1 GBP = 93.20 INR                       

BREAKING NEWS

തോമസ് മാറി തോമസ് വന്നു; തിരുവചനം ഓര്‍മ്മിപ്പിച്ചു ഓട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് പകരം പുതിയ ഓട്ടക്കാര്‍; ക്‌നാനായ സമുദായ സംഘടനയുടെ പുത്തന്‍ നേതൃത്വം നീങ്ങുന്നത് കരുതലോടെ; വനിതാ ഫോറത്തിനും പുതിയ നേതൃത്വം

Britishmalayali
പ്രത്യേക ലേഖകന്‍

ബര്‍മിങ്ഹാം: ബ്രിസ്റ്റോളിലെ തോമസിന് പകരം ലിവര്‍പൂളിലെ തോമസ്. യുകെ മലയാളികള്‍ക്കിടയിലെ രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഏറ്റവും വലിയ സമുദായ സംഘടനാ യുകെകെസിഎക്കു പുതിയ ഭാരവാഹികള്‍ സ്ഥാനമേല്കുമ്പോള്‍ ഏറ്റവും ചുരുക്കത്തില്‍ പറയാന്‍ കഴിയുന്നത് ഈ ഒരൊറ്റ വാചകമാണ്. കാരണം സ്ഥാനമൊഴിയുന്ന പ്രസിഡന്റും പുതുതായി എത്തിയ ആളും ഒരേ പേരുകാര്‍. ബ്രിസ്റ്റോളിലെ തോമസ് തൊണ്ണമാവുങ്കല്‍ ഒഴിഞ്ഞപ്പോള്‍ ലിവര്‍പൂളിലെ തോമസ് വരിക്കാട്ടാണ് പുതിയ നേതൃനിരയ്ക്ക് അമരക്കാരന്‍ ആകുന്നത്. വനിതാ ഫോറത്തിനും പുതിയ  നേതൃനിര ചുമതല ഏറ്റിരിക്കുകയാണ്. ലീഡ്‌സ് യൂണിറ്റിലെ ഡാര്‍ലി ടോമിയുടെ നേതൃത്വത്തില്‍ ഉള്ള ആറു അംഗ സമിതിയാണ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പൊട്ടലും ചീറ്റലും ആയി നീങ്ങിക്കൊണ്ടിരുന്ന സംഘടനയെ പക്വതയോടെ നയിക്കാന്‍ സാധിച്ചു എന്നതാണ് സ്ഥാനമൊഴിയുന്ന ടീമില്‍ തോമസിനെ വേറിട്ട് നിര്‍ത്തുന്നത്. തികച്ചും സൗമ്യരായിരുന്ന ഒരു സംഘം എന്നതാണ് തോമസ് തൊണ്ണമാവുങ്കാലിനൊപ്പം ഉണ്ടായിരുന്ന ടീമിനെക്കുറിച്ചു ക്‌നാനായക്കാര്‍ക്ക് ഇപ്പോള്‍ പറയുവാന്‍ ബാക്കിയുള്ളത്. മാത്രമല്ല കേന്ദ്ര സംഘടനയും യൂണിറ്റുകളും ഇത്രയും സഹകരണത്തോടെ പ്രവര്‍ത്തിച്ച കാലഘട്ടവും മുന്‍പ് ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാലും അധികമാകില്ല. സ്വാഗത പ്രാസംഗികന്‍ ബിപിന്‍ പണ്ടാരശ്ശേരില്‍ മാര്‍ത്തോമന്‍ ചൊല്ലിയ ശേഷംബൈബിള്‍ വചനം ഉദ്ധരിച്ചു തങ്ങളുടെ ടീം ഓട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നും പുതിയവരുടെ ഓട്ടം ഇവിടെ തുടങ്ങുകയാണെന്നും അതിനു സമുദായ അംഗങ്ങള്‍ നല്‍കുന്ന സഹകരണത്തില്‍ ഒട്ടും കുറവല്ലാത്ത സഹായ സഹകരണം സ്ഥാനമൊഴിയുന്നവരില്‍ നിന്നും ഉണ്ടാകും എന്ന് വ്യക്തമാക്കിയത് രണ്ടു വര്‍ഷം കൊണ്ട് കേന്ദ്ര സംഘടനയും യൂണിറ്റുകളും തമ്മില്‍ രൂപം കൊണ്ട സഹകരണം കൂടി മനസ്സില്‍ കണ്ടാണ്.

