1 GBP = 93.60 INR                       

BREAKING NEWS

അനേകം പേരെ പരിശോധിച്ച് ബ്രിട്ടന്‍; മരിക്കുന്നവരെ സീല്‍ ചെയ്ത ബാഗില്‍ സൂക്ഷിക്കാന്‍ പരിശീലനം; ഐസൊലേഷന്‍ വാര്‍ഡുകള്‍ റെഡി; വൈറസിനെ നേരിടാന്‍ എന്‍എച്ച്എസ് ഒരുങ്ങുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ചൈനയില്‍ വുഹാനില്‍ നിന്നും  വിവിധ രാജ്യങ്ങളിലേക്ക് കൊലയാളി വൈറസായ കൊറോണ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലും ഇത് സംബന്ധിച്ച പരിശോധന കര്‍ക്കശമാക്കി. ഈ വൈറസ് ബാധയുണ്ടെന്ന സംശയത്താലും ആശങ്കയാലും ബ്രിട്ടനില്‍ പരിശോധനകള്‍ക്ക് വിധേയമായവരുടെ  എണ്ണം 52 ആയാണ് ഉയര്‍ന്നിരിക്കുന്നത്. കൊറോണ ബാധ രാജ്യത്ത് സ്ഥിരീകരിക്കുകയും ആളുകള്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മൃതദേഹങ്ങള്‍ സീല്‍ ചെയ്ത് ബാഗില്‍ സൂക്ഷിക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനാരംഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ കൊറോണ രോഗികളെ കിടത്താനായി ഐസൊലേഷന്‍ വാര്‍ഡുകളും യുകെയിലെ ആശുപത്രികളില്‍ റെഡിയായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കൊലവിളിച്ച് മുന്നേറുന്ന വൈറസിനെ നേരിടാന്‍ എന്‍എച്ച്എസ് അരയും തലയും മുറുക്കിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് യുകെയിലാകമാനം കടുത്ത ജാഗ്രതാ നിര്‍ദേങ്ങളാണ് നല്‍കിയിരിക്കുന്നത്.കൊറോണ ബാധിച്ചുവെന്ന് സംശയിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജിപിമാര്‍ക്ക് കര്‍ക്കശമായ നിര്‍ദേശമാണേകിയിരിക്കുന്നത്. കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തില്‍ നിന്നും വൈറസുകള്‍ എളുപ്പത്തില്‍ പടരാന്‍ സാധ്യതയേറിയതിനാലാണ് ഇവ സീല്‍ ചെയ്ത സൂക്ഷിക്കാന്‍ ഒരുങ്ങുന്നതെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറയുന്നത്.

ഈ അപകടകരമായ സാഹചര്യത്തില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരുമായി ഇടപഴകുമ്പോള്‍ പോലും ഫുള്‍ ഫേസ് വൈസേര്‍സ് ധരിക്കണമെന്നും രോഗമുണ്ടെന്ന് നേരിയ സംശയമുള്ളവരെ പോലും മാറ്റിപ്പാര്‍പ്പിക്കണമെന്നുമാണ് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് നിര്‍േശം നല്‍കിയിരിക്കുന്നത്. നിലവില്‍ ഔദ്യോഗിക കണക്ക് പ്രകാരം ലോകമെമ്പാടും 2000ത്തില്‍ അധികം പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ചൈനയില്‍ 80 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിലുമെത്രോയ അധികം പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

ഫ്രാന്‍സിലെ പാരീസില്‍ രണ്ട് പേര്‍ക്കും ബോര്‍ഡ്യൂക്സില്‍ ഒരാള്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചത് യൂറോപ്പില്‍ കടുത്ത ആശങ്കക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. എന്‍എച്ച്എസില്‍ കൊറോണ സംശയത്താല്‍ 52 പേരെ പരിശോധിച്ചതില്‍ 21 പേരെ ഇന്നലെയാണ് പരിശോധിച്ചിരിക്കുന്നത്. എന്നാല്‍ ഇവരുടെ പരിശോധനാ ഫലങ്ങളില്‍ വൈറസ് ബാധയില്ലെന്ന് അഥവാ നെഗറ്റീവ് ഫലമാണ് പുറത്ത് വന്നത്. കൊറോണയുടെ പ്രഭവ കേന്ദ്രമായ  വുഹാനില്‍ നിന്നും വിട്ട് പോരാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക്  സഹായങ്ങള്‍ നല്‍കാനുള്ള വിവിധ വഴികള്‍ ആലോചിച്ച് വരുന്നുവെന്നാണ് ഹോംസെക്രട്ടറി പ്രീതിപട്ടേല്‍ പ്രതികരിച്ചിരിക്കുന്നത്.

വുഹാനില്‍ പെട്ട് പോയ 200 ബ്രിട്ടീഷ് പൗരന്മാരെയും ഡിപ്ലോമാറ്റുകളെയും തിരിച്ച് കൊണ്ട് വരുന്നതിന് കഴിഞ്ഞ രാത്രി ഫോറിന്‍ഒഫീഷ്യലുകള്‍ ഒരു പ്രത്യേകം ചാര്‍ട്ട് വിമാനം അയക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. വുഹാനില്‍ നിന്നും സമീപദിവസങ്ങളിലായി യുകെയിലേക്ക് വന്ന 2000ത്തില്‍ അധികം പേരെ കണ്ടെത്തി പരിശോധിക്കാന്‍ യുകെയിലെ ഹെല്‍ത്ത് ഒഫീഷ്യലുകള്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. കൊറോണ യുകെയിലേക്ക് പടര്‍ന്നുവെന്ന ആശങ്ക നിലനില്‍ക്കുമ്പോഴും സെന്‍ട്രല്‍ ലണ്ടനില്‍ നിരവധി ചൈനക്കാരാണ് അവരുടെ പുതുവര്‍ഷം ആഘോഷിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category