
ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും നോര്‍ത്തേണ്‍ ബ്രിട്ടനിലുടനീളം കടുത്ത ഐസ് വര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കാനഡയില്‍ നിന്നുമുള്ള ഐസ് വര്‍ഷം യുകെ വരെ നീളുമെന്നും ഇതിനെ തുടര്‍ന്ന് താപനില മൈനസ് പത്ത് ഡിഗ്രി വരെ താഴുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇത്തരത്തില്‍ ക്രമത്തില്‍ വര്‍ധിച്ച് വരുന്ന മഞ്ഞ് വീഴ്ച ഫെബ്രുവരി ആകുമ്പോഴേക്കും വ്യാപകമാകുമെന്നും പ്രവചനമുണ്ട്. ഇതുവരെ യുകെയില്‍ എന്തേ മഞ്ഞ് വീഴാത്തത് എന്ന് ചോദിച്ചിരുന്നവര്‍ക്ക് അതിനുള്ള ഉത്തരമേകി മഞ്ഞിന്റെ വിരുന്നൊരുക്കാനാണ് ഫെബ്രുവരി ഒരുങ്ങുന്നത്. ഇതിനെ തുടര്‍ന്ന് ബ്രിട്ടനിലാകമാനം കടുത്ത ഹിമപാതമായിരിക്കും ഈ മാസം അവസാനത്തോടെയും ഫെബ്രുവരിയോടെയും സംജാതമാകുന്നത്.
ഇന്നലെയും ഇന്നുമായി നോര്‍ത്തേണ്‍ സ്കോട്ട്ലന്‍ഡില്‍ ഒരു ഇഞ്ചോളം കനത്തില്‍ മഞ്ഞ് വീഴുമെന്ന യെല്ലോ വെതര്‍ വാണിംഗും ഉയര്‍ത്തിയിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, എക്സ്മൂര്‍, വെല്‍ഷ് ഹില്‍സ് എന്നിവിടങ്ങളില്‍ രാത്രിയിലുടനീളം മഞ്ഞ് വീഴുമെന്ന് ഫോര്കാസ്റ്റമാര് പ്രവചിച്ചിരുന്നു. ഇന്നലെ തന്നെ വിവിധയിടങ്ങളില്‍ കടുത്ത തോതില്‍ ഐസ് വര്ഷമുണ്ടായിത്തുടങ്ങിയതിനാല് ഇന്ന് രാവിലെ തിരക്കേറിയ സമയത്ത് റോഡില്‍ തടസങ്ങള്‍ കുറയ്ക്കുന്നതിനായി നിരവധി പേരാണ് വിവിധയിടങ്ങളിലെ റോഡുകളില്‍ നിന്നും ഐസ് നീക്കാനാരംഭിച്ചിരുന്നത്.
ഇടക്കിടെയുള്ള മഴയും മേഘാവൃതമായ അന്തരീക്ഷവും ബ്രിട്ടനിലുടനീളം ഇന്നലെ തണുത്ത ദിവസമേകിയതിന് ശേഷമാണ് കടുത്ത മഞ്ഞ് വീഴ്ചയാരംഭിച്ചിരിക്കുന്നത്. ധൈര്യവാന്മാരായ ചില നീന്തലുകാര്‍ ഇന്നലെ വൈകുന്നേരം ഡോര്‍സെറ്റിലെ ഏവന് ബീച്ചില്‍ ഇംഗ്ലീഷ് ചാനലില്‍ നീന്താനിറങ്ങിയിരുന്നു. ഇന്നലെ രാത്രി എട്ട് മണി മുതലാണ് നോര്‍ത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലേക്കുള്ള കടുത്ത മഞ്ഞ് വീഴ്ചാ മുന്നറിയിപ്പ് നിലവില്‍ വന്നിരിക്കുന്നത്. ഇത് ഇന്ന് രാവിലെ പത്ത് വരെ പ്രാബല്യത്തിലുണ്ട്. എന്നാല്‍ സെന്‍ട്രല്‍ സ്കോട്ട്ലന്‍ഡ് , നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലേക്കുള്ള യെല്ലോ വാണിംഗ് ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്ന് രാവിലെ പത്ത് മണി വരെയാണ് നിലനില്‍ക്കുന്നത്.
കടുത്ത മഞ്ഞും ഐസ് വര്‍ഷവും നോര്‍ത്തേണ്‍ സ്കോട്ട്ലന്ഡിലുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ഇന്നലെ അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്നലെ രാത്രി സ്കോട്ട്ലന്‍ഡില്‍ താപനില മൈനസ് ഏഴ് ഡിഗ്രി വരെ താഴ്ന്ന ഇടങ്ങളുണ്ടായിരുന്നു. ഇതിന് പുറമെ നോര്‍ത്ത് ഓഫ് ഇംഗ്ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും താപനില പൂജ്യം ഡിഗ്രിയിലേക്കായിരുന്നു താഴ്ന്നിരുന്നത്. ഇത്തരത്തില്‍ താഴ്ന്ന താപനിലയെ തുടര്‍ന്ന് നാളെ സൗത്ത് വെയ്സ്റ്റില്‍ മണിക്കൂറില്‍ 50 മുതല്‍ 60 മൈല്‍ വരെ വേഗതയിലുള്ള കാറ്റുകള്‍ ആഞ്ഞടിക്കുമെന്നാണ് മെറ്റ് ഓഫീസ് ഫോര്‍കാസ്റ്ററായ സൈമണ്‍ പാര്ട്രിഡ്ജ് പറയുന്നത്.
ഇത്തരത്തില്‍ കടുത്ത ഹിമപാതമുണ്ടാകുന്ന സാഹചര്യത്തില്‍ കരുതലോടെ വണ്ടിയോടിക്കണമെന്നാണ് ആര്‍എസി മുന്നറിയിപ്പേകുന്നത്. റോഡുകളിലെ ഐസ് കാരണം ഗതാഗതം ബുദ്ധിമുട്ടേറിയതായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ അവസരത്തില്‍ ഹൈ ഗിയര്‍ ഉപയോഗിക്കാനും വീലുകള്‍ തെന്നാതിരിക്കാനും ആര്‍എസി മോട്ടോറിസ്റ്റുകളോട് നിര്‍ദേശിക്കുന്നു. ഐസ് റോഡില്‍ നിറഞ്ഞ് വഴുക്കലുള്ളതിനാല്‍ ബ്രേക്കിടുമ്പോള്‍ കരുതണമെന്നും നിര്‍ദേശമുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam