1 GBP = 94.40 INR                       

BREAKING NEWS

മദ്യപിച്ച് ലക്കുകെട്ട് പരസ്പരം ഉണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിച്ചു: വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും ചെടിച്ചെട്ടിയും അക്രമികള്‍ പുറത്തേക്കെറിഞ്ഞു നശിപ്പിച്ചു: മൂന്ന് കാറുകള്‍ തകര്‍ത്തു; പരിസരവാസികളെ പരിഭ്രാന്തരാക്കി അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം

Britishmalayali
kz´wteJI³

കൊച്ചി: കഴിഞ്ഞ ദിവസം ഹൈക്കോര്‍ട്ട് ജംഗ്ഷനിലുണ്ടായ യുവാക്കുളുടെ അക്രമത്തിന് പിന്നാലെ മറ്റൊരു സംഭവം കൂടി പുറത്ത് വന്നത്. ഇന്നലെ എറണാകുളം പനമ്പിള്ളി നഗറില്‍ മദ്യപിച്ച് ലക്കുകെട്ട് പരസ്പരം ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് യുവാക്കളുടെ ആക്രമണം ഉണ്ടായത്.

വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും ചെടിച്ചെട്ടിയും അക്രമികള്‍ പുറത്തേക്കെറിഞ്ഞു നശിപ്പിച്ചു അക്രമികളുടെ അഴിഞ്ഞാട്ടത്തില്‍ നശിച്ചത് മൂന്ന് കാറുകള്‍ പരിസരവാസികളെ പരിഭ്രാന്തരാക്കിയാണ് ആക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം നടത്തിയത്.

മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ക്കുകയായിരുന്നു. ഓയോ ഹോംസ് വഴി വീടു വാടകയ്ക്കെടുത്തു താമസിക്കുന്നവരാണു കഴിഞ്ഞ ദിവസം രാത്രി പരിസരവാസികളെ പരിഭ്രാന്തരാക്കി അഴിഞ്ഞാട്ടം നടത്തിയത്. മദ്യപിച്ചു പരസ്പരമുണ്ടായ വക്കേറ്റത്തെത്തുടര്‍ന്നാണ് അക്രമമെന്ന് സൂചന.

സംഭവസ്ഥലത്തെത്തിയ പൊലീസുമായും വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. മൂന്നു കാറുകളാണു സംഘം നശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category