1 GBP = 94.20 INR                       

BREAKING NEWS

ഡയറക്ടറുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങള്‍ മാറ്റാന്‍ ഗവേണിങ് ബോഡി യോഗം അനുമതി നല്‍കിയെന്ന് കത്തയച്ചത് ഭാവിയില്‍ കസേര ഉറപ്പിക്കാന്‍; നാം മുന്നോട്ട് പരിപാടിയിലെ സഖാവായ പ്രൊഡ്യൂസറെ പീഡന കേസില്‍ നിന്ന് രക്ഷിച്ച വിശ്വസ്തന്‍; ടിഎന്‍ സീമയുടെ ഭര്‍ത്താവിന് ശ്രീമതി ടീച്ചറിന്റെ മകന്റെ ഗതി വരില്ല; ബന്ധുത്വ നിയമന ചര്‍ച്ചകള്‍ ജയരാജനെതിരെ ഉയരാത്തതിന് കാരണം മുഖ്യമന്ത്രിക്കുള്ള പ്രത്യേക താല്‍പ്പര്യം; സിഡിറ്റിനെ മുന്‍ എംപിയുടെ ഭര്‍ത്താവ് ജയരാജന്‍ സ്വന്തമാക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സിഡിറ്റിലെ ബന്ധുനിയമനവുമായി വീണ്ടും സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുലയ്ക്കുമ്പോള്‍ സിപിഎമ്മിലും അതൃപ്തികള്‍ ഏറെ. സിപിഎം സംസ്ഥാനസമിതിയംഗം ടി.എന്‍.സീമയുടെ ഭര്‍ത്താവ് ജി.ജയരാജിനെ സിഡിറ്റ് ഡയറക്ടറായി നിയമിച്ചത് പക്ഷേ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകില്ല. സിപിഎമ്മിലെ പലര്‍ക്കും എതിര്‍പ്പുണ്ടെക്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനെതിരെ സംസാരിക്കുന്നത് ഗുണകരമാകില്ലെന്ന് അവര്‍ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ വ്യവസായ മന്ത്രിയായിരിക്കെ ഇപി ജയരാജന് രാജിവയ്ക്കേണ്ടി വന്നതിന് സമാനമായ ചര്‍ച്ച സിഡിറ്റില്‍ ഇപ്പോള്‍ സിപിഎമ്മിലുണ്ടാകില്ല. ജയരാജിനു മതിയായ യോഗ്യതയില്ലെന്നു കാണിച്ചു ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതി അവഗണിച്ചാണു നിയമനം.

വ്യവസായ മന്ത്രിയായിരിക്കെ പൊതുമേകലാ സ്ഥാപനത്തില്‍ പികെ ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ നിയമിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ഇപി ജയരാജന്‍ കുറച്ചു കാലത്തേക്ക് മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്നു. സുധീര്‍ നമ്പ്യാരെ മാറ്റുകയും ചെയ്തു. എന്നാല്‍ ഇതൊന്നും സിഡിറ്റിലെ ജയരാജന്റെ നിയമനത്തില്‍ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അറിവോടെയാണ് ജി ജയരാജനെ നിയമിക്കുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മില്‍ ആരും ഈ വിഷയം ചര്‍ച്ചയാക്കില്ല. എന്നാല്‍ നിയമനത്തെ കോടതിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. ബന്ധുത്വ നിയമനത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ജി ജയരാജന്റെ നിയമനം.

