1 GBP = 103.00 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം 38

Britishmalayali
രശ്മി പ്രകാശ്

ഫെലിക്‌സ്  കുഞ്ഞിനെ തൊട്ടിലിലേക്ക് എടുത്തു കിടത്തി. 
ഇസ, എഴുന്നേല്‍ക്കാന്‍ ഞാന്‍ സഹായിക്കാം,നല്ല ക്ഷീണവും തളര്‍ച്ചയും കാണും നിനക്ക് എന്ന് പറഞ്ഞു ഫെലിക്‌സ് എന്നെ സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളോട് ഒന്നും പറയാനുള്ള ശക്തി എന്റെ ശരീരത്തിനില്ലായിരുന്നു. ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. പ്രസവസമയത്തുണ്ടായ ശരീരത്തിലെ മുറിവുകളൊക്കെ ഉണങ്ങിയെങ്കിലും എന്റെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് പലപ്പോഴും സംശയം തോന്നിത്തുടങ്ങി.

ഫെലിക്‌സ് കൂടുതല്‍ സമയവും എന്റെയും കുഞ്ഞിന്റെയും കാര്യങ്ങള്‍ നോക്കി കൂടെത്തന്നെ ഉണ്ടായിരുന്നു.

മാസങ്ങള്‍ ശരവേഗത്തില്‍ കടന്നുപോയി. ആദ്യമൊന്നും കുഞ്ഞിനെ എടുക്കാന്‍ പോലും കൂട്ടാക്കാത്ത ഞാന്‍ അവന്റെ മോണ കാട്ടിയുള്ള ചിരിയിലും സന്തോഷത്തിലും പതിയെ പതിയെ മറ്റെല്ലാം മറന്നു.  ജോയ്ക്ക് ആറുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ ഫെലിക്‌സ് അവനെ പുറത്തേക്ക്കൊണ്ടുപോയിത്തുടങ്ങി. അത് വീടിനു പുറത്തേക്കാണോ എന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു.

അങ്ങനെയിരിക്കെ ജോയ്ക്ക് പനി വന്നു. ജനിച്ചിട്ട് ആദ്യമായാണ് അവനൊരു അസുഖം വന്നത്. എനിക്കാണെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയുകയുമില്ല.പാല് പോലും കുടിക്കാന്‍ കൂട്ടാക്കാതെ കരച്ചിലോട് കരച്ചില്‍. ഫെലിക്‌സ് അവനെ പുറത്തേക്ക് കൊണ്ടുപോയിട്ട് ഏറെ വൈകിയാണ് മരുന്നൊക്കെ വാങ്ങി കുഞ്ഞുമായി തിരികെ വന്നത്.അന്ന് രാത്രി കുഞ്ഞിനെ  നെഞ്ചോട് ചേര്‍ത്ത് വെച്ച് ഫെലിക്‌സ് ഒരുപാട് കരഞ്ഞു. എന്നോട് പലവട്ടം മാപ്പ് ചോദിച്ചു .

ഇസാ ,നീയെന്നെ വെറുക്കരുത്. ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് ഞാന്‍ നിന്നോട് ചെയ്തത്. നീയില്ലാതെ എനിക്ക് ജീവിക്കാന്‍കഴിയാത്തതു കൊണ്ടാണ് ഇതെല്ലം സംഭവിച്ചു പോയത്. ലെക്‌സി, എന്നൊരാളെക്കുറിച്ചു പോലും ഞാന്‍ ചിന്തിച്ചിട്ടില്ല. അവള്‍ ഇതിലേക്ക് വന്നുപെട്ടുപോയതാണ്. ഞാന്‍ ഇതിനൊക്കെ എങ്ങനെ പ്രായശ്ചിത്തം ചെയ്യും. അയാളുടെ മിഴികള്‍ നിറഞ്ഞിരുന്നു.

ഇസാ, നീ സമ്മതിക്കുകയാണെങ്കില്‍ നമുക്ക് എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാം. നീ സമ്മതിക്കുമോ? ദയവ് ചെയ്ത് സമ്മതിക്കണം. നമ്മുടെ ജോ, അവന്‍ അച്ഛന്റെയും അമ്മയുടെയും സ്‌നേഹവും വാത്സല്യവും അനുഭവിച്ചു വളരണം. ഞാന്‍ അനുഭവിച്ച വേദന എന്റെകുഞ്ഞിനുണ്ടാവരുത്. എന്റെ അച്ഛനും അമ്മയും ഒന്ന് സ്‌നേഹത്തോടെ സംസാരിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല. അവര്‍ പിരിഞ്ഞതുപോലും ഞാന്‍ വളരെ വൈകിയാണ് മനസ്സിലാക്കിയത്.

