1 GBP = 94.80 INR                       

BREAKING NEWS

പ്രിയ സഖാവിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍; ചങ്കിനകത്തു നിന്നും പറയുന്നു നിന്റെ നെഞ്ചില്‍ നിന്നും വീഴ്ത്തിയ ഓരോ ചോരയ്ക്കും മറുപടി ഞങ്ങള്‍ ചോദിക്കും; തെയ്യമ്പാടി നായിന്റെ മോനെ നീ കരുതി ഇരുന്നോ... ഏതു പൊത്തിലോ പാണക്കാട്ടെ തങ്ങളുമാരുടെ അണ്ടെര്‍വെയറിന്റെ ഉള്ളിലോ ഒളിച്ചാലും നിന്നെ ചെമ്പട വെറുതെ വിടില്ല; വീണ്ടും പ്രകോപനവുമായി സിപിഎമ്മിനുള്ളിലെ പിജെ ആര്‍മി; പോസ്റ്റ് നാദാപുരത്തെ ഷിബിന്‍ വധക്കേസില്‍ വെറുതെ വിട്ട ഒന്നാം പ്രതിയെ ലക്ഷ്യമിട്ട്; കരുതലുകളുമായി ലീഗും

Britishmalayali
kz´wteJI³

കണ്ണൂര്‍: പ്രിയ സഖാവിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍ അതോടൊപ്പം തന്നെ ചങ്കിനകത്തുനിന്നും പറയുന്നു നിന്റെ നെഞ്ചില്‍ നിന്നും വീഴ്ത്തിയ ഓരോ ചോരയ്ക്കും മറുപടി ഞങ്ങള്‍ ചോദിക്കും.... തെയ്യമ്പാടി നായിന്റെ മോനെ നീ കരുതി ഇരുന്നോ ഏതു പൊത്തിലൊ പാണക്കാട്ടെ തങ്ങളുമാരുടെ അണ്ടെര്‍വെയറിന്റെ ഉള്ളിലൊ ഒളിച്ചാലും നിന്നെ ചെമ്പട വെറുതെ വിടില്ല.... ലാല്‍സലാം സഖാക്കളെ..-ജനുവരി 22ന് പിജെ ആര്‍മ്മിയെന്ന് പറയുന്ന ഫെയ്സ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ഇത്. കണ്ണൂരിലെ സിപിഎമ്മുകാരുടെ ചങ്ക് സഖാവായ പി ജയരാജന് വേണ്ടി ഫാന്‍സുകാര്‍ തയ്യാറാക്കിയതാണ് ഈ പേജ്. ഇതില്‍ ജനുവരി 22ന് വന്ന പോസ്റ്റ് ഒരു താക്കീതാണ്. തെയ്യമ്പാടി നായിന്റെ മോനെ വകവരുത്തുമെന്ന സന്ദേശം. ഇത് ഏറെ വിവാദമാകുകയാണ്. കൊലക്കേസ് പ്രതിയായ മയ്യമ്പാടിക്കാരനെ കോടതി വെറുതെ വിട്ടാലും തങ്ങള്‍ ശിക്ഷിക്കുമെന്ന പരസ്യ പ്രസ്താവന. ഇതോടെ വീണ്ടും പിജെ ആര്‍മി സിപിഎമ്മിന് തലവേദനയാവുകയാണ്.

പി ജയരാജനെ മഹത്വവല്‍ക്കരിക്കുന്നവര്‍ തന്നെ അയാളുടെ പ്രമോഷന്‍ പേജ് ഉപയോഗിച്ച് കുല്സിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു..... ! ഭരണം കൈയില്‍ ഇല്ലേ? വ്യക്തമായി അന്ന്വേഷിപ്പിച്ചു, പ്രതിയാണെങ്കില്‍ കോടതി വഴി തക്ക ശിക്ഷ വാങ്ങികൊടുക്കുക. നിയമം കൈയിലെടുത്തു മുല്ലപ്പള്ളി ക്ക് അവസരം ഒരുക്കരുത്,.. ശ്രദ്ധിക്കുക. പ്രകോപനം ഉണ്ടാകും, വികാരം മുഴുവനായും മനസിലാക്കുന്നു. എന്നാലും പറയുന്നു., ദയവായി ഇത്തരം പോസ്റ്റ് share ചെയ്യരുത്. മുന്‍പ് തന്നെ ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. ഇനി ഈ ആളെ ആരെങ്കിലും ഉപദ്രവിച്ചാല്‍ കുറ്റം ആരുടെ തലയിലാണ് വീഴുക? Election തോല്‍ക്കാന്‍ അത് മതി. വലിയ ലക്ഷ്യങ്ങള്‍ ഓര്‍ക്കുക.-ഇങ്ങനെ ചില കമന്റുകളും വിവാദ പോസ്റ്റിന് താഴെയുണ്ട്.

നാദപുരത്ത് വര്‍ഷങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന പ്രശ്‌നങ്ങളുടെ പ്രതിഫലനമായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെള്ളൂരിലെ ഷിബിന്‍ കൊലക്കേസ്. 2015 ജനുവരി 22ന് രാത്രി പത്തരയോടെ കണ്ണങ്കൈ റോഡില്‍ വച്ച് ഭാസ്‌കരന്റെ മകന്‍ ഷിബിന്‍ എന്ന ചെറുപ്പക്കാരന്‍ വെട്ടേറ്റ് മരിച്ചത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരായിരുന്നു പ്രധാന പ്രതികളുടെ സ്ഥാനത്ത്. ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷിബിന്‍. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഷിബിനെ കൊന്നുവെന്നായിരുന്നു കുറ്റപത്രം. വാഹനം തടഞ്ഞു നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തിലേക്ക് കലാശിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.


തെയ്യമ്പാടി ഇസ്മയിലും സംഘവും ബൈക്കോടിച്ച് അതിവേഗം പാഞ്ഞപ്പോള്‍ ഇതിന്റെ പേരില്‍ ഷിബിന്റെ നേതൃത്വത്തിലുള്ള സുഹൃദ് സംഘവുമായി വഴക്കിട്ടു. പ്രതികരിക്കാതെ ഒഴിവാക്കിക്കളയാവുന്ന പ്രശ്‌നമായിരുന്നു ഇത്. എന്നാല്‍ പൂര്‍വ്വ വൈരാഗ്യത്തോടെ ഇസ്മായിലും സംഘവും വിഷയത്തില്‍ പെരുമാറിയെന്നും കൊലപ്പെടുത്തുകയായിരുന്നു എന്നും പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ എന്നാല്‍, ഷിബിനൊപ്പം പരുക്കേറ്റ അഞ്ചു പേര്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍പ്പെട്ട ആളുകളാണെന്ന് പ്രോസിക്യൂഷന്‍ ഉന്നയിച്ചു. രാഷ്ട്രീയ വിരോധത്തിനും അപ്പുറം വര്‍ഗീയമായ ആക്രമണമായിരുന്നു കൊലപാതകത്തിനു പിന്നിലെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. 66 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. ഈ വാദം ശരിവച്ചാണ് തെയ്യമ്പാട്ടില്‍ ഇസ്മയില്‍, മുനീര്‍ തുടങ്ങിയവരെ കോടതി വെറുതേ വിട്ടത്.

കേസില്‍ കോടതി വെറുതെ വിട്ട 17 പേരും സുരക്ഷിതരല്ലെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ കേസിലെ പ്രതികളില്‍ ഒരാളെ പിന്നീട് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. മുഖ്യപ്രതി തെയ്യമ്പാടി ഇസ്മായിലിനേയും വെറുതെ വിട്ടില്ലെന്ന ഭീഷണിയാണ് പിജെ ആര്‍മ്മി ഉയര്‍ത്തുന്നത്. ഒരു മൂരിക്കുട്ടനു വെട്ടേറ്റിരിക്കുന്നു... പക വീട്ടി തീര്‍ക്കാനുള്ളത്! ഷിബിന്റെ വധക്കേസിലെ പ്രതി അസ്ലാമിന്റെ മരണം ആഘോഷിച്ച് സോഷ്യല്‍ മീഡിയയില്‍ സിപിഎം അണികള്‍ സജീവമായത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് സമാനമാണ് ഇപ്പോഴത്തെ പ്രതികരണം.

പോസ്റ്റിട്ടത് ജനുവരി 22നാണ്. അതായത് ഷിബിന്റെ രക്തസാക്ഷി ദിനാചരണത്തിന്റെ ദിവസം. അതുകൊണ്ട് തന്നെ ഭീഷണിയെ കാര്യമായി തന്നെ മുസ്ലിം ലീഗും എടുക്കുന്നുണ്ട്. അവരും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നാണ് റി്പ്പോര്‍ട്ട്. ഷിബന്‍ കേസില്‍ ഒന്നു മുതല്‍ 11 വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും 12 മുതല്‍ 17 വരെയുള്ള പ്രതികള്‍ സഹായം ചെയ്തുവെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. 66 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 151 രേഖകളും 55 തൊണ്ടി മുതലുകളും ഹാജരാക്കി. ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം കൊലപാതകം,307 പ്രകാരം വധശ്രമം , 324 പ്രകാരം മാരകായുധങ്ങള്‍കൊണ്ട് ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍, 147 പ്രകാരം കലാപമുണ്ടാക്കല്‍ , 212 പ്രകാരം കുറ്റവാളികളെ ഒളിപ്പിക്കല്‍, 201 പ്രകാരം തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികളില്‍ ചുമത്തിയത്.
തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയില്‍ (28), സഹോദരന്‍ മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കി താഴെകുനി സിദ്ദീഖ് (30), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസ്സമദ് 25), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ് (20), മൊട്ടേമ്മല്‍ നാസര്‍ (36), നാദാപുരം ചക്കോടത്തില്‍ മുസ്തഫ (മുത്തു25), എടാടില്‍ ഹസ്സന്‍ (24), വില്യാപ്പള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കള്ളേരിന്റവിട ഷഫീഖ് (26), പന്തീരാങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്ലിയാര്‍ (52), വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി (അമ്മദ്55) എന്നിവരായിരുന്നു പ്രതിസ്ഥാനത്ത്.

2015 ഏപ്രില്‍ 18ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ കുറ്റ്യാടി സിഐ ദിനേശ് കോറോത്ത് നാദാപുരം ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് പിന്നീട് മാറാട് കോടതിയിലേക്ക് മാറ്റി. ഈ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category