1 GBP = 92.30 INR                       

BREAKING NEWS

എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ശാസ്ത്രജ്ഞന്‍ മാര്‍ക്കും കണക്ക് വിദഗ്ധര്‍ക്കും വേണ്ടി ഗ്ലോബല്‍ ടാലന്റ് വിസയുമായി ബ്രിട്ടന്‍; എളുപ്പ വഴിയില്‍ ബ്രിട്ടനിലെത്താന്‍ അവസരമൊ രുങ്ങുന്നത് അനേകം ഇന്ത്യക്കാര്‍ക്ക്

Britishmalayali
kz´wteJI³

ബ്രെക്സിറ്റിന് ശേഷം ലൊകമെമ്പാടുമുള്ള മിടുക്കേറിയ സയന്റിസ്റ്റുകളെയും മാത്തമാറ്റിഷ്യന്‍സിനെയും ഹെല്‍ത്ത് വര്‍ക്കര്‍മാരെയും യുകെയിലേക്ക് ആകര്‍ഷിക്കുന്നതിനായി ആരംഭിക്കുന്ന പുതിയ വിസയെക്കുറിച്ചുള്ള സൂചനകള്‍ പുറത്ത് വന്നു. ലോകമെമ്പാട് നിന്നും എന്‍എച്ച്എസിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന ഈ വിസ ഗ്ലോബല്‍ ടാലന്റ് വിസ എന്നാണറിയപ്പെടുന്നത്. അനായാസമായ ഈ വഴിയിലൂടെ ബ്രിട്ടനിലെത്താന്‍ അവസരമൊരുങ്ങുന്നത് അനേകം ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്കായിരിക്കും. ഇത് സംബന്ധിച വിശദാംശങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് സൂചന.

ബ്രെക്സിറ്റിന് ശേഷം ലോകത്തിലെ ഏറ്റവും കഴിവുറ്റ പ്രഫഷണലുകള്‍ക്ക് മുന്നില്‍ ബ്രിട്ടന്റെ വാതിലുകള്‍ തുറന്ന് തന്നെ കിടക്കുമെന്ന് വെളിപ്പെടുത്താനാണ് പുതിയ വിസയെ സംബന്ധിച്ച പ്രഖ്യാപനം ബോറിസ് നടത്തുന്നത്. അതായത് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പുറമെ താല്‍ക്കാലികമായി ഇവിടേക്ക് ഫ്രൂട്ട് പിക്കേര്‍സ് തസ്തികയിലെത്തുന്നവര്‍ക്ക് പോലും സ്പെഷ്യല്‍ വിസ ലഭ്യമാക്കും. ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്നും കഴിവ് കുറഞ്ഞവരുടെ കുടിയേറ്റം വെട്ടിക്കുറക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മിനിസ്റ്റര്‍മാര്‍ അന്തിമരൂപം നല്‍കുന്നതിനിടെയാണ് ഗ്ലോബല്‍ ടാലന്റ് വിസ സ്‌കീമിനെക്കുറിച്ചുള്ള സൂചനകളും പുറത്ത് വന്നിരിക്കുന്നത്.

ബ്രെക്സിറ്റിന് ശേഷം യുകെയില്‍ നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ കുടിയേററ സംവിധാനയമായ പോയിന്റ് അധിഷ്ഠിത സിസ്റ്റത്തെ സംബന്ധിച്ച നിര്‍ദേശങ്ങള്‍സ്വതന്ത്ര മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി (എംഎസി അഥവാ മാക്) ഇന്ന് ഗവണ്‍മെന്റിന് സമര്‍പ്പിക്കാനിരിക്കുകയാണ്. പുതിയ കുടിയേറ്റ സംവിധാനം ലോകമെമ്പാട് നിന്നും യുകെയിലേക്ക് വരുന്നവരുടെ എണ്ണം വ്യാപകമായി വെട്ടിക്കുറയ്ക്കുമെന്നാണ് മിനിസ്റ്റര്‍മാര്‍ അവകാശപ്പെട്ടിരിക്കുന്നത്. പുതിയ രീതി നടപ്പിലായാല്‍ യുകെയിലെ ബിസിനസുകള്‍ക്ക്   ലോ സ്‌കില്‍ഡ് തസ്തികകള്‍ നികത്താന്‍ വിദേശത്ത് നിന്നും ചുരുങ്ങിയ കൂലിക്കെത്തുന്ന കുടിയേറ്റക്കാരെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ യുകെ യൂറോപ്യന്‍ യൂണിയനില്‍ അംഗമായതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലുളളവര്‍ക്കെല്ലാം യുകെയിലേക്ക് തടസങ്ങളില്ലാതെ കടന്ന് വരാനും  അനായാസം ലോ സ്‌കില്‍ഡ് ജോബുകള്‍ ചെയ്ത് ജീവിക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍ ബ്രെക്സിറ്റിന് ശേഷം ഓസ്ട്രേലിയന്‍ ശൈലിയിലുള്ള പുതിയ കുടിയേററ വ്യവസ്ഥ യുകെയില്‍ നടപ്പിലാക്കുന്നതോടെ ഇതിന് അറുതി വരുമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. നിലവില്‍ യുകെയിലേക്ക് കുടിയേറുന്ന നോണ്‍ യൂറോപ്യന്‍മാര്‍ നേരിടന്ന നിയമങ്ങള്‍ ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍മാരും നേരിടേണ്ടി വരുമെന്നാണ് സൂചന. ഇതിലൂടെ യുകെയിലേക്കുള്ള യൂറോപ്യന്‍ കുടിയേറ്റത്തില്‍ 80 മുതല്‍ 90 ശതമാനം വരെ കുറവ് വരുത്താനാവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category