1 GBP = 92.40 INR                       

BREAKING NEWS

കൊച്ചിന്‍ കലാഭവന്‌ ലണ്ടനിലും ഇനി അക്കാഡമി; കെ എസ് പ്രസാദ് യുകെയിലേക്ക്; യുക്മ ആദരവ് സന്ധ്യ ഫെബ്രുവരി 1ന്

Britishmalayali
kz´wteJI³

ലയാള സിനിമ രംഗത്തും കലാ രംഗത്തും ഒട്ടേറെ പ്രതിഭകളെയും താരങ്ങളെയും കൈരളിക്കു സമ്മാനിച്ച മഹാ കലാ പ്രസ്ഥാനമാണ് കൊച്ചിന്‍ കലാഭവന്‍. ദിവംഗതനായ ആബേലച്ചന്റെ നേതൃത്വത്തില്‍ സംഗീതാ ധ്യാപകനായിരുന്ന കെ കെ ആന്റണിയും ഒപ്പം ഗാന ഗന്ധര്‍വ്വന്‍ കെ ജെ യേശുദാസും ചേര്‍ന്നാണ് 1969 -ല്‍ കലാഭവന് രൂപം കൊടുക്കുന്നത്. കേവലം ഒരു സംഗീത പരിശീലന സ്ഥാപനമായി ആരംഭിച്ച കലാഭവന്‍ യഥാര്‍ത്ഥത്തില്‍ ഇന്ന് ഒരു house of  Arts ആയി ലോകമെങ്ങും പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്. കേരളത്തില്‍ ആദ്യമായി പ്രൊഫഷണല്‍ ഗാനമേളകള്‍ക്കും സ്റ്റേജ് പ്രോഗ്രാമ്മുകള്‍ക്കും തുടക്കം കുറിച്ചത് കൊച്ചിന്‍ കലാഭവനാണ്. ലോകത്തിന്റെഏതു കോണുകളിലൊക്കെ മലയാളികളുണ്ടോ അവിടെയൊക്കെ സ്റ്റേജ് പ്രോഗ്രാമ്മുകളുമായി കൊച്ചിന്‍ കലാഭവന്‍ കടന്നു ചെന്നിട്ടുണ്ട്.

മിമിക്രി എന്ന മലയാളത്തിന്റെ മാത്രം സ്വന്തമായ കലാ രൂപത്തിന് ആരംഭം കുറിച്ചതും അത് ഒരു പ്രൊഫഷണല്‍ സ്റ്റേജ് കലാ രൂപമായി 'മിമിക്സ് പരേഡ്' എന്ന പേരില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ആദ്യമായി അവതരിപ്പിച്ചതും കൊച്ചിന്‍ കലാഭവനാണ് . ഇന്ന് മലയാളത്തിലെ പ്രശസ്ത സിനിമ സംവിധായകനായ സിദ്ദിഖ്,പ്രശസ്ത നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍, കലാഭവന്‍ അന്‍സാര്‍, കെ സ് പ്രസാദ്,വര്‍ക്കിച്ചന്‍, കലാഭവന്‍ റഹ്മാന്‍ എന്നിവരടങ്ങുന്നതായിരുന്നു കലാഭവന്റെ ആദ്യത്തെ മിമിക്രി ട്രൂപ്പ്എണ്ണമറ്റ മലയാള സിനിമ താരങ്ങളെയും സംവിധായകരെയും അണിയറ പ്രവര്‍ത്തകരെയുമാണ് കലാഭവന്‍ കൈരളിക്ക് സംഭാവന ചെയ്തിരിക്കുന്നത്, യഥാര്‍ത്ഥത്തില്‍ മലയാള സിനിമയിലേക്കുള്ള ഒരു ചവിട്ടു പടിയായാണ് കലാഭവനെ സിനിമ രംഗത്തുള്ളവര്‍ നോക്കിക്കാണുന്നത് .

പ്രശസ്ത സിനിമ താരങ്ങളും സംവിധായകരും അണിയറ പ്രവര്‍ത്തകരുമായ ജയറാം, ദിലീപ്, സിദ്ദിഖ് ലാല്‍ , സലിം കുമാര്‍, ഹരിശ്രീ അശോകന്‍, K S പ്രസാദ്, നാദിര്‍ഷാ,കലാഭവന്‍ ഷാജോണ്‍, കലാഭവന്‍, റാഫി- മെക്കാര്‍ട്ടിന്‍ , ബേണി -ഇഗ്നേഷ്യസ്,ബിന്ദു പണിക്കര്‍, തെസ്നിഖാന്‍, ഗായിക സുജാത മോഹന്‍, മണ്‍ മറഞ്ഞുപോയ താരങ്ങളായ കലാഭവന്‍ മണി, കലാഭവന്‍ അബി, N F വര്‍ഗീസ് തുടങ്ങി എണ്ണമറ്റ താരങ്ങള്‍ കലാഭവനിലൂടെ മലയാള സിനിമയുടെ പടി ചവിട്ടിക്കയറിയവരാണ്.