പുനര്‍നിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വര്‍ഷത്തേക്കു നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ജയരാജ് ഇന്നലെ ഡയറക്ടറായി ചുമതലയെടുക്കുകയും ചെയ്തു. വിപുലമായ പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവര്‍ത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണു നിയമനമെന്ന് ഉത്തരവില്‍ പറയുന്നു. സിഡിറ്റിന്റെ നിയമാവലി പ്രകാരം ഭരണസമിതി നിര്‍ദ്ദേശിക്കുന്ന പാനലില്‍ നിന്നു മാത്രമേ സര്‍ക്കാരിന് ഡയറക്ടറെ നിയമിക്കാനാകൂ. ജയരാജിന് സിഡിറ്റ് നിയമാവലി അനുശാസിക്കുന്ന യോഗ്യതയില്ലെന്നും കത്തിലുണ്ടായിരുന്നു. ഡയറക്ടറുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങള്‍ മാറ്റാന്‍ ഗവേണിങ് ബോഡി യോഗം അനുമതി നല്‍കിയെന്ന് ജയരാജ് സിഡിറ്റ് രജിസ്റ്റ്രാറായിരിക്കെ സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ഗവേണിങ് ബോഡി ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന വാദവും സജീവമാണ്.

ജയരാജ് രജിസ്റ്റ്രാര്‍ ആയിരുന്ന കാലത്താണ് സിഡിറ്റിന്റെ സുപ്രധാന പദ്ധതികള്‍ പലതും പുറംകരാര്‍ നല്‍കിയത്. ഇങ്ങനെ സിഡിറ്റിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തയാളെ ഡയറക്ടറാക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ സിഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തു നല്‍കിയിരുന്നു. ഭരണപക്ഷ യൂണിയനായ സിഡിറ്റ് എംപ്ലോയീസ് അസോസിയേഷനും ജയരാജിനെ ഡയറക്ടര്‍ ആക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്തെത്തി. കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘങ്ങള്‍ക്ക് വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സര്‍ക്കാരിന്റെ ഏജന്‍സി തന്നെയായ സിഡിറ്റിനു അനുമതി നല്‍കിയത് വിവാദമായിരുന്നു. അന്ന് സി-ഡിറ്റ് രജിസ്റ്റാര്‍ തസ്തികയില്‍ ജി. ജയരാജിന് റിട്ടയര്‍ ചെയ്ത ശേഷം സര്‍വ്വീസ് നീട്ടിക്കൊടുത്തത് തിരഞ്ഞെടുപ്പ് കാലത്ത് സിഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സീമയുടെ ഭര്‍ത്താവിനെ, വിരമിച്ച ശേഷം വീണ്ടും സിഡിറ്റ് രജിസ്ട്രാര്‍ തസ്തികയില്‍ പുനര്‍ നിയമനം നല്‍കിയത് വിവാദമായിരുന്നു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ 2016 ജൂണ്‍ ഒന്നിനാണ് സിഡിറ്റിന്റെ രജിസ്ട്രാര്‍ ആയി ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ നിയമിച്ചത്. ഫെബ്രുവരി 28ന് ജയരാജന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇതിന് പിന്നാലെയാണ് ജയരാജന് പുനര്‍നിയമനം നല്‍കി മാര്‍ച്ച് ഒന്നിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്ന സ്ഥാപനമാണ് സിഡിറ്റ്. തിരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിക്ക് വേണ്ടി സിഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണ് പാര്‍ട്ടി മുന്‍എംപിയായ വനിതാ നേതാവിന്റെ ഭര്‍ത്താവിന് രജിസ്റ്റാര്‍ സ്ഥാനത്ത് സര്‍വ്വീസ് നീട്ടിക്കൊടുത്തതെന്നായിരുന്നു രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പിന്നീട് റിട്ടയര്‍ ചെയ്തു. അതിന് ശേഷം വീണ്ടും അതേ സ്ഥാപനത്തില്‍ ഡയറക്ടറായി എത്തുന്നു. സിപിഎം നേതൃത്വം പറയുന്നതെല്ലാം ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥനായിരുന്നു എന്നും ജയരാജന്‍. സി ഡിറ്റിലെ പീഡനത്തില്‍ സിപിഎം സഹയാത്രികനായ പ്രൊഡ്യൂസറെ കേസില്‍ നിന്ന് രക്ഷിച്ചതും അന്ന് രജിസ്ട്രാറായിരുന്ന ജയരാജനായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നാം മുന്നോട്ട് പരിപാടിയുടെ നിര്‍മ്മാതാവായ സബ്‌നേഷിനെതിരെ പരാതി കിട്ടിയിട്ടും അത് പൊലീസിന് കൈമാറിയില്ല. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള വര്‍ക് പ്ലെയ്‌സ് ഹരാസ്‌മെന്റ് നിയമ പ്രകാരം പൊലീസില്‍ പരാതികൊടുക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന ന്യായവുമായി അന്ന് പ്രൊഡ്യൂസറെ കേസില്‍ നിന്ന് രക്ഷിച്ചു. സിപിഎം സംസ്ഥാ സമിതി അംഗവും സ്ത്രീപക്ഷ സഹയാത്രികയുമായ ടിഎന്‍ സീമയുടെ ഭര്‍ത്താവാണ് ജി ജയരാജന്‍. സിപിഎം നേതൃത്വവുമായി ജയരാജനും അടുത്ത ബന്ധമുണ്ട്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന പികെ ശ്രീമതിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജയരാജന്‍. ഈ ബന്ധമാണ് സി ഡിറ്റിന്റെ രജസ്ട്രാര്‍ പദവിയിലും ജയരാജനെ എത്തിച്ചത്.

