1 GBP = 92.30 INR                       

BREAKING NEWS

മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇന്ത്യാനയിലെ യൂണിവേഴ്സിറ്റി തടാകത്തില്‍; അമേരിക്കയിലെ നോട്ടറെ ഡാം യൂണിവേഴ്സിറ്റിയില്‍ മരിച്ചത് എറണാകുളം സ്വദേശിനികളുടെ മകള്‍; ഓട്ടിസം ബാധിച്ച കുടിക്കളെ സഹായിക്കാന്‍ പദ്ധതികള്‍ മനസില്‍ കൊണ്ടു നടന്ന ആന്‍ റോസ് ജെറിയുടെ മരണത്തില്‍ നടുങ്ങി കുടുംബവും കൂട്ടുകാരും

Britishmalayali
kz´wteJI³

ഇന്ത്യാന: ജനുവരി 21 മുതല്‍ കാണാതായ യൂണിവേഴ്‌സിറ്റി ഓഫ് നോട്ടറെ ഡാം സീനിയര്‍ വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ (21) തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ക്യാമ്പസിനു സമീപമുള്ള സെന്റ് മേരിസ് തടാകത്തില്‍ നിന്നും കണ്ടെടുത്ത മൃതദേഹം മിനിസോട്ടയില്‍ നിന്നുള്ള ആന്‍ റോസിന്റേതാണെന്നു യൂണിവേഴ്‌സിറ്റി പ്രസിഡന്റ് റവ ജോണ്‍ സ്ഥിരീകരിച്ചു. ചൊവാഴ്ച വൈകിട്ട് ക്യാമ്പസിനു സമീപമുള്ള കോള്‍മാന്‍ മോര്‍സിലാണ് ഇവരെ അവസാനമായി കാണുന്നത് .ഇതേത്തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. ആന്റോസിനെ കണ്ടെത്തുന്നതിന് റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ചിരുന്നു..

2016-ല്‍ മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നാണു ആന്‍ റോസ് ഹൈ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ഹൈസ്‌കൂള്‍ ലെവലില്‍ നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ ആന്‍ റോസ് , ചര്‍ച്ചിലും സജീവമായിരുന്നു. ആന്റോസിന്റെ മാതാപിതാക്കള്‍ എറണാകുളത്തു നിന്നുള്ളവരാണ്. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരീരത്തില്‍ ആന്തരികമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല.

ചൊവ്വാഴ്ച രാത്രി 8.45മണിയോടെ കോള്‍മാന്‍-മോഴ്‌സ് ഹാളിലാണ് ആന്‍ റോസിനെ അവസാനമായി കണ്ടതെന്ന് ഒരു പ്രാദേശിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.ഈ വര്‍ഷം ആന്‍ റോസിന്റെ ബിരുദ പഠനം കഴിയും. തുടര്‍ന്ന് ദന്ത പഠനം നടത്താന്‍ ആഗ്രഹിച്ചിരുന്നു. മാത്രമല്ല ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാനും താല്‍പര്യമുണ്ടായിരുന്നു. മിനസോട്ട ബ്ലെയ്നിലെ സ്‌കൂളിലാണ് ആന്‍ റോസിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ള ആന്‍ റോസ് ഓടക്കുഴല്‍ വിദഗ്ധയാണ്.

ആന്‍ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തില്‍ വിദ്യാര്‍ത്ഥിയുടെ മൃതശരീരം കണ്ടെത്തിയതെന്ന് സര്‍വകലാശാല പ്രസിഡന്റ് റവ. ജോണ്‍ ഐ. ജെന്‍കിന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category