1 GBP = 92.50 INR                       

BREAKING NEWS

സ്മാര്‍ട്ട് മോട്ടോര്‍വേ പൊളിഞ്ഞു; നഷ്ടമായത് അനേകരുടെ ജീവനുകള്‍; ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ പോരാട്ടം ഗൗരവമായി എടുത്ത് സര്‍ക്കാരും; പരാജയപ്പെട്ട പരീക്ഷണം റദ്ദ് ചെയ്തേക്കും

Britishmalayali
kz´wteJI³

യുകെയില്‍ കൊട്ടും കുരവയും വമ്പന്‍ അവകാശവാദങ്ങളുമായി നടപ്പിലാക്കിയിരിക്കുന്ന സ്മാര്‍ട്ട് മോട്ടോര്‍വേ നെറ്റ്വര്‍ക്ക് വമ്പന്‍ പരാജയമാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.  ഈ പദ്ധതിയുടെ പിഴവുകള്‍ മൂലം അനേകം പേരുടെ ജീവനാണ് സ്മാര്‍ട്ട് മോട്ടോര്‍വേയില്‍ പൊലിഞ്ഞിരിക്കുന്നതെന്നും സ്ഥിരീരിക്കപ്പെട്ടിട്ടുണ്ട്. സ്മാര്‍ട്ട് മോട്ടോര്‍വേയില്‍ പൊലിഞ്ഞ തങ്ങളുടെ കുടുംബക്കാരുടെ ജീവന്റെ പേരില്‍ ഇതിനെതിരെ കോടതി കയറിയ ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ പോരാട്ടം ഗൗരവമായെടുത്ത് യുകെ സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പരാജയപ്പെട്ട പരീക്ഷണമായ സ്മാര്‍ട്ട് മോട്ടോര്‍വേ റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്മാര്‍ട്ട് മോട്ടോര്‍വേ നെറ്റ് വര്‍ക്കില്‍  38 പേര്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്ന് ഈ നെറ്റ് വര്‍ക്കില്‍ ആവശ്യമായ അഴിച്ച് പണികള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്. 2010ല്‍ സ്മാര്‍ട്ട് മോട്ടോര്‍ വേ സംബന്ധിച്ച ട്രയലുകള്‍ക്കിടെ ഇതിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ ഗവണ്‍മെന്റ് തെറ്റായി നയിക്കപ്പെടുകയായിരുന്നുവെന്നാണ്  ഈ സ്‌കീന്റെ വ്യാപനത്തിന് അംഗീകാരം നല്‍കിയിരുന്ന മുന്‍ മിനിസ്റ്ററായ സര്‍ മൈക്ക് പെന്നിംഗ് പ്രതികരിച്ചിരിക്കുന്നത്. അതായത് ഇതിന്റെ സ്ട്രെച്ചുകളില്‍ നിന്നും ഹാര്‍ഡ് ഷോള്‍ഡര്‍ എടുത്ത് മാറ്റിയതിനെ തുടര്‍ന്ന് വേണ്ടത്ര സുരക്ഷ ഉറപ്പ് വരുത്താനായില്ലെന്നാണ് പെന്നിംഗ് സമ്മതിച്ചിരിക്കുന്നത്.

കടുത്ത ഗതാഗതക്കുരുക്കുണ്ടായ എം1ലെ ഒരു സെക്ഷനില്‍ ഹാര്‍ഡ് ഷോള്‍ഡര്‍ എടുത്ത് മാറ്റി പത്ത് മാസങ്ങള്‍ക്കിടെ നാല് പേരാണ് കൊല്ലപ്പെട്ടിരുന്നത്. എം25ലെ സെക്ഷനില്‍  ഹാര്‍ഡ് ഷോള്‍ഡര്‍ എടുത്ത് മാറ്റിയതിനെ തുടര്‍ന്ന് കൂട്ടിയിടിയുടെ അടുത്തെത്തിയ സംഭവങ്ങളില്‍ 20ഇരട്ടി വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് ബിബിസി പനോരമ നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരുന്നു. സ്മാര്‍ട്ട് മോട്ടോര്‍വേകളില്‍ ഹാര്‍ഡ് ഷോള്‍ഡറില്ലാത്തതിനാല്‍ ബ്രേക്ക്ഡൗണാകുന്ന വാഹനങ്ങള്‍ കുതിച്ചോടുന്ന ട്രാഫിക്കില്‍ പെട്ട് പോകാനും അപകടത്തില്‍ പെടാനും സാധ്യതയേറെയാണ്.

2018ല്‍ എം6ല്‍ തന്റെ അപ്പൂപ്പന്‍ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് എച്ച്ജിവിയുമായി കൂട്ടിയിടിച്ച് മരിച്ച എട്ട് വയസുകാരന്‍ ദേവ് നരന്റെ അമ്മ മീര നരന്‍  സ്മാര്‍ട്ട് മോട്ടോര്‍വേയുടെ പോരായ്മകള്‍ക്കെതിരെ നടത്തിയ പോരാട്ടം ഇത് സംബന്ധിച്ച പുനരവലോകനം നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ദേവ് നരന്‍ തന്റെ അപ്പൂപ്പനായ ഭാനുചന്ദ്ര ലോധിയ ഓടിച്ചിരുന്ന ടൊയോട്ട യാരിസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടത്തില്‍പെട്ട് മരിച്ചത്. 56 മൈല്‍ വേഗതയില്‍ സഞ്ചരിച്ച ലോറി ഇദ്ദേഹത്തിന്‍രെ വാഹനത്തിന് വന്നിടിച്ചതിനെ തുടര്‍ന്നായിരുന്നു ദുരന്തമുണ്ടായത്.