നാം മുന്നോട്ട് പരിപാടിയുടെ സഹ പ്രൊഡ്യൂസര്‍ ആയ മുന്‍ മാധ്യമ പ്രവര്‍ത്തകയാണ് പീഡന ശ്രമത്തിന് വിധേയായ വനിത മാധ്യമ പ്രവര്‍ത്തകയെ ഇടപ്പഴിഞ്ഞിയിലെ സബ്‌നേഷിന്റെ വീട്ടില്‍ എത്തിച്ചത്. ഇവിടെ വച്ചായിരുന്നു ആദ്യ പീഡന ശ്രമം നടന്നത്. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ കണ്ട സബ്‌നേഷിനെയല്ല രാത്രി പെണ്‍കുട്ടി കണ്ടത്. തന്റെ കൂട്ടുകാരിയോടൊപ്പം കുടിച്ചു കൂത്താടി ലൈംഗിക വൈകൃത്യങ്ങള്‍ കാണിക്കുന്നു. ഒരു ഘട്ടത്തില്‍ കടന്നു പിടിച്ചപ്പോള്‍ കുതറി രക്ഷപ്പെട്ട പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ മാത്രമാണ് സബനേഷ് അടങ്ങിയതെന്ന് സിഡിറ്റ് രജിസ്റ്റാര്‍ക്ക് കിട്ടിയ പരാതിയില്‍ പറയുന്നു. പിന്നീട് പെണ്‍കുട്ടിയ പ്രലോഭിപ്പിക്കാന്‍ ഇരുവരും തന്റെ മുന്നില്‍ വെച്ച് ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പരാതിയില്‍ ഉണ്ട്. നിര്‍ബന്ധിച്ചു മദ്യം കുടിപ്പിക്കാനും ശ്രമം ഉണ്ടായി. പിന്നീട് വഴങ്ങാതെ വന്ന തന്നെ റൂമില്‍ കയറ്റി കതകടച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. താന്‍ കുതറി ഓടിയതിനാല്‍ ആ ശ്രമം വിജയച്ചില്ല.

ഇക്കാര്യം പുറത്തതു പറഞ്ഞാല്‍ വകവരുത്തുമെന്ന് സബ്‌നേഷും സഹപ്രവര്‍ത്തകയും ഭീക്ഷണിപ്പെടുത്തി ഒപ്പം ജോലി കളയിക്കുമെന്നും പറഞ്ഞപ്പോള്‍ പരാതി പെടുന്നതില്‍ നിന്ന പിന്‍വാങ്ങുകയായിരുന്നുവെന്ന് പീഡന ശ്രമത്തതിന് ഇരയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പരാതിയാണ് പൊലീസില്‍ എത്താതെ ജയരാജ് നോക്കിയതും പ്രതിയെ അഴിക്കുള്ളിലാകാതെ രക്ഷിച്ചെടുത്തതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category