1 GBP = 92.80 INR                       

BREAKING NEWS

അക്രമികള്‍ രക്ഷപ്പെടാതിരിക്കാന്‍ അവസാന മാര്‍ഗമായി റോഡിന് നടുവില്‍ കയറി നിന്നു; എന്നെ കൊന്നിട്ട് മാത്രമേ ജെസിബി കൊണ്ട് പോകുള്ളു എന്ന് പറഞ്ഞത് പക കൂട്ടി; ഒരു മടിയുമില്ലാതെ ഇടിച്ചു കൊന്ന് ക്രൂരത; മണ്ണ് മോഷണം വിളിച്ചറിയിച്ചിട്ടും പൊലീസ് എത്തിയത് ഗുണ്ടാ സംഘത്തിന്റെ കൊലപാതകത്തിനു ശേഷമുള്ള രക്ഷപ്പെടലും ഉറപ്പിച്ച്; വാഹന പരിശോധനയ്ക്കിടെ എങ്ങനെ വരുമെന്ന ന്യായവുമായി ജനമൈത്രീ പൊലീസും; അമ്പലത്തിന്‍കാലയില്‍ സംഗീതിന്റെ ജീവനെടുത്തത് ഗുണ്ടകളും പൊലീസും ചേര്‍ന്ന് തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ജെസിബിയുമായി അക്രമികള്‍ രക്ഷപ്പെടാതിരിക്കാന്‍ അവസാന മാര്‍ഗമായാണ് റോഡിന് നടുവില്‍ സംഗീത് കയറി നിന്നത്. എന്നെ കൊന്നിട്ട് ജെസിബി കൊണ്ട് പോകുള്ളു എന്ന് പറഞ്ഞ് സംഗീത് നിന്നു. പക്ഷേ ജെസിബി കൊണ്ട് ഒര് മടിയും ഇല്ലാതെ സംഗീതിനെ ഇടിച്ച് കൊല്ലുകയായിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് ഈ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

കാട്ടക്കടയ്ക്ക് അടുത്ത് അമ്പലത്തിന്‍കാലയില്‍ മണ്ണ് മാന്തികൊണ്ട് ഇടിച്ചു വീഴ്ത്തി സംഗീതിനെ കൊലപ്പെടുത്തിയ കേസില്‍ 6 പേര്‍ക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മണ്ണ് മാന്തി ഡ്രൈവര്‍ ചാരുപാറ വിജിന്‍ നിവാസില്‍ വിജിന്‍ (29) പൊലീസ് കസ്റ്റഡിയിലുണ്ട്. ഇയാളെ കൂടാതെ ടിപ്പര്‍ ഉടമ ഉത്തമനെന്ന് വിളിക്കുന്ന മണികണ്ഠന്‍നായര്‍ (34), മണ്ണ് മാന്തിയുടെ ഉടമ ചാരുപാറ സ്വദേശി സജു(53), ടിപ്പര്‍ ഡ്രൈവര്‍മാരായ രണ്ടു പേരും ഒരു സഹായിയും എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

സംഭവ സമയം മണ്ണ് മാന്തി ഓടിച്ചിരുന്നത് വിജിനാണെന്നു സ്ഥിരീകരിച്ചു. മണ്ണ് മാന്തിയുടെ ഉടമയുടെ സഹോദര പുത്രനാണ് വിജിന്‍. മണ്ണുമാന്തിയുടെ ബക്കറ്റ് കൊണ്ടും ടിപ്പറിന്റെ വശം കൊണ്ടുമുള്ള ഇടിയില്‍ തലയ്ക്കും വാരിയെല്ലുകള്‍ ഒടിഞ്ഞുനുറുങ്ങി ആന്തരാവയവങ്ങള്‍ക്കും ഏറ്റ ഗുരുതര പരുക്കാണ് സംഗീതിന്റെ മരണകാരണം. മണ്ണുമാന്തി മതിലിന്റെ ഒരു ഭാഗം ഇടിച്ച് തെറിപ്പിച്ചത് ശരീരത്തിലേക്ക് പതിക്കുക കൂടി ചെയ്തത് പരുക്കുകളുടെ എണ്ണം കൂട്ടി. ആദ്യം സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡി.കോളജിലും എത്തിച്ചു.

അര്‍ധരാത്രി മണ്ണ് മാന്തിയുടെ മുഴക്കം കേട്ടാണ് പരിസരവാസികള്‍ ഉണര്‍ന്നത്. ഈ ഭൂമിയില്‍ നിന്ന് മണ്ണെടുത്തിരുന്നതിനാല്‍ കാര്യമാക്കിയില്ല. ഇതിനിടെ 15 മിനിറ്റിനുള്ളില്‍ സമീപത്തെ വീട്ടിലേക്കു സംഗീതിന്റെ ഫോണ്‍ കോള്‍. ''ഞാന്‍ സ്ഥലത്തില്ല. എന്റെ വീടിനു പിന്നില്‍ ആരോ മണ്ണ് ഇടിക്കുന്നു. ഒന്ന് നോക്കണം. ഞാനിതാ വരുന്നു.'' പല അയല്‍വാസികളെയും വിളിച്ച് സംഗീത് വിളിച്ച് ഇതേ കാര്യം പറഞ്ഞു. പരിസര വാസികള്‍ സംഗീതിന്റെ വീടിനു മുന്നിലെത്തി. അവരുടെ എതിര്‍പ്പു വകവയ്ക്കാതെ ഇടിച്ച മണ്ണുമായി ടിപ്പറുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. മണ്ണ് മാന്തിയുടെ ഉടമയുടെ സംഘാംഗം ബൈക്കുമായി കാവലുണ്ട്. 12 മണിയോടെ സംഗീതെത്തി. മണ്ണ് മാഫിയ സംഘത്തോട് കയര്‍ത്തു. നാട്ടുകാരും ഇടപെട്ടു. ഈ സമയമൊക്കെ ഭാര്യ സംഗീത കാട്ടാക്കട പൊലീസിനെ വിളിച്ച് സഹായം തേടുകയാണ്. അവര്‍ നിഷ്‌കരുണം അവഗണിച്ചു..വാക്കേറ്റം രൂക്ഷമാകുന്നതിനിടെ മണ്ണ് മാന്തിയുടെയും ടിപ്പറിന്റെയും ഉടമകളെത്തി. അനുനയ ശ്രമങ്ങള്‍ തുടങ്ങി.

സഹോദരിയുടെ ഭൂമിയും സംഗീതിന്റെ ഭൂമിയും വേര്‍തിരിക്കുന്ന അതിര്‍ത്തി ഇടിച്ചാണ് മണ്ണെടുത്തത്. ഇവിടെ മതില്‍ കെട്ടാനുള്ള സംവിധാനമുണ്ടാക്കിയാല്‍ പരാതിയില്ലെന്നായി ഒത്തുതീര്‍പ്പ്.. പരിസരവാസികളും ഇതിനോട് യോജിച്ചു. ആദ്യം സമ്മതിച്ച മണ്ണ് മാന്തി ,ടിപ്പര്‍ ഉടമകള്‍ പിന്നീട് ഭീഷണിയുടെ സ്വരമുയര്‍ത്തി. ഇതോടെ സംഗീതും പ്രകോപിതനായി. ഇതിനിടെ മാഫിയ സംഘത്തിലെ കൂടുതല്‍പേര്‍ എത്തിയതോടെ വാക്കേറ്റം രൂക്ഷമായി. പൊലീസിനെ അറിയിച്ച് ഒരു മണിക്കൂറോളമായിട്ടും ഫലമില്ലാഞ്ഞതിനാല്‍ സംഗീത് ഫോണ്‍ ചെയ്യാനായി വീണ്ടും വീട്ടിലേക്കു കയറി. ടിപ്പറും മണ്ണുമാന്തിയും പുറത്തുപോകാതിരിക്കാന്‍ കാര്‍ കുറുകെയിട്ടാണ് സംഗീത് പോയത്. എന്നാല്‍ കാര്‍ ലോക്ക് ചെയ്തിരുന്നില്ല.