ഇത്തരത്തില്‍ സ്മാര്‍ട്ട് മോട്ടോര്‍ വേകളുടെ അപാകത മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ബ്രോക്കര്‍ ഹേര്‍ട്സ് ക്ലബ് എന്ന പേരില്‍ ഒരു വാട്സാപ്പ് ഗ്രൂപ്പ്  മീര നരന്‍ രൂപീകരിച്ചത് നിര്‍ണായകമായി ത്തീരുകയായിരുന്നു.നിരവധി പേരുടെ മരണത്തിന് വഴിയൊരുക്കുന്ന കെണിയായ സ്മാര്‍ട്ട് മോട്ടോര്‍വേ നെറ്റ് വര്‍ക്ക് റദ്ദാക്കണമെന്നും ഹാര്‍ഡ് ഷോള്‍ഡര്‍ പുനസ്ഥാപിക്കണമെന്നും ഈ വാട്സാപ്പ് ഗ്രൂപ്പ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണില്‍ എം 1ല്‍ ഷെഫീല്‍ഡിന് സമീപം  18 ടണ്‍ എച്ച്ജിവി തന്റെ വാഹനത്തിനിടിച്ച് കൊല്ലപ്പെട്ട ജാസന്‍ മെര്‍സറാണ് (44)മറ്റൊരു ഇര.

സ്മാര്‍ട്ട് മോട്ടോര്‍ വേയിലെ ലോറി മറിഞ്ഞ് കൊല്ലപ്പെട്ട 22 കാരനായ അലക്സാണ്ട്രു മുര്‍ഗ്യൂനുവാണ് മറ്റൊരു ഇര.  തന്റെ ഭര്‍ത്താവിന് സഞ്ചരിക്കാന്‍ സുരക്ഷിതമായ ഒരു മേഖല പ്രദാനം ചെയ്യാന്‍ സാധിക്കാതിരുന്ന ഹൈവേസ് ഇംഗ്ലണ്ടാണ് അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദിയെന്നാണ്  ജാസന്‍ മെര്‍സറിന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. എം 1ലെ 16 മൈല്‍ സ്ട്രെച്ചില്‍ പത്ത് മാസങ്ങള്‍ക്കിടെ കൊല്ലപ്പെട്ട അഞ്ചാമത്തെ വ്യക്തിയായിരുന്നു മെര്‍സര്‍  മാര്‍ച്ചില്‍ തന്റെ വാന്‍ ഫസ്റ്റ് ലൈനില്‍ നിന്ന് പോയതിനെ തുടര്‍ന്നായിരുന്നു ഡെര്‍ബിഷെയറിലെ എം 1ലെ നോര്‍ത്ത് ബോണ്ട് കാരിയേജ് വേയില്‍ വച്ച്  ഡെറെക് ജേക്കബ്സ് (83) കൊല്ലപ്പെട്ടിരുന്നത്.

ഇവിടെ ഹാര്‍ഡ് ഷോള്‍ഡറില്ലാഞ്ഞിട്ടാണ് തന്റെ പിതാവ് കൊല്ലപ്പെട്ടതെന്ന് ധാര്‍മിക രോഷം കൊണ്ട് മകന്‍  മാത്യൂ രംഗത്തെത്തിയിരുന്നു. ഈ മാസം ആദ്യം എം1ല്‍ രണ്ട് ലോറി ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെയായിരുന്നു ഇവിടം സ്മാര്‍ട്ട് മോട്ടോര്‍വേയായി അപ്ഗ്രേഡ് ചെയ്തിരുന്നത്. സ്മാര്‍ട്ട് മോട്ടോര്‍വേകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ഹൈവേസ് ഇംഗ്ലണ്ട് അശ്രദ്ധ പുലര്‍ത്തുന്നുവെന്ന് എടുത്ത് കാട്ടുന്ന  ഒരു  റിപ്പോര്‍ട്ട് മൈക്ക് പെന്നിംഗിന്റെ നേതൃത്വത്തിള്ള ഓള്‍ പാര്‍ട്ടി ഗ്രൂപ്പ് എംപിമാര്‍ നാളെ പുറത്തിറക്കുന്നുണ്ട്. ഇതിനാല്‍ സ്മാര്‍ട്ട് മോട്ടോര്‍വേകളുടെ സുരക്ഷ ഉറപ്പാക്കുന്ന പുതിയ ഗവേഷണങ്ങള്‍ നടത്താതെ ഈ പരിഷ്‌കാരം വ്യാപിപ്പിക്കരുതെന്നാണ് എംപിമാര്‍ ഈ റിപ്പോര്‍ട്ടിലൂടെ ശക്തമായി ആവശ്യപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category