സാധാരണ നിലയില്‍ പ്രസിഡന്റും സെക്രട്ടറിയും മാത്രം ശ്രദ്ധിക്കപ്പെടാറുള്ള യുകെകെസിഎ ഇത്തവണ ആറു ഭാരവാഹികളും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തിയാണ് അംഗങ്ങളുടെ ആദരവ് നേടിയെടുത്തത്. ഓരോ കാര്യത്തിലും പരസ്പരം വിട്ടുവീഴ്ച ചെയ്തും പരസ്പരം കൈത്താങ്ങായും ടീം വര്‍ക്കിന്റെ ഗുണം പൊതുസമൂഹത്തെ കൂടി ബോധ്യപ്പെടുത്താന്‍ തോമസ് തൊണ്ണമാവുങ്കലിന്റെ നേതൃനിരക്ക് സാധിച്ചു എന്ന് അടിവരയിട്ടു പറയാന്‍ സാധിക്കും. ഇക്കാരണത്താല്‍ സ്ഥാനം ഏല്‍ക്കുമ്പോള്‍ കാര്യമായ സാമ്പത്തിക മെച്ചം സംഘടനക്ക് ഇല്ലാതിരുന്നിട്ടും, ഏറ്റവും കൂടുതല്‍ പൊതുപരിപാടികള്‍ സംഘടിപ്പിച്ചും കേരളത്തില്‍ നിന്നും കണ്‍വന്‍ഷനു വേണ്ടി ആദ്യമായി താരനിരയെ എത്തിച്ചും ആസ്ഥാന മന്ദിരത്തിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയിട്ടും സ്ഥാനമേല്‍ക്കുന്ന നേതൃത്വത്തിനു കൈമാറാന്‍ ഒട്ടും മോശം അല്ലാത്ത സാമ്പത്തികം കൂടി കരുതുവാന്‍ കഴിഞ്ഞു എന്നതും വാര്‍ഷിക പൊതുയോഗത്തില്‍ ഏവരുടെയും പ്രശംസ നേടുവാനും കാരണമായി.

മുന്‍ കാലങ്ങളില്‍ പലപ്പോഴും സംഘടനക്കുള്ളില്‍ ഒതുങ്ങി നില്‍ക്കേണ്ടിയിരുന്ന അഭിപ്രായങ്ങള്‍ പലതും പൊതുസമൂഹത്തിനു ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കിയ ഭാരവാഹികളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥാനം ഒഴിഞ്ഞ നേതൃത്വത്തിന് നൂറില്‍ നൂറു മാര്‍ക്കാണ് സമുദായ അംഗങ്ങള്‍ നല്‍കുന്നത്. ഇപ്പോള്‍ സ്ഥാനമേറ്റിരിക്കുന്നവരില്‍ നിന്നും പ്രതീക്ഷിക്കുന്നതും ഇത് തന്നെയാണ്. എന്നാല്‍ ജനാധിപത്യ ക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ ഇത് നിലനിര്‍ത്തുക എന്നത് തികഞ്ഞ വെല്ലുവിളിയാണുതാനും. പ്രത്യേകിച്ചും സംഘടനയുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്നു എന്ന ഒരു ധാരണ പരക്കുന്ന സാഹചര്യത്തില്‍. പക്ഷെ സംഘടനാ നടത്തിപ്പില്‍ തഴക്കവും പഴക്കവും ഉള്ള മിതവാദിയായി അറിയപ്പെടുന്ന തോമസ് ജോണ് വാരിക്കാട്ടിലിന്റെ നേതൃശേഷിയില്‍ അംഗങ്ങള്‍ക്ക് നൂറു ശതമാനം ഉറപ്പുണ്ട്. അതിനാല്‍ തന്നെയാണ് ആഗ്രഹിച്ചിരുന്നവര്‍ പോലും ഇത്തവണ തോമസ് വരിക്കാട്ടിലിനെ എതിര്‍ക്കാന്‍ ധൈര്യപ്പെടാതെ മാറി നില്ക്കാന്‍ കാരണമായതും. ഈ നേതൃത്വശേഷി വ്യക്തമാക്കുന്ന തരത്തിലാണ് ഇന്നലെ ബര്‍മിങ്ഹാമില്‍ സംഘടനയുടെ ആസ്ഥാന മന്ദിരത്തില്‍ നടന്ന സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ തോമസ് വാരികാട്ടില്‍ നടത്തിയ ചുരുക്കം വാക്കുകളില്‍ ഒതുങ്ങിയ പ്രസംഗം നല്‍കുന്ന സൂചനയും. ഗൗരവമുള്ള കാര്യങ്ങളിലേക്ക് കടക്കാതെ സമവായവും സൗഹാര്‍ദവും നിലനിന്നു കാണുവാന്‍ ഉള്ള ആഗ്രഹമാണ് തോമസ് തുടക്കത്തിലേ വ്യക്തമാക്കിയതും. സമുദായത്തെ പ്രതിനിധികരിക്കുന്ന സീറോ മലബാര്‍ ബ്രിട്ടീഷ് രൂപത വികാരി ജനറല്‍ സജി മലയിലുമായി തോളൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ സംഘടനാ ശ്രദ്ധിക്കുമെന്ന വാചകത്തില്‍ തന്നെ തോമസ് വരിക്കാട്ടില്‍ നയം വ്യക്തമാക്കുന്നുണ്ട്.