കൊച്ചിന്‍ കലാഭവന്‍ എന്ന മഹാ കലാ പ്രസ്ഥാനം അതിന്റെ മനോഹരങ്ങളായ അന്‍പതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഭാരതത്തിന്റെ തനത് കലകളും സംസ്‌ക്കാരവും ഒപ്പം മലയാള ഭാഷയെയും ലോകം മുഴുവന്‍ എത്തിക്കുക എന്ന ഉദ്യമം മുന്‍ നിര്‍ത്തി ലോകത്തില്‍ മലയാളികള്‍ ഉള്ളെടുത്തെല്ലാം കലാഭവന്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു . UAE ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും മറ്റ് ഏഷ്യന്‍ രാജ്യങ്ങളും കടന്നു കലാഭവന്‍ യുകെയിലുംപ്രവര്‍ത്തനമാരംഭിക്കുകയാണ്.

ഈ വരുന്ന ഫെബ്രുവരി ഒന്നാം തിയതി ശനിയാഴ്ച്ച, ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനാ കൂട്ടായ്മയായ UUKMA (യുണിയന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ്) ലണ്ടനില്‍ സംഘടിപ്പിച്ചിരിക്കുന്ന 'യുക്മ ആദര സന്ധ്യ 2020' മെഗാഷോയില്‍ വെച്ചായിരിക്കും 'കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍'അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് ഔദ്യോദികമായി ഉത്ഘാടനം ചെയ്യപ്പെടുക.ഫെബ്രുവരി ഒന്നാംതീയതി ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു രണ്ടു മണി മുതല്‍ ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള സെന്റ് ഇഗ്നേഷ്യസ് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങറുന്നത്, കൊച്ചിന്‍ കലാഭവന്റെ അമരക്കാരനും മിമിക്‌സ് പരേഡ് എന്ന കലയുടെ പിതാവുമായ കെഎസ് പ്രസാദ് 'കലാഭവന്‍ ലണ്ടന്‍ അക്കാദമിക്ക് ആരംഭം  കുറിക്കും.

ഭാരതീയവും കേരളീയവുമായ കലാ രൂപങ്ങളെ, സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരിചയപ്പെടുത്തുകയും, സംഗീതം, നൃത്തം, അഭിനയം വാദ്യോപകരണങ്ങളുടെ പരിശീലനം തുടങ്ങി കളരിപ്പയറ്റ് വരെയുള്ള കലകളില്‍  പരിശീലനം നല്‍കുക എന്നിവയാണ് കലാഭവന്‍ ലണ്ടന്റെ പ്രധാന ലക്ഷ്യങ്ങള്‍. പ്രവര്‍ത്തന പാരമ്പര്യവും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ ആയിരിക്കും പരിശീലന കളരികള്‍ ആരംഭിക്കുക.

കേരളത്തില്‍ നിന്നുള്ള പ്രശസ്തരായ കലാകാരന്മാരുടെ നേതൃത്വത്തില്‍ സംഗീത, നൃത്ത, അഭിനയ കളരികള്‍ സംഘടിപ്പിക്കുക, ഇതര സംഘടനകളുമായി ചേര്‍ന്ന് മലയാളികളും മറ്റു ഭാഷകളില്‍ നിന്നുള്ളവരും തദ്ദേശീയരും ആയ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുക,  പ്രവാസികളും യുകെയില്‍ വളര്‍ന്നുവരുന്നവരുമായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെ കലാഭവന്‍ ലണ്ടന്റെ പ്രധാന ലക്ഷ്യങ്ങളാണ്.കലാഭവന്‍ ലണ്ടന്‍ സെന്ററില്‍ പരിശീലനം നേടുന്നവര്‍ക്ക് സ്വദേശിയരും വിദേശിയരും പ്രശസ്തരുമായ സെലിബ്രിറ്റികളോടൊപ്പം സ്റ്റേജ് പ്രോഗ്രാമുകള്‍ ചെയ്യുവാനുള്ള അവസരം ലഭിക്കുന്നതാണ്. യുകെയില്‍ വളര്‍ന്നു വരുന്ന പ്രവാസി മലയാളികളായ കലാ പ്രവര്‍ത്തകരെ കലയുടെ ഉയരങ്ങളില്‍ എത്തിപ്പെടാന്‍ സഹായിക്കുക എന്ന ധൗത്യം കൂടി കലാഭവന്‍ ലണ്ടന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

യുകെയിലെ സാമൂഹിക സാംസ്‌ക്കാരിക കലാ രംഗങ്ങളില്‍ നിറ സാന്നിധ്യവും അറിയപ്പെടുന്ന അഭിനേതാവുമായ ലണ്ടനില്‍ നിന്നുള്ള െ്ജയ്സണ്‍ ജോര്‍ജ് ആണ് 'കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് -ന്റെസാരഥി.വര്‍ണ്ണോജ്വലങ്ങളായ കലാ പരിപാടികള്‍ കൊണ്ട് സമ്പുഷ്ടമായ ''യുക്മ ആദര സന്ധ്യ 2020 ' ആസ്വദിക്കാനും കലാഭവന്‍ ലണ്ടന്റെ ഉത്ഘാടനത്തില്‍ പങ്കാളികളാകാനും എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
venue : St: Ignasious College Hall, 
Turkey Street, Enfield London, EN1 4NP 
Date : 1st February 2020
Time: 2pm onwards 
കൂടുതല്‍ വിവരങ്ങള്‍ക്ക്:07841 613973

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category