്ടു. വാര്‍ഡില്‍ ശേഷിക്കുന്ന പത്തു മലയാളികളുടെ പരിശോധനാഫലം ശനിയാഴ്ച വരും.

സൗദിയിലെ വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന ആയിരത്തോളം മലയാളികളാണ് കഴിഞ്ഞ നാലുദിവസത്തിനിടെ കൊറോണ വൈറസ് സംബന്ധിച്ച പരിശോധനയ്ക്ക് വിധേയരായത്. വൈറസ് ബാധിച്ചതായി സംശയംതോന്നുന്ന ഇന്ത്യക്കാര്‍ ആശുപത്രിയില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് റിയാദിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ഇവര്‍ക്ക് ഉടന്‍തന്നെ ആശുപത്രി വിടാന്‍ കഴിയും. അതിനിടെ, ഒരു ഫിലിപ്പീന്‍ യുവതിക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രിയിലേക്കു മാറ്റി. രുചിയുള്ള ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി. നിരീക്ഷണത്തില്‍ പ്രത്യേകം മുറികളില്‍ താമസിക്കുന്നതിനാല്‍ അധികാരികള്‍ തരുന്ന ആഹാരം തന്നെ കഴിക്കണം. അറബിയാഹാരമാണു കിട്ടുന്നതെന്ന് സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച രോഗിയെ ചികിത്സിച്ച മലയാളി നഴ്സുമാര്‍ പറഞ്ഞതായി ആന്റോ ആന്റണി എംപി പറയുന്നു.

മുന്‍കരുതലായാണ് ഇവരെ അഞ്ചുദിവസമായി പ്രത്യേകം മുറികളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അവരുമായി ഫോണില്‍ ബന്ധപ്പെട്ട ആന്റോ ആന്റണി എംപി. പറഞ്ഞു. ഇവര്‍ക്ക് കൃത്യമായി ഭക്ഷണം കിട്ടുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എംബസി ഇടപെട്ട് ക്രമീകരണം ചെയ്തെന്നാണ് വിവരം.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളിലെ മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. വൈറസ് ബാധ സംശയിക്കുന്ന സൗദിയിലെ മലയാളി നഴ്‌സിന് വിദഗ്ധചികിത്സ ലഭ്യമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യന്‍ ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ക്കയച്ച കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category