ഇതിനൊപ്പം ലണ്ടന്‍ ചാപ്ലന്‍സി തുടക്കമിട്ട വിധത്തില്‍ സമുദായ അംഗങ്ങളുടെ പൂര്‍ണ നിയന്ത്രണത്തില്‍ ഉള്ള ബാങ്ക് അകൗണ്ടുകള്‍ എല്ലായിടത്തും വ്യാപിപ്പിക്കുവാന്‍ ഉള്ള നീക്കം ഇതിനകം പലയിടത്തും ആരംഭിച്ചിട്ടുണ്ട്. സ്വതന്ത്ര പ്രവര്‍ത്തനം നടത്തുന്ന ലണ്ടന്‍ ചാപ്ലന്‍സിയില്‍ ഫാ ബേബി കാട്ടിയാങ്കലിന്റെ നേതൃത്വത്തിലാണ് മാര്‍ഗരേഖ തയ്യാറാക്കി മുന്നോട്ടു നീങ്ങുന്നത്. ഈ മാതൃക മറ്റിടങ്ങളില്‍ അവലംബിക്കാന്‍ കഴിയുമോ എന്ന ചര്‍ച്ചയും ഇപ്പോള്‍ സജീവമാണ്. യുകെ കെ സി എ ഗൈഡ് ലൈന്‍ എന്ന പേരില്‍ രൂപം കൊടുത്തിരിക്കുന്ന പ്രവര്‍ത്തന മാര്‍ഗ്ഗരേഖ സജീവമാക്കി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കുക എന്നതാണ് പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നിലവില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങളില്‍ മുഖ്യം. അതിനാല്‍ മിഷനും യുകെകെസിഎയും ഒന്നിച്ചു നീങ്ങുന്ന സമവായ ഫോര്‍മുല രൂപം കൊള്ളും എന്ന ചിന്തക്ക് കൂടുതല്‍ കരുത്തു പകരുവാന്‍ പുതിയ നേതൃനിര ശ്രമം തുടങ്ങേണ്ടിയിരിക്കുന്നു. ഇവര്‍ നേരിടുന്ന ആദ്യ വെല്ലുവിളിയും ഇത് തന്നെയാണ്.

യുകെകെസിഎയുടെ ഭാരവാഹകളായി പ്രസിഡന്റ് സ്ഥാനത്തേക്ക് തോമസ് ജോണ്‍ വാരിക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വൈസ് പ്രസിഡന്റായി ബിജി ജോര്‍ജ് മാങ്കൂട്ടത്തിലും, ജനറല്‍ സെക്രട്ടറിയായി ജിജ സൈമണ്‍ വരിക്കാശേരിയും, ജോയ്ന്റ് സെക്രട്ടറിയായി ലൂബി മാത്യുസ് വെള്ളാപ്പിള്ളിലും, ട്രഷറര്‍ ആയി മാത്യു ജേക്കബ് പുളിക്കാതൊട്ടിയിലും, ജോയിന്റ് ട്രെഷററായി അബി ജോണ്‍ കൂടിലിലുമാണ് സ്ഥാനമേറ്റത്. ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും അഡൈ്വസറി മെമ്പര്‍മാരായ തെരഞ്ഞെടുക്കപ്പെട്ട തോമസ് ജോസഫ്, സജു ലൂക്കോസിനും യുകെകെസിഎ സ്പിരിച്വല്‍ അഡൈ്വസറി സത്യവാചകം ചൊല്ലിക്കൊടുത്തു.

വനിതാ ഫോറത്തിന്റെ ചെയര്‍പേഴ്‌സണ്‍ ആയി ഡാര്‍ലി ടോമി ലീഡ്‌സില്‍ നിന്നും തെരഞ്ഞെടുത്തപ്പോള്‍, വൈസ് ചെയര്‍പേഴ്‌സണായി ഷൈനി മാത്യു കാര്‍ഡിഫിനെയാണ് തെരഞ്ഞെടുത്തത്. സെക്രട്ടറി ഷാലൂ ലോബോ ബേസിങ്‌സ്‌റ്റോക്, ജോയിന്റ് സെക്രട്ടറി ലിസി ടോമി, ഈസ്്റ്റ് ലണ്ടന്‍, ട്രെഷറര്‍ തുഷാര അഭിലാഷ് ബര്‍മിങ്ഹാം, ജോയിന്റ് ട്രഷറര്‍ ബിജി സാജു ഗ്ലോസ്റ്റര്‍ എന്നിവരയും ആണ് തെരഞ്ഞെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category