1 GBP = 94.40 INR                       

BREAKING NEWS

'തിരക്കുകള്‍ ഒരുപാടുള്ള ദിവസമാണെങ്കിലും ഇത്തിരി നേരം നാടിനു വേണ്ടി മാറ്റിവയ്ക്കുകയാണ്': മനുഷ്യമഹാ ശൃംഖലയില്‍ കണ്ണികളായ നവദമ്പതികള്‍ താരമായത് ഇങ്ങനെ; കല്ല്യാണ പന്തലില്‍ നിന്ന് പ്രതിഷേധ കണ്ണികളായി നവദമ്പതികള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: മതത്തിന്റെ പേരില്‍ ഈ നാടിനെ വിഭജിക്കാനാകില്ലെന്നും ജനതയെ വേര്‍തിരിക്കാന്‍ കഴിയില്ലെന്നും കേരളം പ്രഖ്യാപിച്ച് ഒറ്റക്കെട്ടായി കേരളം മനുഷ്യശൃംഖല അണിനിരന്നപ്പോള്‍ ഉറച്ച മനസ്സോടെയാണ് കോഴിക്കോടും വയനാട്ടിലും നവദമ്പതികള്‍ പോരാട്ട ഭൂമിയിലേക്ക് എത്തിയത്. ജീവിക്കാനുള്ള അവകാശം രാജ്യത്ത് എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് പ്രഖ്യാപിച്ചാണ് ഷമീം - അനീന, പ്രവീണ്‍ ശ്രുതി ദമ്പതികള്‍ പ്രതിഷേധത്തിന്റെ ഭാഗമായതെന്ന പ്രത്യേകതയും ഉണ്ട്.

മാതാപിതാക്കളും സുഹൃത്തുക്കളുമൊപ്പമാണ് ഷമീം-അനീന ദമ്പതികള്‍ മനുഷ്യശൃംഖലയില്‍ കണ്ണികളാകാനെത്തിയത്. തിരക്കുകള്‍ ഒരുപാടുള്ള ദിവസമാണെങ്കിലും ഇത്തിരി നേരം നാടിനു വേണ്ടി മാറ്റിവയ്ക്കുകയാണെന്നു ദമ്പതികള്‍ പറഞ്ഞു. പ്രതിഷേധത്തിന് എത്തിയ വധൂവരന്മാരെ അനുഗ്രഹിക്കാനും ആശംസകള്‍ അര്‍പ്പിക്കാനും നാട്ടുകാരും എത്തി. വൈത്തിരി തളിപ്പുഴ സ്വദേശികളായ പ്രവീണും ശ്രുതിയും വയനാട് കല്‍പറ്റയിലാണ് മനുഷ്യമഹാശൃംഖലയില്‍ കണ്ണികളായത്.

അതേ സമയം, കായംകുളത്ത് മനുഷ്യശൃംഖലയില്‍ കായംകുളം സ്വദേശികളായ ഷെഹ്നയും ഷിനുവും വിവാഹ വേദിയില്‍ നിന്നും മനുഷ്യമഹാശൃംക്കെത്തിയത് വിവാഹ വേഷത്തില്‍ തന്നെ. കായംകുളം എംഎല്‍എ യു പ്രതിഭക്കൊപ്പമാണ് ഇരുവരും മനുഷ്യമഹാ ശൃംഖലയില്‍ കണ്ണികളായത്. മൂന്നരക്ക് തന്നെ ട്രയല്‍ പൂര്‍ത്തിയാക്കി. നാല് മണിക്ക് ഭരണഘടനയുടെ ആമുഖം വായിച്ചു. വന്‍ ജനപങ്കാളിത്തമാണ് ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശൃംഖലയില്‍ ദൃശ്യമായത്.

പൗരത്വ നിയമഭേദഗതിക്കെതിരെ എല്‍ഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖല കളിയിക്കാവിള മുതല്‍ കാസര്‍ഗോഡ് വരെ ജനങ്ങള്‍ അണിചേര്‍ന്നു. വൈകിട്ട് 4നു ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി തീര്‍ത്ത ശൃംഖലയില്‍ കാസര്‍കോട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായപ്പോള്‍, കളിയിക്കാവിളയില്‍ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി അവസാന കണ്ണിയായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരം പാളയത്ത് മനുഷ്യശൃംഖല കണ്ണികളായി അണിചേര്‍ന്നിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സിനിമാ രംഗത്തെ പ്രവര്‍ത്തകര്‍ ശൃംഖലയില്‍ പങ്കെടുത്തു. നിയമം റദ്ദാക്കുംവരെ വിശ്രമമില്ലാതെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category