1 GBP = 92.00 INR                       

BREAKING NEWS

സ്‌കൂള്‍ എന്ന ജാലകത്തിലൂടെ കുട്ടികളെ ലോകത്തെ അറിയാന്‍ ശ്രമിക്കുമ്പോള്‍ അവരെ മതവിവേചനം പഠിപ്പിക്കരുത്; ഒരു മതം മാത്രം പഠിപ്പിക്കുന്നത് ഭരണഘടനയ്ക്ക് നിരക്കാത്ത തിന്മ; സ്വര്‍ഗ്ഗീയ സ്ഥാപനങ്ങളും ഭരണഘടന മൂല്യം ഉയര്‍ത്തി പിടിക്കണം; ജസ്റ്റിസ് മുഷ്ത്താഖ് എന്ന ദേശസ്‌നേഹിയായ ജഡ്ജി നമ്മളെ പഠിപ്പിക്കുന്നത്...

Britishmalayali
kz´wteJI³

രിത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കോടതിവിധിയാണ് ഇന്നലെ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനത്തിലും എയ്ഡഡ് മേഖലയിലടക്കം സര്‍ക്കാരിന്റെ അംഗീകാരത്തോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പോലും ഏതെങ്കിലും ഒരു മതത്തിന് മാത്രമായി പഠനം വേണ്ട എന്ന വിധിയാണ് വന്നിരിക്കുന്നത്. മത പഠനം നടത്തുന്നുണ്ടെങ്കില്‍ രണ്ട് കാര്യങ്ങള്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നു.

ഒന്ന് ഈ മത പഠനം നടത്തുന്നത് സര്‍ക്കാരിന്റെ അനുമതിയോടെ ആവണം. അല്ലാതെ ഞങ്ങള്‍ ന്യൂനപക്ഷ സ്ഥാപനമായതുകൊണ്ട് ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറഞ്ഞുകൊണ്ട് മത പഠനം നടത്താന്‍ പാടില്ല. വിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കുന്നതിന് വേണ്ടിയാണ് നിങ്ങളുടെ സ്ഥാപനം നടത്തുന്നതെങ്കില്‍ നിങ്ങള്‍ വിദ്യാഭ്യാസമാണ് കൊടുക്കേണ്ടത്. അവിടെ മതം വിളമ്പേണ്ട കാര്യമില്ല. അല്ലെങ്കില്‍ നിങ്ങള്‍ക്ക് മതം വിളമ്പണം എന്നുണ്ടെങ്കില്‍ ന്യൂനപക്ഷ അവകാശം അതിന് അനുമതി നല്‍കുന്നുണ്ടെങ്കില്‍ നിങ്ങള്‍ സര്‍ക്കാരിനോട് അനുമതി ചോദിക്കുക. ഒരു നിബന്ധനകൂടിയുണ്ട് ഒരു മതം മാത്രമായി പഠിപ്പിക്കരുത്. സകല മതങ്ങളും പഠിപ്പിക്കണം.

കുട്ടികള്‍ ലോകത്തെ കാണുന്ന ജാലകമാണ് സ്‌കൂളുകള്‍. അവരുടെ അറിവുകള്‍ ആരംഭിക്കുന്നത് സ്‌കൂളുകളില്‍ നിന്നാണ്. അദ്ധ്യാപകര്‍ പറഞ്ഞുകൊടുക്കുന്ന വാക്യങ്ങളാണ് അവരുടെ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നത്. ഈ വിധി പുറപ്പെടുവിച്ചിരുക്കുന്നത് ഒരു മുസ്ലിം നാമധാരിയായ മുസ്ലിം വിശ്വാസം അനുസരിച്ച് ജീവിക്കുന്ന ജഡ്ജിയാണ് ഏറെ പ്രതീക്ഷാ നിര്‍ഭരവും ആവേശകരവുമാണ്. കാരണം, മുസ്ലിം സമുദായംഗങ്ങള്‍ അവരുടെ മതം കഴിഞ്ഞ് മാത്രമാണ് രാഷട്രത്തിന് പോലും പ്രാധാന്യം കൊടുക്കുന്നതെന്ന ആരോപണം ഉണ്ടായികൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പൗരത്വ ഭേദഗതി നിയമുമായി പ്രക്ഷോപങ്ങള്‍ വ്യാപിക്കുമ്പോള്‍ പല സംഘടന നേതാക്കളും ഭരണഘടനെയും പട്ടാളത്തെയും തള്ളിപ്പറഞ്ഞുകൊണ്ട്. അവരുടെ മതത്തിന്റെ തെറ്റായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.


അവിടെ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകനായി മുസ്ലിം വിശ്വാസിയായ ജഡ്ജി നിലകൊള്ളുന്നു. ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ് എക്കാലത്തും മാനവികതയ്ക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള ജഡ്ജിയാണ്. അദ്ദേഹത്തിന്റെ ജഡ്ജ്മെന്റുകളും എല്ലാം വായിച്ചുനോക്കുക. ബാഹ്യശക്തികള്‍ ഒരിക്കലും അദ്ദേഹത്തെ സ്വാധീനിക്കാറില്ല. വേഗത്തില്‍ കേസുകള്‍ തീര്‍ത്ത് വിടുന്ന ജഡ്ജിയാണ് അദ്ദേഹം. എല്ലാ ഇന്ത്യക്കാരും തുല്ല്യരാണ്. മനുഷ്യസ്നേഹത്തിനും മാനവികതയ്ക്കും പ്രാധാന്യം കൊടുത്ത് വിധികള്‍ പ്രസ്താവിക്കുന്ന ജഡ്ജിയാണ് ഇദ്ദേഹത്തിന പോലുള്ളവര്‍ നമ്മുടെ ഭരണഘടനയ്ക്കും നിയമസംവിധാനത്തിനും പ്രതീക്ഷയാണ്. ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് വീഡിയോ കാണാം...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category