ടിപ്പറിനും മണ്ണ് മാന്തിക്കും തടസ്സമായി കിടന്ന സംഗീതിന്റെ കാര്‍ റോഡിലേക്ക് മാറ്റി. നൊടിയിടയില്‍ വീടിന്റെ പിന്‍ഭാഗത്ത് മേല്‍ക്കൂയോട് ചേര്‍ന്ന് സ്ഥാപിച്ച ഷീറ്റും മതിലും തകര്‍ത്ത് മണ്ണ് മാന്തിയും ടിപ്പറും റോഡിലേക്ക് പാഞ്ഞു. തടയാന്‍ വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് പാഞ്ഞ സംഗീതിനെ മണ്ണ് മാന്തിയുടെ ബക്കറ്റ് ഉപയോഗിച്ച് ഇടിച്ച് മതിലരികിലേക്ക് തള്ളി. ടിപ്പര്‍ ഡ്രൈവര്‍ പക തീരാതെ മതിലിലേക്ക് ചേര്‍ത്ത് വാഹനമോടിച്ചു. മതിലിടിഞ്ഞതും സംഗീതിന്റെ പുറത്തേക്കു വീണു. തലയ്ക്കും മുഖത്തിനും ഗുരുതര പരുക്കേറ്റു. വാരിയെല്ലുകള്‍ തകര്‍ന്നു. അപ്പോഴും കാട്ടാക്കട പൊലീസ് സ്ഥലത്ത് എത്തിയില്ല. പൊലീസ് എത്തിരുന്നുവെങ്കില്‍ സംഗീതിന്റെ ജീവനെടുത്ത സംഘര്‍ഷം കൈവിട്ട് പോകില്ലായിരുന്നു.

വനം വകുപ്പിന്റെ പദ്ധതിക്കായി സംഗീതിന്റെ പുരയിടത്തില്‍നിന്നു നേരത്തേ മണ്ണെടുത്തിരുന്നു. അന്നു മണ്ണെടുത്ത സംഘം വ്യാഴാഴ്ച രാത്രിയോടെ മണ്ണുമാന്തിയും രണ്ടു ടിപ്പര്‍ ലോറികളുമായി വീണ്ടും മണ്ണെടുക്കാനെത്തി. കോഴിക്കച്ചവടം നടത്തുന്ന സംഗീത് ബിസിനസ് ആവശ്യത്തിനായി പുറത്തുപോയിരുന്നു. ഫോണില്‍ ഭാര്യ വിവരമറിയിച്ചതിനെത്തുടര്‍ന്നു സംഗീത് എത്തിയപ്പോഴേക്കും ടിപ്പറുകളില്‍ മണ്ണുനിറച്ചിരുന്നു. തര്‍ക്കമുണ്ടായപ്പോള്‍ത്തന്നെ വിളിച്ചറിയിച്ചിട്ടും എല്ലാം കഴിഞ്ഞാണു പൊലീസ് എത്തിയത്. തക്കസമയത്ത് എത്തിയിരുന്നെങ്കില്‍ കൊലപാതകം ഒഴിവാകുമായിരുന്നെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പൂവച്ചലില്‍ വാഹനപരിശോധന നടത്തുകയായിരുന്നെന്നും അതാണു വൈകിയതെന്നും പൊലീസ് പറയുന്നു.

പിന്നീടു നെടുമങ്ങാട് ഡിവൈ.എസ്പി: സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. അഞ്ചംഗ സംഘമാണു മണ്ണെടുക്കാന്‍ എത്തിയതെന്നാണു നാട്ടുകാര്‍ പറയുന്നത്. മുഖ്യപ്രതിയെന്നു കരുതുന്ന ആള്‍ ഒളിവിലാണ്. അയാള്‍ക്കും ടിപ്പര്‍ ലോറിയുടെ ഉടമയ്ക്കും വേണ്ടി തെരച്ചില്‍ തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category