1 GBP = 92.40 INR                       

BREAKING NEWS

ഭാര്യ നാട്ടില്‍ അവധിക്കു പോയപ്പോള്‍ ഭര്‍ത്താവിനെ മരണം തേടിയെത്തി; ഞായറാഴ്ച കുര്‍ബാനക്ക് പള്ളിയില്‍ പോകാന്‍ തയ്യാറെടുക്കവേ പ്ലിമത് മലയാളികളുടെ സണ്ണിച്ചേട്ടനെ മരണം കവര്‍ന്നത് ഹൃദ്രോഗത്തിന്റെ രൂപത്തില്‍; കടുത്തുരുത്തിക്കാരുടെ പ്രിയ തോഴന്‍ ഓര്‍മ്മയായത് വിശ്വസിക്കാനാവാതെ മലയാളി സമൂഹം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പ്ലിമത് മലയാളികളുടെ പ്രിയ സുഹൃത്തായിരുന്ന സണ്ണിച്ചേട്ടന്‍ എന്ന് വിളിച്ചിരുന്ന ജേക്കബ് ഫ്രാന്‍സിസ് ഓര്‍മ്മയായി. തികച്ചും ആകസ്മിക മരണമാണ് ഇന്നലെ രാവിലെ പ്ലിമത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ച മുന്‍പ് നാട്ടിലേക്കു അവധിക്കു പോയ ഭാര്യയുടെ അസാന്നിധ്യത്തില്‍ മക്കളും ഒത്തു ഞായറാഴ്ച പ്രാര്‍ത്ഥനക്കു പള്ളിയില്‍ പോകാന്‍ ഒരുങ്ങവേയാണ് മരണം അദ്ദേഹത്തിന്റെ പിന്നാലെത്തിയത്. മക്കള്‍ ഉടനെ പാരാമെഡിക്സിന്റെ സേവനം തേടിയെങ്കിലും വിധി ഒരുക്കിയ നിശ്ചയത്തില്‍ നിന്നും ജേക്കബ് ഫ്രാന്‍സിസിനെ രക്ഷിക്കാനായില്ല. അരമണിക്കൂറോളം അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ അത്യാഹിത വിഭാഗം ശ്രമം നടത്തിയെങ്കിലും ഹൃദയത്തിന്റെ മിടിപ്പ് തിരിച്ചെടുക്കാനായില്ല. തുടര്‍ന്ന് തങ്ങളുടെ ശ്രമം പരാജയപ്പെട്ടതായി പാരാമെഡിക്‌സ് ജീവനക്കാര്‍ സണ്ണിയുടെ മക്കളെ അറിയിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം വരെ അദ്ദേഹത്തെ നേരിട്ട് കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്തിരുന്ന മലയാളികളെ സംബന്ധിച്ച് തികച്ചും അവിശ്വസനീയമായിരുന്നു മരണവാര്‍ത്ത. 

രാവിലെ പള്ളിയില്‍ എത്തിയ പലര്‍ക്കും പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നതും അദ്ദേഹത്തിന്റെ ആകസ്മിക വിയോഗമായിരുന്നു. രാവിലെ എഴുന്നേറ്റു മക്കള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിയ ശേഷം അവരോടപ്പം വിശേഷങ്ങള്‍ പങ്കു വച്ച് അദ്ദേഹവും ആഹാരം കഴിച്ചിരുന്നു. തുടര്‍ന്ന് പള്ളിയില്‍ പോകാനുള്ള ഒരുക്കം നടത്തുക ആയിരുന്നു ജേക്കബ് ഫ്രാന്‍സിസ്. കുളിച്ചു വേഷം മാറാനായി മുകള്‍ നിലയിലേക്ക് പോയ അദ്ദേഹം പൊടുന്നനെ കുഴഞ്ഞു വീഴുക ആയിരുന്നു എന്ന് കുടുംബ സുഹൃത്തുക്കള്‍ പറയുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മക്കള്‍ വീണു കിടക്കുന്ന പിതാവിനെ കണ്ടതോടെ ഉടന്‍ ആംബുലന്‍സ് സഹായം തേടുക ആയിരുന്നു. ആംബുലന്‍സ് ടീം ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും വര്‍ഷം മുന്‍പ് ഹൃദ്രോഗം ഉണ്ടായതിനെ തുടര്‍ന്ന് ഹൃദയ വാല്‍വിലെ തടസം നീക്കം ചെയ്യാന്‍ സ്റ്റണ്ട് ഇട്ടിരുന്നതായി പറയപ്പെടുന്നു. എങ്കിലും അടുത്തകാലത്തായി പൂര്‍ണ ആരോഗ്യവാനായി കഴിയുക ആയിരുന്നു ജേക്കബ് ഫ്രാന്‍സിസ്.

കടുത്തുരുത്തി ആയാംകുടി സ്വദേശിയായ ജേക്കബ് ഫ്രാന്‍സിസ് കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി പ്ലിമത് മലയാളിയായി ജീവിക്കുകയാണ്. ഏതാനും നാളത്തെ അവധിയെടുത്തു കുടുംബക്കാരെയും മറ്റും സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ പത്‌നി റോഷന്‍ ഫ്രാന്‍സിസ് നാട്ടിലേക്ക് യാത്രയായിട്ടു അധികം ദിവസങ്ങളായിട്ടില്ല. ഭര്‍ത്താവിന്റെ ആകസ്മിക നിര്യാണ വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന് റോഷന്‍ ഇന്ന് പ്ലിമത്തില്‍ മടങ്ങിയെത്തും. അതിനു ശേഷമാകും സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച തീരുമാനം. പൊടുന്നനെ ഒറ്റയ്ക്കായി പോയ മക്കള്‍ക്ക് സഹായവുമായി പ്ലിമത്തിലെ മലയാളി സമൂഹം ഒരേമനസോടെ ഒപ്പമുണ്ട്. ഭയന്ന് പോയ കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് ഓരോ കുടുംബവും. പതിനാറും പന്ത്രണ്ടും വയസുള്ള രണ്ടു കുട്ടികളാണ് ഫ്രാന്‍സിസ് - റോഷന്‍ ദമ്പതികള്‍ക്കുള്ളത്.

പ്ലിമത് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം സംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത ദിവസം ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുക്കും. ആയാംകുടി തോട്ടത്തില്‍ പനക്കല്‍ കുടുംബാംഗമാണ് ജേക്കബ് ഫ്രാന്‍സിസ്. അദ്ദേഹത്തിന് 51 വയസായിരുന്നു. നീണ്ട കാലത്തേ പ്രവാസ ജീവിതത്തിനു കൂടി ഉടമ ആയിരുന്നു അദ്ദേഹം.  ജേക്കബ് ഫ്രാന്‍സിസിന്റെ കുടുംബത്തിന്റെ വേദനയില്‍ ബ്രിട്ടീഷ് മലയാളിയും പങ്കുചേരുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category