1 GBP = 94.80 INR                       

BREAKING NEWS

ലോകം എമ്പാടുമുള്ള അരക്കോടി ജീവനുകള്‍ എടുത്തേ കൊറോണ വൈറസ് മടങ്ങൂ: മൂന്ന് മാസം മുമ്പ് ജോണ്‍ ഹോപ്കിന്‍ ആശുപത്രി വിദഗ്ധര്‍ ലോകത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടും ആരും ഒന്നും ചെയ്തില്ല; ലോകത്തെ വിഴുങ്ങാന്‍ രണ്ടും കല്‍പിച്ചിറങ്ങിയ പകര്‍ച്ചവ്യാധി ഒടുങ്ങണമെങ്കില്‍ പച്ച ജീവന്‍ തന്നെ കൊടുക്കേണ്ടി വരും

Britishmalayali
kz´wteJI³

ദിവസം പ്രതി ജീവനുകളെ കവര്‍ന്നെടുത്ത് കൊണ്ട് ചൈനയില്‍ കൊലയാളി വൈറസ് കൊറോണ പടര്‍ന്ന് പിടിക്കുകയും അവിടെ നിന്ന് ലോകത്തിലെ പല രാജ്യങ്ങളിലേക്ക് കടക്കാന്‍ തുടങ്ങിയിരിക്കുകയുമാണ്. ഇതുവരെ മരുന്നുകള്‍ കണ്ട് പിടിക്കാത്ത ഈ വൈറസിന് മുന്നില്‍ മാനവരാശി നിസ്സഹായരായി നില്‍ക്കുകയാണിപ്പോള്‍. പെട്ടെന്നങ്ങ് മടങ്ങിപ്പോകാനല്ല കൊറോണ വൈറസ് വരുന്നതെന്നും മറിച്ച് ലോകമെമ്പാടുമുള്ള അരക്കോടി ജീവനുകളെങ്കിലും എടുത്തതിന് ശേഷമെ കൊറോണ തിരിച്ച് പോവുകയുളളുവെന്നുമുള്ള മുന്നറിയിപ്പ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ യുഎസ് വിദഗ്ധര്‍ ഉയര്‍ത്തിയിരുന്നുവെന്നാണിപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.

യുഎസിലെ  ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റിയിലെ വിഗദ്ധരായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പേകിയിരുന്നത്. എന്നാല്‍ ആ പ്രവചനം കണക്കിലെടുക്കാനോ അതിനനസുരിച്ചുള്ള മുന്‍കരുതല്‍ സ്വീകരിക്കാനോ അന്ന് ആരും ഒന്നും ചെയ്യാത്തതിന്റെ തിക്തഫലമാണ് ലോകം അനുഭവിച്ച് തുടങ്ങിയിരിക്കുന്നതെന്നും ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്നു. ഇതിനെ തുടര്‍ന്ന് ലോകത്തെ വിഴുങ്ങാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയ കൊറോണ എന്ന പകര്‍ച്ച വ്യാധി ഒടുങ്ങമെങ്കില്‍ പച്ച ജീവന്‍ ഏറെ കുരുതി കൊടുക്കേണ്ടി വരുമെന്ന ആശങ്ക ഇതോടെ ശക്തമായിട്ടുമുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ തങ്ങളുടെ റിസര്‍ച്ചിന്റെ ഭാഗമായി ജോണ്‍സ് ഹോപ്കിന്‍സിലെ ഗവേഷകര്‍ ഒരു ഹൈപ്പോത്തിക്കല്‍ പാന്‍ഡെമിക് മോഡല്‍ കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അതായത് വുഹാനില്‍ കൊറോണ പടരുന്നത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ജോണ്‍ ഹോപ്കിന്‍സിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച വ്യക്തമായ പ്രവചനവും മുന്നറിയിപ്പുമേകിയിരുന്നുവെന്നും ലോകം അതിനെ അത്ര ഗൗനിച്ചില്ലെന്നുമുള്ള ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ട് 18 മാസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമുള്ള  65 മില്യണ്‍ പേര്‍ മരിക്കുമെന്നാണ് ഈ മോഡല്‍ പ്രവചിച്ചിരുന്നത്.

ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം കൊറോണ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ചൈനയില്‍ 41 ജീവനുകളാണ് കവര്‍ന്നത്. ഇതിന് പുറമെ 1200ല്‍ അധികം പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ട്. പക്ഷേ ഇതിലുമെത്രയോ അധികം പേരെ ഇത് ബാധിച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. ഡിസംബര്‍ അവസാനം വുഹാനില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടെന്ന് കേട്ടപ്പോള്‍ തനിക്ക് തീരെ ഞെട്ടല്‍ തോന്നിയില്ലെന്നാണ് ജോണ്‍സ് ഹോപ്കിന്‍സിലെ സീനിയര്‍ റിസര്‍ച്ചറായ ഡോ. എറിക് ടോണെര്‍ പ്രതികരിച്ചിരിക്കുന്നത്. ഈ വൈറസ് ഇവിടെ നിന്നും പൊട്ടിപ്പുറപ്പെടുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ നടത്തിയ ഗവേഷണത്തിലൂടെ തെളിഞ്ഞിരുന്നുവെന്നും അത് സംബന്ധിച്ച മുന്നറിയിപ്പേകിയിട്ടും ഏവരും അവഗണിക്കുകയായിരുന്നുവെന്നും  ടോണെര്‍ പരിതപിക്കുന്നു.

നിലവില്‍ ചൈനക്ക് പുറമെ യുഎസ്, ജപ്പാന്‍, സൗത്ത് കൊറിയ, തായ് വാന്‍, വിയറ്റ്നാം, സിംഗപ്പൂര്‍, ഹോംഗ് കോംഗ്, മക്കാവും, നേപ്പാള്‍ തുടങ്ങിയ പത്ത് രാജ്യങ്ങളില്‍ കൂടി കൊറോണ സ്ഥിരീകരിച്ചത് ഈ പ്രവചനം സത്യമാകുന്നതിനുള്ള സാധ്യതയേറിയിരിക്കുകയാണ്.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ ഞായറാഴ്ച (26-01-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category