'ഇസാ' നമ്മുടെ മോന് ആ ഗതി വരരുത്.

ഈശ്വരാ,ഞാന്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത്. ഐ ഡോണ്ട് നോ ഹൌ റ്റു കറക്റ്റ് ദിസ്.ഇസാ, നിനക്ക് മാത്രമേ നമ്മളെ എല്ലാവരെയും രക്ഷപെടുത്താനാകൂ.' നിനക്ക് ജോ ഇല്ലാതെ ജീവിക്കാനാകുമോ''ഇല്ലല്ലോ'?'എനിക്കും കഴിയില്ല'.

അയാള്‍ ഒരു ഭ്രാന്തനെപ്പോലെ എന്തൊക്കെയോ പുലമ്പി ക്കൊണ്ടിരുന്നു.കാലം ആരെയും കാത്തുനില്‍ക്കാതെ മുന്നോട്ട് പാഞ്ഞുകൊണ്ടേയിരുന്നു. ജോ കമഴ്ന്നു വീണു, നീന്താന്‍ തുടങ്ങി,പതിയെ നടക്കാന്‍ തുടങ്ങി,അവന് കുഞ്ഞരിപ്പല്ലുകള്‍ മുളച്ചു. ഫെലിക്‌സിന്റെ ലോകം പതിയെ ജോ മാത്രമായി മാറി. അവന്‍ ആദ്യമായി വിളിച്ചതുപോലും 'ഡാഡ്' എന്നാണ്.

ഫെലിക്‌സ് ആളാകെ മാറി. പ്രോഗ്രാമിന് പോയാലും അയാള്‍ പെട്ടന്ന് തന്നെ മടങ്ങി വരും.ഇപ്പോള്‍ ഞങ്ങള്‍ രക്ഷപെട്ടത് അയാള്‍ കൂടി മനസ്സ്വെച്ചിട്ടുതന്നെയാവണം. വാതില്‍ അടയ്ക്കാതിരിക്കുക, അടുക്കളയില്‍ നിന്നും തീ പടര്‍ന്നു പിടിക്കുക. ഒരു പക്ഷേ ജോയുടെ കാര്യത്തില്‍ അയാള്‍ക്ക് ആശങ്കകള്‍ തോന്നിത്തുടങ്ങിയിരിക്കണം.

ഡാഡ്, നമ്മള്‍ എന്താണ് മമ്മിനെയും ആന്റി ലെക്‌സിയെയും പുറത്തേക്ക് കൊണ്ടു പോകാത്തതെന്ന് ജോ, ഈയിടെയായി ചോദിച്ചു തുടങ്ങിയിരുന്നു.ഇസ പറയുന്നത് കേട്ട് യാതൊരു ചലനവുമില്ലാതെ തരിച്ചിരിക്കുകയാണ് ഫിലിപ്പും, ഗ്രേസും, ഐസക്കും.

എന്റെ പഠനം,സ്വപ്നങ്ങള്‍ ,ഇത്ര വര്‍ഷങ്ങള്‍ ഇതെല്ലാം അയാള്‍ കശക്കിയെറിഞ്ഞു കളഞ്ഞതാണ്. പക്ഷെ 'ജോ' അവനെക്കുറി ച്ചോര്‍ക്കുമ്പോള്‍ ഞാന്‍ തകര്‍ന്നു പോകുന്നു.എത്ര ആഗ്രഹിച്ചാവും ഒരു സ്ത്രീ ഗര്‍ഭം ധരിക്കുന്നത്. എന്നാല്‍ എന്റെ കാര്യം നോക്കൂ ,അതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ,ആഗ്രഹങ്ങളും ,പ്രാര്‍ത്ഥനയും ഒന്നുമില്ലാതെ എനിക്കൊരു കുഞ്ഞു പിറന്നു. 

ഇനി കേസും കോടതിയുമായി എത്ര നാള്‍ നടക്കണം.എന്റെ ജോയോട് അവന്റെ ഡാഡ്, അമ്മയെ തട്ടിക്കൊണ്ട് പോയത് ഞാന്‍ എങ്ങനെ പറയും?ഈ ജീവിതത്തില്‍ ഇത്രയൊക്കെ അനുഭവിക്കാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?

ഇസയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അവര്‍ മൂന്നുപേരും പരസ്പ്പരം നോക്കി.
(തുടരും )

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam