1 GBP = 92.00 INR                       

BREAKING NEWS

ഫെഡറേഷന്‍ നടത്തിയ അന്വേഷണത്തില്‍ മൂവരും കുറ്റക്കാര്‍: എടികെയ്‌ക്കെതിരായ മല്‍സരത്തിലെ മോശം പെരുമാറ്റത്തില്‍ നടപടി; ബ്ലാസ്റ്റേഴ്‌സ്, എടികെ പരിശീലകര്‍ ഇനി രണ്ട് മത്സരങ്ങള്‍ പുറത്തിരുന്ന് കാണണം; വിലക്കേര്‍പ്പെടുത്തി ഫെഡറേഷന്‍; ഒരു ലക്ഷം രൂപ പിഴയും

Britishmalayali
kz´wteJI³

മുംബൈ:  കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ പരിശീലകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ജനുവരി 12ന് നടന്ന സൂപ്പര്‍ ലീഗില്‍ എടികെയ്‌ക്കെതിരായ മല്‍സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൂചന. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരി, എടികെ പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹബാസ് എന്നിവരെയാണ് വിലക്കിയത്. എടികെയുടെ ഗോള്‍കീപ്പിങ് പരിശീലകന്‍ പിന്‍ഡാഡോയെയും വിലക്കിയിട്ടുണ്ട്.

രണ്ട് മല്‍സരങ്ങളില്‍നിന്നാണ് ഷട്ടോരിയെ വിലക്കിയിരിക്കുന്നത്. ഒരുലക്ഷം രൂപ പിഴയും നല്‍കണം. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റേതാണ് നടപടി. ഇവരും രണ്ട് മല്‍സരങ്ങളില്‍ പുറത്തിരിക്കണം. ഹബാസ് ഒരുലക്ഷം രൂപയും പിന്‍ഡാഡോ രണ്ടുലക്ഷം രൂപയും പിഴയടയ്ക്കുകയും വേണമെന്ന് ഉത്തരവിട്ടുണ്ട്. എഐഎഫ്എഫ് നടത്തിയ അന്വേഷണത്തില്‍ മൂവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ 1-0ന് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു.

അതേ സമയം എടികെയുമായുള്ള മത്സരത്തില്‍ എ.ടി.കെ. കോച്ചിങ് സ്റ്റാഫ് അധിക്ഷേപിച്ചെന്ന ആരോപണവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ച് എല്‍കോ ഷട്ടോരി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ ഏകപക്ഷീയമായ ഒരു ഗോളിനു അന്ന് തോല്‍പ്പിച്ചിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഷട്ടോരിയും എ.ടി.കെ. കോച്ചിങ് സ്റ്റാഫും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

അവര്‍ സ്പാനിഷ് ഭാഷയില്‍ തന്നെ അധിക്ഷേപിച്ചതില്‍ പ്രകോപിതനായാണു വാക്കേറ്റമുണ്ടാക്കിയതെന്നും ഷട്ടോരി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഷട്ടോരി മനഃപൂര്‍വം വാക്കേറ്റം നടത്തുകയായിരുന്നു എന്ന് എ.ടി.കെ. അസിസ്റ്റന്റ് കോച്ച് മാനുവല്‍ കാസ്ല തിരിച്ചടിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category